കല്ലാല എസ്റ്റേറ്റിൽ വനിത തൊഴിലാളിക്ക് നേരേ പാഞ്ഞടുത്ത് കാട്ടാന; ഭയന്ന് വിറച്ച് തൊഴിലാളി; ജീവൻ തിരിച്ച് കിട്ടിയതിൽ ആശ്വാസവുമായി സിനി

കാലടി പ്ലാന്റേഷൻ കോർപ്പറേഷന്റെ കല്ലാല എസ്റ്റേറ്റ് ഡിവിഷൻ ” ബി “യിൽ ഇന്നലെ ടാപ്പിംങ് ചെയ്തു കൊണ്ടിരുന്ന സ്ത്രീ തൊഴിലാളിയുടെ നേരേ കാട്ടാന പാഞ്ഞു വന്നു. എസ്റ്റേറ്റ് മാനേജരുടെ ബംഗ്ലാവിനടുത്തുള്ള ടാസ്ക്കിൽ ടാപ്പ് ചെയ്ത് കൊണ്ടിരുന്ന സിനി. പി.ഡി. എന്ന തൊഴിലാളിയുടെ
നേരെയാണ് ആന ഓടി വന്നത് റബർ മരങ്ങളുടെ അടിഭാഗം ടാപ്പ് ചെയ്ത് കൊണ്ടിരുന്നതിനാൽ ആന പാഞ്ഞ് വന്നത് അറിഞ്ഞില്ലെന്ന് സിനി പറഞ്ഞു. മറ്റ് ഭാഗങ്ങളിലെ ജോലിക്കാർ പാത്രങ്ങൾ കൊട്ടി വലിയ ശബ്ദങ്ങൾ ഉണ്ടാക്കിയത് ശ്രദ്ധിച്ചപ്പോഴാണ് ഒരു കൊമ്പനാന തന്റെ നേരേ പാഞ്ഞ് വരുന്നത് സിനി കാണുന്നത്, ഭയന്ന് വിറച്ച് അലറി ക്കരഞ്ഞുകൊണ്ട് ഓടിയ സിനിയുടെ നിലവിളി കേട്ട മറ്റ് തൊഴിലാളികൾ പാത്രങ്ങൾ കൊട്ടി ഒച്ചയും ബഹളവും ഉണ്ടാക്കി.

ഇതിന്റെ ഫലമായി ആന തിരിഞ്ഞ് പോയി, ഒപ്പം ജീവൻ തിരിച്ച് കിട്ടിയതിൽ ആശ്വാസവും ഉണ്ടെന്ന് സിനി പറഞ്ഞു., മറ്റ് ടാസ്ക്ക കളിലും ജോലിചെയ്തിരുന്ന തൊഴിലാളികൾക്കുംഇന്നലെ ഇതേ അനുഭവമുണ്ടായി ഡിവിഷനിൽ നിന്നും ഈ വിഷയം ഓഫിസിലേക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇന്നലെ ആന വന്ന ടാസ്ക്കിന് അടുത്തുള്ള പാൽ പ്പുരയാണ് കഴിഞ്ഞ ദിവസം കാട്ടാനകൾ തകർത്തത് ഈ സംഭവത്തോടെ ഈ മേഖലയിലെ ജീവനക്കാർ തുടർച്ചയായിട്ടുള്ള കാട്ടാനകളുടെ ആക്രമണത്തിൽ ഭീതിയിലാണ്.

Related posts

Leave a Comment