Connect with us
48 birthday
top banner (1)

Kuwait

കല കുവൈറ്റ്‌ സാംസ്‌കാരിക മേള ദ്യുതി 2024 ഒക്ടോ. 25ന് മുരുകൻ കട്ടാക്കട സംബന്ധിക്കും

കൃഷ്ണൻ കടലുണ്ടി

Published

on

കുവൈറ്റ്‌ സിറ്റി : കേരള ആർട്ട്‌ ലാവേഴ്‌സ് അസോസിയേഷൻ – കല സംഘടിപ്പിക്കുന്ന ഈ വർഷത്തെ മെഗാ സാംസ്കാരിക മേള ‘ദ്യുതി 2024 ‘ ന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഒക്ടോബർ 25ന് ഹവല്ലി പാർക്ക് ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ കവിയും മലയാളം മിഷൻ ഡയറക്ടറുമായ മുരുകൻ കാട്ടാക്കട മുഖ്യാതിഥിയായി പങ്കെടുക്കും. വൈകുന്നേരം 3 മണി മുതൽ സാംസ്കാരിക സമ്മേളനം ആരംഭിക്കും .

45-ാമത് പ്രവർത്തന വർഷത്തിന്റെ ഭാഗമായി ആരംഭിച്ച ഭവന നിർമ്മാണ പദ്ധതിയിൽ പൂർത്തീകരിച്ച വീടിന്റെ താക്കോൽ വേദിയിൽ വെച്ച് മുഖ്യാതിഥി കല അംഗമായാ എറണാകുളം സ്വദേശി ബിന്ദു ശങ്കരന് കൈമാറും. കല കുവൈറ്റ്‌ കൈത്തിരി രണ്ടാം പതിപ്പിന്റെ പ്രകാശനവും, ബാലകലാ മേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയ സ്‌കൂളിനും, കലാ തിലകം – കലാ പ്രതിഭ കളായി തെരെഞ്ഞെടുക്കപ്പെട്ട വർക്കും, സാഹിത്യ മത്സരങ്ങളിലെ വിജയികൾക്കുമുള്ള സമ്മാനദാനവും മുഖ്യാതിഥി നിർവഹിക്കും. പ്രശസ്ത പിന്നണി ഗായകരായ സച്ചിൻ ദേവ്, ആര്യ ദയാൽ, അതുൽ നറുകര എന്നിവർ നയിക്കുന്ന ഗാന സന്ധ്യയും മറ്റ് കലാ പരിപാടികളും വേദിയിൽ അരങ്ങേറും.മെഗാ സാംസ്കാരിക മേളയിൽ കുവൈറ്റിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും, മാധ്യമ പ്രവർത്തകരും സംബന്ധിക്കും. പരിപാടിയിലേക്ക് കുവൈറ്റിലെ മുഴുവൻ മലയാളി സമൂഹത്തെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു. ഇത് സംബന്ധിച്ച് അബ്ബാസിയ കാലിക്കറ്റ്‌ ഷെഫ് റസ്റ്റോറന്റിൽ നടന്ന പത്രസമ്മേളനത്തിൽ കല കുവൈറ്റ്‌ പ്രസിഡന്റ് അനുപ് മങ്ങാട്ട്, ജനറൽ സെക്രട്ടറി സജി തോമസ് മാത്യു, ദ്യുതി 2024 ജനറൽ കൺവീനർ ജെ സജി, കല കുവൈറ്റ്‌ ട്രഷറർ അനിൽ കുമാർ, വൈസ് പ്രസിഡന്റ് റിച്ചി കെ ജോർജ്, ജോയിൻ സെക്രട്ടറി ബിജോയ്‌, മീഡിയ വിഭാഗം സെക്രട്ടറി പ്രജോഷ് എന്നിവർ പങ്കെടത്തു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kuwait

