Connect with us
48 birthday
top banner (1)

Ernakulam

സർവകലാശാല കലോത്സവ സംഘാടക സമിതിയിൽ ആർഷോ; സമിതിയിൽ നിന്ന് പിന്മാറി റോജി എം ജോൺ എംഎൽഎ

Avatar

Published

on

കൊച്ചി: കാലടി സർവകലാശാല കലോത്സവ സംഘാടക സമിതിയിൽ യോഗ്യത ഇല്ലാത്തവരെ കുത്തിനിറച്ചതിൽ പ്രതിഷേധിച്ച് സംഘാടകസമിതി രക്ഷാധികാരി സ്ഥാനത്തുനിന്ന് പിന്മാറുന്നതായി സ്ഥലം എംഎൽഎ റോജി എംജോൺ. പെൺകുട്ടിയെ ജാതി അധിക്ഷേപം നടത്തിയതുൾപ്പടെ നാല്പത്തിരണ്ടിലധികം കേസുകളിൽ പ്രതിയും , പരീക്ഷ എഴുതാതെ പാസായതുൾപ്പടെ വിവാദത്തിലായ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോഉൾപ്പടെ സിപിഎം ഏരിയാ സെക്രട്ടറിയും മറ്റ് സിപിഎം, എസ്എഫ്ഐ നേതാക്കളും എന്ത് അടിസ്ഥാനത്തിലാണ് സമിതിയുടെ ഭാഗമായത് എന്ന് മനസ്സിലാവുന്നില്ലെന്നും എംഎൽഎ ചോദിച്ചു. രാഷ്ട്രീയ താൽപര്യം മാത്രം മുൻനിർത്തി രൂപീകരിച്ച കലോത്സവ സംഘാടക സമിതിയിൽ നിന്നും വിട്ടുനിൽക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

റോജി എം ജോൺ എംഎൽഎയുടെ ഫേസ്ബുക്ക് കുറിപ്പ് പൂർണ്ണരൂപം

Advertisement
inner ad

കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല യുവജനോത്സവത്തിന്റെ സംഘാടക സമിതിയിൽ എന്നെ ഉൾപ്പെടുത്തിയിരിക്കുന്ന വിവരം മാധ്യമങ്ങളിലൂടെ അറിയാൻ ഇടയായി.

വിശദാംശങ്ങൾ പരിശോധിച്ചപ്പോൾ യാതൊരു മാനദണ്ഡവും കൂടാതെ രാഷ്ട്രീയ താൽപര്യം മാത്രം മുൻനിർത്തിയാണ് സംഘാടക സമിതി രൂപീകരിച്ചത് എന്ന് വ്യക്തമായി. SFI സംസ്ഥാന സെക്രട്ടറിയും, CPM ഏരിയാ സെക്രട്ടറിയും മറ്റ് CPM / SFI നേതാക്കളും എന്ത് അടിസ്ഥാനത്തിലാണ് സമിതിയുടെ ഭാഗമായത് എന്ന് മനസ്സിലാവുന്നില്ല. സ്ഥലം പഞ്ചായത്ത് പ്രസിഡന്റിനെ ഉൾപ്പെടുത്താതെ മുൻ പഞ്ചായത്ത് പ്രസിഡന്റ് സമിതിയുടെ രക്ഷാധികാരി ആയിരിക്കുന്നു !

Advertisement
inner ad

ഒരു പെൺകുട്ടിയെ ജാതി അധിക്ഷേപം നടത്തുന്നതും, പരീക്ഷ എഴുതാതെ പാസാകുന്നതുമൊക്കെ ഒരു സർവകലാശാല യുവജനോത്സവത്തിന്റെ സംഘാടക സമിതിയുടെ രക്ഷാധികാരിയാകാൻ വേണ്ട ‘ക്വാളിഫിക്കേഷൻ ‘ ആണെന്ന് അറിഞ്ഞില്ല !!!

എന്തായാലും അത്തരം ക്വാളിഫിക്കേഷൻ എനിക്ക് ഇല്ലാത്തത് കൊണ്ടും, എല്ലാവരെയും ഒന്നിപ്പിച്ചു നാടിന്റെ ഉത്സവമായി നടത്തേണ്ട സർവകലാശാല കലോത്സവം രാഷ്ട്രീയവത്കരിച്ചതിലും പ്രതിഷേധിച്ച് കലോത്സവ സംഘാടക സമിതിയിൽ നിന്നും വിട്ടുനിൽക്കുന്നു.

Advertisement
inner ad

Ernakulam

പോത്താനിക്കാട് ശ്മശാനം : ചുറ്റുമതിൽ നിർമ്മാണത്തിന് അനുമതി ലഭ്യമായി : മാത്യു കുഴൽനാടൻ എംഎൽഎ

Published

on

പോത്താനിക്കാട് : പോത്താനിക്കാട് ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിൽ ശ്മശാനത്തിന് ചുറ്റും മതിൽ നിർമ്മിക്കുന്നതിന് ജില്ല ഭരണകൂടം അനുമതി നൽകി. വിഷയം ചൂണ്ടി കാണിച്ചു മാത്യു കുഴൽനാടൻ എംഎൽഎ കളക്ടർക്ക് നൽകിയ കത്തിനെ തുടർന്നാണ് ജില്ല ഭരണകൂടത്തിന്റെ നടപടി.ശ്മശാനത്തിന്റെ പോരായ്മകൾ പരിസരവാസികളെയും പൊതുജനങ്ങളെയും പ്രയാസത്തിലാക്കുന്ന സ്ഥിതിയാണ് ഇപ്പോഴത്തെതെന്ന് എംഎൽഎ പറഞ്ഞു. പോത്താനിക്കാട് ഗ്രാമപഞ്ചായത്തിനാണ് ചുറ്റുമതിൽ നിർമ്മിക്കുന്നതിന് കളക്ടർ നിരാക്ഷേപ പത്രം നൽകിയിട്ടുള്ളത്.

