പരീക്ഷയിൽതോറ്റ എസ്എഫ്ഐ വനിതാ നേതാവിനെ ജയിപ്പിക്കാൻ വഴിവിട്ട സഹായവുമായി കാലടി സർവകലാശാല; മത്സരിക്കാത്ത ഇനത്തിന് ഒന്നാം സ്ഥാനവും എ ഗ്രേഡും

കാലടി: പരീക്ഷയിൽ തോറ്റ എസ്എഫ്ഐ വനിതാ നേതാവിനെ ജയിപ്പിക്കാൻ വഴിവിട്ട സഹായവുമായി കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല. സർവ്വകലാശാല കലോത്സവത്തിൽ മത്സരിക്കുകപോലും ചെയ്യാത്ത ഇനത്തിന് ഒന്നാം സ്ഥാനവും എ ഗ്രേഡും നൽകി തട്ടിപ്പ് നടത്തി അതുവഴിയുള്ളഗ്രേസ് മാർക്കും നൽകിയാണ് എസ്എഫ്ഐ വനിതാ നേതാവായ എൽസ ജോസഫിനെ വിജയിപ്പിച്ചത്. ഇതിനെതിരെ സേവ് യൂണിവേഴ്സിറ്റി ക്യാംപെയിൻ ഗവർണർക്ക് പരാതിനൽകിയിരിക്കുകയാണ്. ബി എ ഭരതനാട്യം അവസാന സെമസ്റ്റർ പരീക്ഷയിൽ തോറ്റു പോയ എസ്എഫ്ഐ നേതാവ് എൽസ ജോസഫിന് സർവ്വകലാശാല അധികൃതരുടെ വഴിവിട്ടസഹായം ലഭിച്ചുവെന്ന് ആക്ഷേപം ഉയർന്നിരിക്കുന്നത്. സഹപാഠി തോറ്റു എന്ന് ഉറപ്പുണ്ടായിരുന്ന വിദ്യാർഥികൾ എൽസ ജോസഫിന്റെ മാർക്ക്ലിസ്റ്റ് വന്നതോടെയാണ് അന്വേഷണം ആരംഭിച്ചത്. കലോൽസവം മലയാള സ്കിറ്റിന് ലഭിച്ച ഒന്നാം സ്ഥാനത്തിന്റെ ഗ്രേസ് മാർക്ക് ചേർത്തപ്പോൾ യുവനേതാവ് വിജയിച്ചു എന്നായിരുന്നു സർവകലാശാലയുടെ വിശദീകരണം. വി.സി. ഒപ്പിട്ടു നൽകിയ കലോൽസവ സർട്ടിഫിക്കറ്റും ഹാജരാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പത്തുമാർക്ക് അനുവദിച്ചു.യുവനേതാവ് തങ്ങളുടെ ടീമിൽഇല്ലായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി വിദ്യാർഥികൾ വി.സിക്ക് പരാതി നൽകി. പക്ഷേ ഫലം ഉണ്ടായില്ല. ഇതോടെയാണ് സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്നിന്റെ നേതൃത്വത്തിൽ ഗവർണർക്ക് പരാതി നൽകിയത്.

Related posts

Leave a Comment