വീണ്ടും കാട്ടാനകൾ; പുനർനിർമ്മിച്ച പാൽ പുര നശിപ്പിച്ചു, ഭീതി മാറാതെ തൊഴിലാളികൾ; സർക്കാരിന്റെ അടിയന്തിര നടപടി ആവശ്യപ്പെട്ട് ഐ.എൻ ടി.യു സി

കാലടി പ്ലാന്റേഷൻ കോർപ്പറേഷന്റെ കല്ലാല എസ്റ്റേറ്റ് ഡിവിഷൻ “ബി ” യിൽ വീണ്ടും കാട്ടാനകളുടെ കൂട്ട ആക്രമണം പുനർ നിർമ്മിച്ച പാൽപ്പുര കഴിഞ്ഞ രാത്രി ആനകൾ നശിപ്പിച്ചു. തൊഴിലാളികളുടെ പണി ആയുധങ്ങൾ , ബക്കറ്റ് തുടങ്ങിയവടക്കം നിരവധി സാധനങ്ങൾ ആനകൾ നശിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം പകൽ ഇരുപതോളം ആനകൾ കുട്ടികളടക്കം ഡിവിഷനിലെ ഏരിയായിൽ ഉണ്ടായിരുന്നു. കാലടി ഗ്രൂപ്പിൽ സ്ത്രീ കളടക്കം ആയിരത്തോളം വരുന്ന തൊഴിലാളികളും , ജീവനക്കാരും വളരെ ഭീതിയോടെയാണ് ഇപ്പോൾ ജോലി ചെയ്യുന്നത്. സമയബന്ധിതമായി ടാസ്ക്കുകളിലെ കാടുകൾ വെട്ടാത്തതും , വർഷങ്ങളായി ഏരിയായിലെ ഇടക്കാടുകൾ വെട്ടാത്തതുമാണ് ആനകൾ തോട്ടത്തിൽ തങ്ങുന്നതിനുള്ള പ്രധാന കാരണം.

മാനേജ്മെന്റിനോട് നിരവധി പ്രാവശ്യം ആവശ്യപ്പെട്ടിട്ടും നാളിതു വരെ ഈ വിഷയത്തിന് ശാശ്വതമായ ഒരു പരിഹാരം ഇല്ലാത്തതിനാൽ അടിയന്തിരമായി കൃഷി ,വനം വകുപ്പ് മന്ത്രിമാർ ഈ വിഷയത്തിൽ ഇടപെട്ട് തൊഴിലാളികളുടെ ജീവൻ രക്ഷിക്കുന്നതിനും ,ഭീതിയില്ലാതെ ജോലി ചെയ്യുന്നതിനുമുള്ള സാഹചര്യം ഒരുക്കി നൽകണമെന്നാണ് സർക്കാരിനോട് ജീവനക്കാരുടെ അഭ്യർത്ഥന ഈ വിഷയങ്ങൾ ഉന്നയിച്ച് കൊണ്ട് വകുപ്പ് മന്ത്രിമാർക്ക് നിവേദനം നൽകുന്നതിന് ഓൺലൈനായി ചേർന്ന ഐ എൻ ടി യു സി യൂണിയൻ എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചു. യൂണിയൻ പ്രസിഡന്റ് മുൻ എംഎൽഎ പി.ജെ ജോയി യുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഷൈജോ പറമ്പി, ലൈജു. ഈരാളി, ജോഷി പടയാടൻ, കെ.ജി സുരേഷ്, പി.ഡി ജോയി, ഇ.എ വർഗ്ഗീസ് എന്നിവർ പങ്കെടുത്തു.

Related posts

Leave a Comment