പട്ടിക ജാതി വിഭാഗത്തിന് വേണ്ടിയുള്ള ശ്മശാനമാണ് ഇത്. കൃത്യമായ പരിപാലനം ഇല്ലാത്തതിനാലാണ് ശ്മശാനം കാട് കയറി ഇഴജന്തുക്കളുടെ വിഹാര കേന്ദ്രമായി മാറിയത്.വാർഡ് അംഗം ജിനു മാത്യുവും പരിസരവാസികളായ കുട്ടികളും വിഷയം ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്നാണ് എംഎൽഎ കളക്ടർക്ക് കത്ത് നൽകിയത്. ചുറ്റുമതിൽ നിർമ്മിച്ചിട്ടില്ലാത്തതിനാൽ ഇഴജന്തുക്കൾ സമീപത്തുള്ള വീടുകളിലേക്ക് പ്രവേശിക്കുന്ന അവസ്ഥയിലാണ്. കുട്ടികൾക്ക് ഒറ്റക്ക് പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യം ഇവിടെ ഉണ്ടെന്ന് എംഎൽഎ കത്തിൽ ചൂണ്ടികാട്ടി.33 സെന്റ് സ്ഥലത്താണ് ശ്മശാനം സ്ഥിതി ചെയ്യുന്നത്.

Advertisement
inner ad

ശ്മശാനത്തിന് 50 മീറ്റർ ചുറ്റളവിൽ നിരവധി വീടുകളും ആരാധനാലയവും ഉണ്ട്. ഒരു വർഷത്തിനകം നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കണമെന്ന് ഉത്തരവിൽ ഉണ്ട്.നിലവിൽ റവന്യു വകുപ്പിന്റെ അധീനതയിൽ ആണ് ഭൂമി. ഭൂമി കൃത്യമായി അളന്ന് തിട്ടപ്പെടുത്തുന്നതിന് കോതമംഗലം തഹസീൽദാർക്ക് കളക്ടർ നിർദ്ദേശം നൽകി.പദ്ധതിക്കായി തുക അനുവദിച്ചു നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിൽ തന്നെ ആരംഭിക്കുമെന്ന് വാർഡ് അംഗം ജിനു മാത്യു അറിയിച്ചു.

Advertisement
inner ad
Continue Reading

Ernakulam

പി വി അന്‍വറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു

Published

on


കൊച്ചി : പി വി അന്‍വറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. ആശുപത്രി സംരക്ഷണ നിയമപ്രകാരമാണ് ചേലക്കര പൊലീസ് കേസെടുത്തത്. ഇന്നലെ ചേലക്കര താലൂക്ക് ആശുപത്രിയിലെത്തി അന്‍വറും പ്രവര്‍ത്തകരും ഡോക്ടര്‍മാരടക്കം ആരോഗ്യ പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുകയും കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുകയും ചെയ്തുവെന്നുമുളള ആശുപത്രി സൂപ്രണ്ടിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

ഇന്നലെ രാവിലെ 9.30നാണ് അന്‍വറും കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ഥി എന്‍ കെ സുധീറും സംഘം ചേര്‍ന്ന് താലൂക്ക് ആശുപത്രിയിലെത്തിയത്. ചേലക്കര താലൂക്ക് ആശുപത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറോട്, രോഗികളും മറ്റുള്ളവരും നോക്കിനില്‍ക്കെ അപമര്യാദയായി പെരുമാറുകയും ഭീഷണി മുഴക്കുകയും ചെയ്തുവെന്നാണ് പരാതി. പി.വി.അന്‍വര്‍ എംഎല്‍എക്കെതിരെ ആശുപത്രി സംരക്ഷണ നിയമമനുസരിച്ച് കേസ് എടുക്കണമെന്ന് ഐഎംഎയും നേരത്തെ ആവശ്യപ്പെട്ടിരുന്നു.

Advertisement
inner ad
Continue Reading

Ernakulam

രാജ്ഭവൻ മാർച്ചിനു മുന്നോടിയായി പോത്താനിക്കാട് വ്യാപാരി വ്യവസായി ഏകോപന സമിതി വിളംബര ജാഥ നടത്തി

Published

on

പോത്താനിക്കാട്: വ്യാപാരികൾക്ക് കെട്ടിട വാടകയിൽ 18% നികുതി ഏർപ്പെടുത്തിയതിൽ പ്രതിഷേധിച്ച് ഏഴാം തിയതി നടക്കുന്ന രാജ്ഭവൻ മാർച്ചിനു മുന്നോടിയായി പോത്താനിക്കാട് വ്യാപാരി വ്യവസായി ഏകോപന സമിതി നടത്തിയ വിളംബര ജാഥ ജില്ലാ വൈസ് പ്രസിഡന്റ് ജോസ് വർഗീസ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് സാബു വർഗീസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.വൈ ബേബി, ട്രഷറർ മനോജ്‌ കല്ലിടുമ്പിൽ, അനിൽ അബ്രഹാം, ആനി സണ്ണി, ലീന ബിജു, ബേബി പോൾ, സണ്ണി മാത്യു, ബിന്ദു ബിജു തുടങ്ങിയവർ പ്രസംഗിച്ചു.

Continue Reading

Featured