കാലടിയിൽ വൻ പെൺ വാണിഭ സംഘത്തെ പിടികൂടി

കാലടി മറ്റൂർ ജംഗ്ഷനിൽ എയർപോർട്ട് റോഡിലെ ഗ്രാൻറ് റസിഡൻസിയിൽ നിന്നും ഇടപാടുകാരനും നടത്തിപ്പുകാരും ഉൾപെടെ 5 പേരെ അറസ്റ്റ്  ചെയ്തു. ഇടപാടുകാരനായ കൊല്ലം പവിത്രേശ്വരം പുത്തൂർ  അകവൂർ മഠത്തിൽ  ജഗൻ (24), നടത്തിപ്പുകാരായ മൂക്കന്നൂർ കോട്ടയ്ക്കൽ എബിൻ (33), വേങ്ങൂർ ഇളമ്പകപ്പിള്ളി കല്ലുമാലക്കുടിയിൽ നോയൽ (21), പയ്യനൂർ തൈനേരി ഗോകുലത്തിൽ ധനേഷ് (29), രായമംഗലം പറമ്പത്താൻ സുധീഷ് (36) എന്നിവരെയാണ് കാലടി പോലിസ് അറസ്റ്റ് ചെയ്തത്. ഇവരോടൊപ്പം ഉണ്ടായിരുന്ന 22 വയസുള്ള മധ്യപ്രദേശ് സ്വദേശിനിയെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവിടെ പെൺവാണിഭം നടക്കുന്നയെന്ന് ജില്ലാ പോലീസ് മേധാവി കെ .കാർത്തിക്കിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ലോഡ്ജ് നിരീക്ഷണത്തിലായിരുന്നു. പന്തീരായിരം രൂപയാണ് സംഘം ഇടപാടുകാരിൽ നിന്നും വാങ്ങിയിരുന്നത്. സുധീഷും, ധനീഷും ലോഡ്ജ് നടത്തിപ്പുകാർ കൂടിയാണ്. ഇൻസ്പെക്ടർ ബി.സന്തോഷ്, എസ്.ഐമാരായ ജയിംസ് മാത്യു, എൻ.വി. ബാബു, എ.എസ്.ഐ അബ്ദുൾ സത്താർ, എസ്.സി.പി. ഒ അനിൽകുമാർ, സി.പി. ഒ മാരായ രഞ്ജിത്, സിദ്ദിഖ്, അമൃത, ധനീഷ്, എൽദോസ് എന്നിവരാണ് റെയ്ഡിൽ പങ്കെടുത്തത്. സംഭവം പ്രത്യേക ടീം അന്വേഷിക്കുമെന്ന് എസ്.പി കെ. കാർത്തിക്ക് പറഞ്ഞു.

Related posts

Leave a Comment