മികച്ച ജനപ്രതിനിധിയ്ക്കുള്ള കലാഭവൻ മണി മെമ്മോറിയൽ പുരസ്കാരം എംഎൽഎമാരായ ഷാഫി പറമ്പിലിനും എം വിൻസെന്റിനും

തിരുവനന്തപുരം :മികച്ച ജനപ്രതിനിധിയ്ക്കുള്ള കലാഭവൻ മണി മെമ്മോറിയൽ ഗ്ലോബൽ എക്സലൻസി പുരസ്കാരത്തിന് എംഎൽഎമാരായ ഷാഫി പറമ്പിലിലും വിൻസെന്റും അർഹരായി. ഇരുവർക്കും പുറമേ കായംകുളം എംഎൽഎ യു പ്രതിഭാഹരിയും പുരസ്കാരത്തിന് അർഹയായി.കലാഭവൻ മണി മെമ്മോറിയൽ ചാരിറ്റബിൾ ആൻഡ് എഡ്യൂക്കേഷണൽ സൊസൈറ്റിയാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്.കേരള സാഹിത്യ അക്കാദമി പുരസ്കാര ജേതാവ് എം.എ കരീം, മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ ശേഖരൻ നായർ എന്നിവർ ചെയർമാൻമാരായ ജൂറിയാണ് അവാർഡ് ജേതാക്കളെ തെരഞ്ഞെടുത്തത്.ജനുവരി 19 ന് തിരുവനന്തപുരം പ്രസ്സ് ക്ലബിൽ നടക്കുന്ന ചടങ്ങിൽ, സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനും തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിലും ചേർന്ന് പുരസ്‌കാരം വിതരണം ചെയ്യും. 

Related posts

Leave a Comment