കളനാശിനി പ്രയോഗം നിര്‍ത്തിവക്കാന്‍ സബ് കലക്ടറുടെ ഉത്തരവ്


പെരിന്തല്‍മണ്ണ : നെന്മിനി യങ്ങ് ഇന്ത്യ എസ്‌റ്റേറ്റിലെ കളനാശിനി പ്രയോഗം നിര്‍ത്തിവക്കാന്‍ സബ് കലക്ടറുടെ
ഉത്തരവ് .സമരസമതി ഭാരവാഹികള്‍ ,എസ്‌റ്റേറ്റ് മാനേജ്‌മെന്റ് , ഉദ്യോഗസ്ഥര്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചയിലാണ് പെരിന്തല്‍മണ്ണ സബ് കലക്ടര്‍ ശ്രീധധ്യ സുരേഷ്
എസ്‌റ്റേറ്റിലെ കളനാശിനി പ്രയോഗം താല്‍ക്കാലികമായി നിര്‍ത്തിവക്കാന്‍ നിര്‍ദേശിച്ചത്. എസ്‌റ്റേറ്റില്‍ മാരക വിഷമായ കളനാശിനി പ്രയോഗം കൊണ്ടുണ്ടാക്കിയ ആരോഗ്യ, മലിനീകരണ കാര്യങ്ങളില്‍ വിദഗ്ധര്‍ പഠനം നടത്തും. ഇതിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍നടപടി. കാര്യങ്ങള്‍ വിലയിരുത്താനായി പഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തില്‍ മോണിറ്ററിംഗ് കമ്മറ്റി രൂപികരിക്കാനും നിര്‍ദേശിച്ചു. സബ് കലക്ടറുമായി നടന്ന കൂടികാഴ്ചയില്‍ കീഴാറ്റൂര്‍ പഞ്ചായത്ത് സെക്രടറി, പഞ്ചായത്ത് പ്രസിഡന്റ് ,കൃഷി ഓഫീസര്‍ ,സമരസമിതി ഭാരവാഹികള്‍ ,മനേജ്‌മെന്റ്പ്രതിനിധി ,പെരിന്തല്‍മണ്ണ ഡി വൈ എസ് പി ,വാര്‍ഡ് മെമ്പര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
എസ്‌റ്റേറ്റിലെ കളനാശിനി പ്രയോഗം താല്‍ക്കാലികമായി നിര്‍ത്തിവക്കാന്‍ സബ് കലക്ടര്‍ നിര്‍ദേശിച്ചതിന്റെ അടിസ്ഥാനാത്തില്‍ സംയുക്ത സമരസമിതി നടത്തുന്ന സമരം നിര്‍ത്തിവച്ചു. തങ്ങള്‍ ആവശ്യപ്പെട്ട കാര്യങ്ങള്‍ പൂര്‍ണ്ണമായി നടപ്പായില്ലെങ്കില്‍ സമരം വീണ്ടും തുടരുമെന്ന് സമരസമിതി ഭാരവാഹികള്‍ പറഞ്ഞു. നെന്മിനി യങ്ങ് ഇന്ത്യ എസ്‌റ്റേറ്റിലെ കളനാശിനി പ്രയോഗത്തിന് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് സംയുക്ത സമരസമിതിയുടെ ആഭിവുഖ്യത്തില്‍ എസ്‌റ്റേറ്റ് പടിക്കല്‍ ബുധനാഴ്ച രാവിലെ മുതലാണ്അനിശ്ചിതകാല ഉപരോധസമരം തുടങ്ങിയത്.

Related posts

Leave a Comment