ചങ്ങനാശേരി അസോസിയേഷന് പുതിയ നേത്യത്വം

Published

on

കുവൈത്ത് സിറ്റി : ചങ്ങനാശേരി അസോസിയേഷന്‍ കുവൈത്ത് 2025-27 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. അബ്ബാസിയ ഹൈഡെയ്ന്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന വാര്‍ഷിക പൊതുയോഗത്തില്‍ മുന്‍ പ്രസിഡണ്ട് ആന്റണി പീറ്ററിനെറ അധ്യക്ഷതയിലാണ് തെരഞ്ഞെടുപ്പ് നടന്നത്. സുനില്‍ പി. ആന്റണി (പ്രസിഡന്റ്), ജോസഫ് വര്‍ഗീസ് (ഷാജി മക്കോള്ളില്‍), പി.ബി. ബോബി (വൈസ് പ്രസിഡന്റുമാര്‍), ഷിബു ജോസഫ് തവളത്തില്‍ (ജനറല്‍ സെക്രട്ടറി), ജോര്‍ജ് തോമസ് (ജെയിംസ്), സുനില്‍കുമാര്‍ കൂട്ടുമ്മേല്‍ (ജോയിന്റ് സെക്രട്ടറിമാര്‍), ജോജോ ജോയി (ട്രഷറര്‍), ലാല്‍ജിന്‍ ജോസ്, അഷറഫ് റാവുത്തര്‍ (ജോയിന്റ് ട്രഷറുമാര്‍)എന്നിവരാണ് ഭാരവാഹികൾ.

അനില്‍ പി. അലക്‌സ് അഡൈ്വസറി ബോര്‍ഡ് ചെയര്‍മാനും ആന്റണി പീറ്റര്‍, ബിജോയ് വി. പി, രഞ്ജിത്ത് ജോര്‍ജ് പൂവേലില്‍, മാത്യു പുല്ലുകാട്ട് (ജോസി) എന്നിവർ അഡൈ്വസറി ബോർഡ് അംഗങ്ങളുമാണ്. എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായി ജോസഫ് കെ. തോമസ് (ബൈജു), തോമസ് ജോസഫ് മുക്കട, സഞ്ജു ജോഷി നെടുമുടി, റോയ് തോമസ്, മനോജ് അലക്സാണ്ടര്‍, പി. കെ. മധു, അനീഷ് ജോസഫ് അറവാക്കല്‍, സാബു തോമസ്, മാത്യൂജോസഫ്, സെബി വര്‍ഗീസ് എന്നിവരെയും തെരഞ്ഞെടുത്തിട്ടുണ്ട്. മാര്‍ച്ച് 31-നകം പുതിയ അംഗങ്ങളെ ചേര്‍ത്ത് മെംമ്പര്‍ഷിപ്പ് ക്യാമ്പായിന്‍ പൂര്‍ത്തിയാക്കാൻ തീരുമാനിച്ചിട്ടുണ്ട്.

Advertisement
inner ad
Continue Reading

Kuwait

ഇസ്മായിൽ കൂനത്തിൽ പ്രസിഡണ്ടായി ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി നിലവിൽ വന്നു

Published

on

കുവൈറ്റ് സിറ്റി : ഒഐസിസി കുവൈത്ത് പുതിയ മലപ്പുറം ജില്ലാ കമ്മിറ്റി നിലവിൽ വന്നു. ഇസ്മായിൽ കൂനത്തിൽ (പ്രസിഡന്റ്), സജിത്ത് ചേലാമ്പ്ര (ജനറൽ സെക്രട്ടറി), നൗഷാദ് (ട്രഷറർ), ജോസഫ് എബ്രഹാം, അർഷാദ് അഹമ്മദ് (വൈസ് പ്രസിഡന്റ്മാർ), തബഷിർ പി, റഫീഖ് , ഫൈസൽ വി യു, ഫിറോസ് ( സെക്രട്ടറിമാർ), സഹദ് പുളിക്കൽ (സെക്രട്ടറി, വെൽഫെയർ), നൗഫൽ (സെക്രട്ടറി , സ്പോർട്സ്), എന്നിവരാണ് മറ്റു ഭാരവാഹികൾ. മുൻ ജില്ലാ പ്രസിഡന്റ് മുഹമ്മദ് അലി യാണ് ദേശീയ സമിതി പ്രതിനിധി. കെപിസിസി ജനറൽ സെക്രട്ടറി മുത്തലിബ് ന്റെ യും നാഷണൽ പ്രസിഡണ്ട് വർഗീസ് പുതുപ്പങ്ങളുടെയും മറ്റു ദേശീയ ഭാരവാഹികളുടെയും സാന്നിധ്യത്തിൽ പുതിയ കമ്മിറ്റി ചുമതല ഏറ്റെടുത്തു.

