Connect with us
48 birthday
top banner (1)

Kuwait

വൈക്കം മുഹമ്മദ് ബഷീർ ഓർമ്മദിനം: മാങ്കോസ്റ്റീൻ സംഘടിപ്പിച്ചു!

കൃഷ്ണൻ കടലുണ്ടി

Published

on

കുവൈറ്റ് സിറ്റി: ‘ബഷീർ സാഹിത്യ തീരങ്ങളിൽ’ എന്ന വിഷയത്തിൽ കലാലയം സാംസ്‌കാരിക വേദി ഫഹാഹീൽ മംഗഫ് ദാറു രിസാലയിൽ സംഘടിപ്പിച്ച “മാങ്കോസ്റ്റീൻ” ശ്രദ്ധേയമായി. ബേപ്പൂര്‍ സുല്‍ത്താന്‍ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്ന മലയാള നോവലിസ്റ്റും കഥാകൃത്തും സ്വാതന്ത്ര്യസമരപ്പോരാളിയുമായ വൈക്കം മുഹമ്മദ് ബഷീറിന്റെ ജീവിതം സമകാലിക സാഹചര്യത്തിലും ഏറെ പ്രധാന്യം അർഹിക്കുന്ന ഒന്നാണ്.ഐ സി എഫ് ഫഹാഹീൽ സെൻട്രൽ സെക്രട്ടറി അബൂബക്കർ സിദ്ധീഖ് കൂട്ടായി ‘മാങ്കോസ്റ്റീൻ’ ഉദ്ഘാടനം ചെയ്തു. ബഷീറിന്റെ നാടൻ ശൈലി ഏതൊരാൾക്കും ഉൾകൊള്ളാൻ പറ്റുന്നതാണെന്നും, അതാണ് ബഷീറിനെ മറ്റു എഴുത്തുകാരിൽ നിന്നും വ്യത്യസ്തമാക്കിയതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Advertisement
inner ad

ഫഹാഹീൽ സോൺ കലാലയം സെക്രട്ടറി മുഹമ്മദ്‌ നദീർ സഖാഫി നടക്കാവ് അധ്യക്ഷനായി. റാഷിദ്‌ നരിപ്പറ്റ, സുഹൈൽ മോങ്ങം തുടങ്ങിയവർ സംസാരിച്ചു.ബഷീറും ബഷീറിന്റെ കുടുംബവുമായുള്ള തന്റെ പിതാവിന്റെ ബന്ധം സംഗ്രഹ ചർച്ചയിൽ അസ്‌ലം തലയോലപ്പറമ്പ് കൊണ്ട് വന്നത് ഏറെ കൗതുകമായി.

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kuwait

മാണി ചാക്കോ പ്രിയദർശിനി പ്രസിദ്ധീകരണ വിഭാഗം കുവൈറ്റ് കോ ഓർഡിനേറ്റർ!

Published

on

കുവൈറ്റ് സിറ്റി : കെപിസിസി യുടെ ഔദ്യോഗിക പ്രസിദ്ധീകരണ വിഭാഗമായ പ്രിയദർശിനി പുബ്ലിക്കേഷൻസ് നു ഗൾഫ് രജ്ജ്യങ്ങളിൽ കോ ഓർഡിനേറ്റർമാരെ നിയമിച്ചു. ശ്രീ മാണി കെ ചാക്കോ (ഫോൺ. +96566246899 ) ആണ് കുവൈറ്റിലെ ചുമതലവഹിക്കുക. മലയാള സാഹിത്യത്തെയും സംസ്‌കാരത്തെയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള അസാധാരണമായ അർപ്പണബോധം, അഭിനിവേശം, പ്രതിബദ്ധത എന്നിവ കണക്കിലെടുത്താണ് വിവിധ ഗൾഫു നാടുകളിൽ കോ ഓർഡിനേറ്റർമാരെ നിയമിച്ചിരിക്കുന്നത്.

