കാലടി ആദിശങ്കര എൻജിനിയറിങ്ങ് കോളേജും ഭാരതീയ വിദ്യാഭവനുമായി കൈ കോർക്കുന്നു

കാലടി: കാലടി ആദിശങ്കര എൻജിനിയറിങ്ങ് കോളേജും പ്രമുഖ വിദ്യാഭ്യാസ സ്ഥാപനവുമായ ഭാരതീയ വിദ്യാഭവനുമായി കൈ കോർക്കുന്നു. വിദ്യാർത്ഥികളിലെ സാങ്കേതിക കഴിവുകൾ വികസിപ്പിച്ചെടുക്കുന്നതിനായാണ് രണ്ട് വിദ്യാഭ്യാസ സ്ഥാപനങ്ങളും കൈകോർക്കുന്നത്. നിരവധി സ്‌ക്കൂളുകളാണ് വിദ്യാഭവന് കീഴിൽ വരുന്നത്. ആദിശങ്കരയിൽ വിദ്യാർത്ഥികൾക്ക് നൂതന ടെക്നോളജിയെ കൂടുതൽ പരിജയപ്പെടുത്തുകയും, പരിശീലനങ്ങൾ നൽകുകയും ചെയ്യും. കൂടാതെ വിദ്യാർത്ഥികളുടെ സാങ്കേതിക കഴിവുകൾ വികസിപ്പിച്ചെടുക്കാനുളള സഹായങ്ങൾ നൽകും. വിദ്യാർത്ഥികൾക്ക് ജോലിസാധ്യതയുളള വ്യാവസായങ്ങളെ പരിജയപ്പെടുത്തുകയും അത് നേടിയെടുക്കാനുളള മാർഗനിർദേശങ്ങളും ആദിശങ്കര നൽകും. കുട്ടികളിലെ നൂതന ആശയങ്ങളെ വികസിപ്പിച്ച് വർക്കിങ്ങ് മോഡലാക്കി മാറ്റുന്നതിന് ആദിശങ്കരയിലെ ഫാബ്‌ലാബും, ബിസിനസ് ഇൻക്യുബേറ്ററും വിദ്യാഭവനിലെ വിദ്യാർത്ഥികൾക്ക് പ്രയോജനപ്പെടുത്താം.

ആദിശങ്കര മാനേജിങ്ങ് ട്രസ്റ്റി കെ. ആനന്ദും. ഭാരതീയ വിദ്യാഭവൻ ഡയറക്ടർ ഇ. രാമൻകുട്ടിയും ചേർന്ന് ധാരണാപത്രത്തിൽ ഒപ്പിട്ടു. ആദിശങ്കര ചീഫ് ഓപ്പറേഷൻസ് ഓഫീസർ പ്രൊഫ: സി.പി ജയശങ്കർ, ഡയറക്ടർ വി. കേശവദാസ്, പ്രിൻസിപ്പാൾ ഡോ: വി. സുരേഷ് കുമാർ, ഡീൻ ഡോ: കെ.കെ എൽദോസ്. ആദിശങ്കര ഡിജിറ്റർ അക്കാദമി അസിസ്റ്റന്റ് ഡയറക്ടർ വിഷ്ണു വർമ, ഭാരതീയ വിദ്യാഭവനൻ ചീഫ് ഫിനാൻസ് മാനേജർ പി.എം വെങ്കിട്ടരാമൻ, ഡപ്യൂട്ടി മനേജർ പി.പ്രദീപ് കുമാൻ തുടങ്ങിയവർ പങ്കെടുത്തു.

Related posts

Leave a Comment