നേരത്തെ അബ്ബാസിയ ഒഐസിസി ഓഫീസിൽ നടന്ന വാർഷിക ജനറൽ ബോഡി യോഗത്തിൽ മുൻ കമ്മിറ്റിയുടെ സംഘടന പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിക്കുകയും വിശദമായ ചർച്ചക്ക് ശേഷം ജനറൽ ബോർഡി ഐക്യഖണ്ഡേന അംഗീകരിക്കുകയും ഉണ്ടായി. നാഷണൽ കമ്മിറ്റി ഭാരവാഹികളായ നിസാം തിരുവനന്തപുരം, ബിനു ചെമ്പാലയം എന്നിവരുടെ നിരീക്ഷണത്തിലാണ് ജില്ലാ കമ്മിറ്റിയുടെ ഭാരവാഹികളെ നിർണയിക്കാനുള്ള തിരഞ്ഞെടുപ്പ് നടപടികൾ പൂർത്തീകരിച്ചത്.

Continue Reading

Kuwait

ഒഐസിസി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയെ ചന്ദ്രമോഹൻ നയിക്കും

Published

on

കുവൈറ്റ് സിറ്റി : ഒ ഐ സി സി കുവൈറ്റ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. അറിയപ്പെടുന്ന കലാ- സാംസ്‌കാരിക പ്രവർത്തകൻ കൂടിയായ ചന്ദ്രമോഹൻ ആർ നായർ ആണ് പുതിയ ജില്ലാ പ്രസിഡന്റ്. ജേക്കബ് വർഗീസ് ജനറൽ സെക്രട്ടറിയും സകീർ ഹുസൈൻ ട്രഷററുമാണ്. കുവൈറ്റിന്റെ ചാർജ് വഹിക്കുന്ന കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ. ബി എ അബ്ദുൾ മുത്തലിബ് പുതിയ ഭാരവാഹികൾക്ക് ചുമതലകൾ കൈമാറി. പ്രവാസി സമൂഹത്തിന്റെ ക്ഷേമത്തിനായി സജീവമായ ഇടപെടലുകൾ നടത്തണമെന്ന് അഡ്വ. ബി എ അബ്ദുൾ മുത്തലിബ് ഓർമ്മിപ്പിച്ചു. ഒ ഐ സി സി കുവൈറ്റ് ദേശീയ പ്രസിഡണ്ട് വർഗീസ് പുതുക്കുളങ്ങര, ജനറൽ സെക്രട്ടറി ബി എസ് പിള്ള തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ചുമതലയുള്ള ദേശിയ കമ്മിറ്റി ഭാരവാഹികൾ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് പുതിയ ഭാരവാഹികൾക്ക് ചുമതല കൈമാറിയത്.

എം എ നിസാം, അനിൽകുമാർ (നാഷണൽ കമ്മിറ്റി പ്രതിനിധികൾ), ദീപു തോമസ്, അമലൻ കെ എൽ (വൈസ് പ്രസിഡണ്ട്മാർ), സതീഷ് സ്വാമി, സുബിൻ നാഗമണി പ്രസന്ന കുമാരി, മനോജ് കുറുപ്, ബാലഗോപാൽ കെ ജി ( സെക്രട്ടറിമാർ), മധുകുമാർ (വെൽഫെയർ സെക്രട്ടറി), രജീഷ് മുരളി കുമാരി ( സ്പോർട്സ് സെക്രട്ടറി) എന്നിവരാണ് മറ്റു ഭാരവാഹികൾ. അനിൽ കുമാർ, യേശുദാസൻ ജസ്റ്റ്സ്, രാജു സകരിയ, അനീഷ് വി എം, രാഹുൽ മുരളി, ഫസീല ബീഗം, മുഹമ്മദ് സാലിഹ് നിസാർ, അക്ഷയ് വിജയകുമാർ, രായപ്പൻ ദേവരാജ്, നൂർ മുഹമ്മദ് നവാസ് എന്നിവർ ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങ ളാണ്.

Advertisement
inner ad
Continue Reading

Featured