Advertisement
inner ad

സാഹിത്യ പരിപാടികൾ, പുസ്തകമേളകൾ, സാംസ്കാരിക പരിപാടികൾ എന്നിവ സംഘടിപ്പിക്കുക, കുട്ടികളിലും കേരള സമൂഹത്തിലെ പുതുതലമുറയിലും വായനാശീലം പ്രോത്സാഹിപ്പിക്കുക, മതേതര ഇന്ത്യൻ എഴുത്തുകാരെയും അവരുടെ പ്രത്യയശാസ്ത്രങ്ങളെയും വശത്താക്കാനുള്ള ഫാസിസ്റ്റ് ശക്തികളുടെ നീക്കം ചെറുക്കുക, ജവഹർലാൽ നെഹ്‌റുവിൻ്റെയും ദേശീയ നേതാക്കളായ സ്വാതന്ത്ര്യ സമര സേനാനികളുടെയും രചനകൾ ലഭ്യമാക്കുക, ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ ആശയങ്ങൾ പ്രചരിപ്പിക്കുക, പ്രിയദർശിനി പബ്ലിക്കേഷൻസ് ന്റെ പുസ്തകങ്ങളെയും അതിൻ്റെ രചയിതാക്കളെയും പ്രോത്സാഹിപ്പിക്കുക, ഗൾഫ് രജ്ജ്യങ്ങളിലെ സാഹിത്യ സംഘടനകളുമായും കമ്മ്യൂണിറ്റികളുമായും ബന്ധം കെട്ടിപ്പടുക്കുക, സഹകരണത്തിനും വളർച്ചയ്ക്കുമുള്ള അവസരങ്ങൾ കണ്ടെത്തുക, പ്രിയദർശിനി ബുക്ക് ക്ലബ്ബിൽ സാധാരണക്കാരെയും ഉന്നത ശേഷിയിലുള്ള വരെയും അംഗങ്ങളായിചേർക്കുക എന്നിവ നിയമിക്കപ്പെട്ട കോ ഓർഡിനേറ്റർ മാരുടെ ചുമതലയാണെന്ന് പ്രിയദശിനി പുബ്ലിക്കേഷൻസ് നു വേണ്ടി കെപിസിസി ജന. സെക്രട്ടറി കൂടിയായ വൈസ് ചെയർമാൻ അഡ്വ. പഴകുളം മധു പുറത്തിറക്കിയ കുറിപ്പിൽ പറഞ്ഞു.

Continue Reading

Kuwait

രാജ്യ വികസനത്തിന് മുൻ​ഗണന നൽകുന്ന ബ‍‍‍ഡ്ജെറ്റെന്ന് അദീബ് അഹമ്മദ്!

Published

on

കുവൈറ്റ് സിറ്റി : ഇന്നത്തെ രാജ്യത്തിന് വേണ്ടിയുള്ള കരുതലിനോടൊപ്പം ഭാവിയേയും മുൻകൂട്ടി കണ്ടുള്ള ബഡ്ജറ്റാണ് കേന്ദ്ര ധനകാര്യമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ചതെന്ന് യുവ പ്രവാസി വ്യവസായിയും, ലുലു ഫിനാൻഷ്യൽ ഹോൾഡിം​​ഗ്സ് എംഡിയുമായ അദീബ് അഹമ്മദ് പറഞ്ഞു. രാജ്യത്തെ ജിഡിപി രം​ഗത്ത് നേട്ടമുണ്ടാക്കുന്ന ടൂറിസം, ഹോസ്പിറ്റാലിറ്റി വ്യവസായത്തിന് കൂടുതൽ പ്രോത്സാഹനം ബഡ്ജറ്റിൽ ആവശ്യമാണ്. ഇന്ത്യയിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൻ്റെ പ്രധാന പങ്കുവഹിക്കുന്നത് ടൂറിസത്തിലൂടെയാണ്. ഹോസ്പിറ്റാലിറ്റി വ്യവസായത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനും ബഡ്ജറ്റ് പരി​ഗണിക്കപ്പെടുമെന്ന് പ്രത്യാശിക്കുന്നതായും അദീബ് അഹമ്മദ് പറഞ്ഞു.

