കാലടി അയ്യമ്പുഴ കല്ലാല എസ്റ്റേറ്റിൽ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം; റബർ പാൽ സംഭരണ കേന്ദ്രം തകർത്തു; തൊഴിലാളികൾ ഭീതിയിൽ

കാലടി പ്ലാന്റേഷൻ കോർപ്പറേഷൻ കല്ലാല എസ്റ്റേറ്റ് ഡിവിഷൻ ബി യിലെ (ആറാം ബ്ലോക്ക് ) പാൽ സംഭരണകേന്ദ്രം കഴിഞ്ഞ രാത്രിയിൽ കാട്ടാന കൂട്ടം നശിപ്പിച്ചു. പാൽ സംഭരണകേന്ദ്രത്തിന്റെ മേൽ കൂരയും അവിടെ ഉപയോഗിക്കുന്ന പാൽ അളക്കുന്ന ത്രാസ്സ് , ടാങ്കിൽ നിന്നും വണ്ടിയിലേക്ക് പാൽ പിടിക്കുന്ന പാത്തി, കന്നാസുകൾ കൂടാതെ തൊഴിലാളികളുടെ ബക്കറ്റുകൾ കാണ്ട, കൂട എന്നിവയെല്ലാം ആനകൾ നശിപ്പിച്ചു. കുറച്ച് മാസങ്ങളായി ആനകൾ സ്ഥിരമായി തോട്ടത്തിൽ തങ്ങുന്നു. പകൽ സമയങ്ങളിൽ പോലും തോട്ടത്തിൽ ആനകൾ വിഹരിക്കുകയാണ്.

തൊഴിലാളികൾ വളരെ ഭീതിയോടെയാണ് രാവിലെ ടാപ്പിങ് ചെയ്യുന്നതിനായി പോകുന്നത്. കാട്ടു മൃഗങ്ങളുടെ ആക്രമണങ്ങളിൽ നിന്നും തൊഴിലാളികളെ സംരക്ഷിക്കുന്നതിനുള്ള നടപടികൾ കൈക്കൊള്ളണമെന്ന് മാനേജ്മെന്റിനോട് നിരവധി പ്രാവശ്യമായി ട്രേഡ് യൂണിയനുകൾ ആവശ്യപ്പെടുന്നു.എന്നാൽ മാനേജ്മെന്റ് വേണ്ട നടപടികൾ സ്വീകരിക്കുന്നില്ല .കെ .പി സി സി നിർവാഹക സമിതിയംഗവും യൂണിയൻ പ്രസിഡന്റുമായ പി.ജെ ജോയി കാട്ടാനകൂട്ടം നശിപ്പിച്ച പാൽ സംഭരണ കേന്ദ്രം സന്ദർശിച്ചു. വന്യമൃഗങ്ങളുടെ ആക്രമണങ്ങളിൽ നിന്ന് തൊഴിലാളികൾക്ക് സംരക്ഷണം നല്കുവാൻ മാനേജ്മെന്റ് അടിയന്തിരമായി നടപടികൾ സ്വീകരിക്കണമെന്നും ശാശ്വത പരിഹാരം ഉണ്ടായില്ലെങ്കിൽ ശക്തമായ സമര പരിപാടികളുമായി ഐഎൻടിയുസി യൂണിയൻ രംഗത്തിറങ്ങുമെന്ന് സംഭവസ്ഥലം സന്ദർശിച്ച യൂണിയൻ പ്രസിഡന്റ് പി ജെ ജോയി, പറഞ്ഞു.ജോഷി പടയാടൻ ബിജു. കാവുങ്ങ, ലൈജു . ഈരാളി, കെ.ജി സുരേഷ് എന്നിവർ ഒപ്പമുണ്ടായിരുന്നു.

Related posts

Leave a Comment