കലാഭവൻ ഷാജോണിന്റെ ” നാളെ ” റിലീസായി


വെറും അഞ്ചു മിനിറ്റ് കൊണ്ട് ജീവിതത്തിന്റെ മൂല്യവും സൗന്ദര്യവും ദൃശ്യവൽക്കരിക്കുന്ന ഹ്രസ്വചിത്രം “നാളെ” റിലീസായി.നവാഗതനായ രാഹുൽ ചക്രവർത്തി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ പ്രശസ്ത താരം കലാഭവൻ ഷാജോൺ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ദിയ സെബാസ്റ്റ്യൻ,അഭിനയ, സൈനുദ്ദീൻ എന്നിവരാണ് മറ്റു താരങ്ങൾ.ഹാരിസ് സഫാ, രാഹുൽ ചക്രവർത്തി എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അശോക് സൂര്യ നിർവ്വഹിക്കുന്നു.എഡിറ്റിംഗ്-മനു എൻ ഷാജു,സംഗീതം-നിശാന്ത് തപസ്യ, മേക്കപ്പ്-നിഖിൽ മുരളി,കല-സന്തോഷ്.റിലീസ് ചെയ്ത ഇതിനോടകം തന്നെ പന്ത്രണ്ട് ലക്ഷം പ്രേക്ഷകരിലൂടെ ” നാളെ “വൈറലായി മാറി.

Related posts

Leave a Comment