Advertisement
inner ad

രാജ്യത്തിൻ്റെ വികസനത്തിൽ എംഎസ്എംഇ കൾക്കുള്ള പ്രാധാന്യം മനസിലാക്കിയും, വായ്പാ ലഭ്യതയും സാമ്പത്തിക പിന്തുണയും വർദ്ധിപ്പിക്കുന്നതിന് ഊന്നൽ നൽകിയ ബഡ്ജറ്റിൽ മുദ്ര വായ്പകളുടെ പരിധി വർദ്ധിപ്പിച്ചത് യുവ സംരംഭങ്ങൾക്ക് നേട്ടമാകും. വിദേശ കമ്പനികൾക്കുള്ള കോർപ്പറേറ്റ് നികുതി 35 ശതമാനമായി കുറച്ചത് പ്രതീക്ഷയാണ്. സ്റ്റാർട്ടപ്പുകൾക്കുള്ള എയ്ഞ്ചൽ ടാക്സ് നിർത്തലാക്കാനുള്ള നീക്കത്തെ സ്വാ​ഗതം ചെയ്യുന്നു. . എന്നാൽ ഇന്ത്യയിലെ എൻആർഐ നിക്ഷേപം വർധിപ്പിക്കാൻ കൂടുതൽ പദ്ധതികൾ സർക്കാർ അവതരിപ്പിക്കുമെന്നും അദീബ് പ്രത്യാശ പ്രകടിപ്പിച്ചു.

Continue Reading

Kuwait

പ്രവാസികളെ പൂർണമായും തഴഞ്ഞ ബജറ്റ് : ഒ.ഐ.സി.സി പ്രസിഡന്റ് വര്ഗീസ് പുതുക്കുളങ്ങര

Published

on

കുവൈറ്റ് സിറ്റി: വിദേശത്ത് ജോലിചെയ്യുന്ന സാധാരണക്കാരെയും പ്രതേകിച്ച് ഗൾഫിൽ ജോലി ചെയ്യുന്ന പ്രവാസികളെ യും പൂർണമായും അവഗണിച്ചാണ് കേന്ദ്ര ഗവർമെന്റ് ബജറ്റ് അവതരിപ്പിച്ചത് എന്ന് കുവൈറ്റ് ഒ.ഐ.സി.സി നാഷണൽ കമ്മിറ്റിപ്രസിഡന്റ് വര്ഗീസ് പുതുക്കുളങ്ങര പറഞ്ഞു. ഇത് തീർത്തും നിരാശകനാകമാണ്. പ്രവാസികളുടെ പുനരധിവാസ മുൾപ്പെടെ യുള്ള വിഷയങ്ങളിൽ കേന്ദ്ര ഗവർമെന്റ് നിഷേധാത്മകമായ നിലപാടാണ് സ്വീകരിച്ചത്. ഇന്ത്യയിലെ യുവാക്കളുടെ തൊഴിലിലായ്മ പരിഹരിക്കാൻ ഒരു നടപടിയും ബജറ്റിൽ കൈക്കൊണ്ടിട്ടില്ല , ഇതിനെതിരെയുള്ള യുവാക്കളുടെ പ്രതിഷേധം വരും നാളുകളിൽ ഉണ്ടാകും. ഇന്ത്യയിലെയും വിദേശത്തെയും കോര്പറേറ്റുകൾക്ക് മാത്രമാണ് ഈ ബജറ്റുകൊണ്ടുള്ള നേട്ടം ഉണ്ടായിട്ടുള്ളത്.കേരളത്തെ പൂർണമായും അവഗണിച്ച ഈ ബജറ്റിനെതിരെ പ്രതിപക്ഷ കക്ഷികളുടെ ശക്തമായ പ്രതിഷേധം പാർലമെന്റിൽ ഉണ്ടാകണമെന്ന് ശ്രീവര്ഗീസ് പുതുക്കുളങ്ങര കേരളത്തിലെ എം.പി മാരോട് നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.

Continue Reading

Featured