Connect with us
48 birthday
top banner (1)

Kuwait

കല (ആർട്ട്) ‘നിറം 2024 ‘ സമ്മാന വിതരണം ഡോ. മുസ്തഫ അൽ-മൊസാവി ഉദ്ഘാടനം ചെയ്തു

കൃഷ്ണൻ കടലുണ്ടി

Published

on

കുവൈറ്റ് സിറ്റി : ശിശുദിനത്തോടനുബന്ധിച്ചു കുവൈറ്റിലെ ഇന്ത്യൻ സ്കൂൾ കുട്ടികൾക്കായി ഡിസംബർ 6-ന് “നിറം 2024” എന്ന പേരിൽ അമേരിക്കൻ ടൂറിസ്റ്ററുമായി സഹകരിച്ച് കല(ആർട്ട്) കുവൈറ്റ് സംഘടിപ്പിച്ച ചിത്രരചന മത്സരത്തിലെ വിജയികൾക്കുള്ള സമ്മാന വിതരണം നടന്നു. ജനുവരി 10 – നു വെള്ളിയാഴ്ച ഖൈത്താൻ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂളിൽ കിഡ്നി ട്രാൻസ്പ്ലാനറ്റേഷൻ സൊസൈറ്റി പ്രസിഡന്റ് ഡോ: മുസ്തഫ അൽ-മൊസാവി ഉദ്ഘാടനം ചെയ്തു. കലാസാംസ്കാരിക നേതാക്കൾ, ബിസിനസ്സ് വ്യക്തികൾ, സ്കൂൾ പ്രിൻസിപ്പൽമാർ, ചിത്രകലാ അധ്യാപകർ, രക്ഷിതാക്കൾ, മാധ്യമ പ്രതിനിധികൾ എന്നിവർ സാക്ഷ്യം വഹിച്ചു. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി അന്തരിച്ച പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് ചിത്രരചനാ മത്സരം നടന്നത്. ഉദ്ഘാടന പ്രസംഗത്തിൽ എല്ലാ വിജയികളെയും ഡോ: മുസ്തഫ അൽ-മൊസാവി അഭിനന്ദിക്കുകയും കല (ആർട്ട്) നെ ശ്ലാഖിക്കുകയും ചെയ്തു. കല (ആർട്ട്) ജനറൽ സെക്രട്ടറി അനീഷ് വർഗീസ് സ്വാഗതം പറഞ്ഞു. പ്രസിഡന്റ് ശിവകുമാർ പി അധ്യക്ഷത വഹിച്ചു. നിറം-2024 പ്രോഗ്രാം റിപ്പോർട്ടിംഗ് രാകേഷ് പി ഡി യും മൂല്യനിർണ്ണയ വിശകലനം നിറം – 2024 ജഡ്ജിങ് പാനൽ അംഗം ആർട്ടിസ്റ്റ് ശശികൃഷ്ണനും നിർവഹിച്ചു. ആശംസകൾ അർപ്പിച്ചുകൊണ്ട് ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ ചെയർമാൻ ഷേക്ക് അബ്ദുൽ റഹ്മാൻ, ഗോസ്കോർ ലേർണിംഗ് ഹെഡ് ഓഫ് സെയിൽസ് ജഗക് കിഷോർ, നിറം കോർഡിനേറ്റർ മുകേഷ് വി പി എന്നിവർ സംസാരിച്ചു. ഓർഗൻ ട്രാൻസ്പ്ലാനറ്റേഷൻ കോൺസൾറ്റൻറ് ഡോ: ഫരീദയും വേദിയിൽ സന്നിദ്ധയായിരുന്നു. കല (ആർട്ട്) ജോയിന്റ് കൺവീനർ സിസിത ഗിരീഷ് നന്ദി പ്രകാശിപ്പിച്ചു. നിറം ജഡ്ജസ് മാരായ ശശികൃഷ്ണൻ, സുനിൽ കുളനട, ഹരി ചെങ്ങന്നൂർ, രാജീവ് കുമാർ, മുകുന്ദൻ പളനിമല എന്നിവരെ ചടങ്ങിൽ ആദരിച്ചു. സോവനീർ പ്രകാശനം അമേരിക്കൻ ടുറിസ്റ്റർ പ്രതിനിധി ഹബീബ് ആദ്യ കോപ്പി ജ്യോതി ശിവകുമാറിന് നൽകിക്കൊണ്ട് നിർവഹിച്ചു. കല (ആർട്ട്) സ്ഥാപകാംഗം ഹസ്സൻ കോയ, ജോണി കുമാർ എന്നിവരെ ചടങ്ങിൽ ആദരിച്ചു.

ഓവറോൾ ചാമ്പ്യൻഷിപ്പ്: ഒന്നാം സ്ഥാനം – ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ, ഖൈത്താൻ, രണ്ടാം സ്ഥാനം – ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ, സാൽമിയ, മൂന്നാം സ്ഥാനം – ഐഎസ് – ഭാരതീയ വിദ്യാഭവൻ, അബ്ബാസിയ. ഏറ്റവും കൂടുതൽ കുട്ടികളെ പങ്കെടുപ്പിച്ച സ്കൂളിനായുള്ള സി. ഭാസ്കരൻ മെമ്മോറിയൽ ട്രോഫി ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ ഖൈത്താൻ നേടി. ചിത്രരചനയിൽ വിവിധ ഗ്രൂപ്പുകളിലായി ഒന്നാം സമ്മാനം ആഷ്ക യശ്പാൽ, അനിക മുറത്തുവിളാകത്ത്, ഡിംപിൾ കാത്രി, ഗൗരി കൃഷ്ണ ജിനു, ഒനേഗ വില്യം, രണ്ടാം സമ്മാനം സായിദ് ഇബ്രാഹിം ഷാജി, മോഴിശികരൻ ദിനകരൻ, ഷർവാണി രോഹിത് പഞ്ചൽ, ആയിഷ മിധ, കാവ്യ അശുതോഷ് പഞ്ചൽ, ടിയാര ഡിക്രൂസ്, ജെസീക്ക മേരി ഡയസ്, ജലാലുദ്ദീൻ അക്ബർ, മൂന്നാം സമ്മാനം പ്രാർത്ഥന നീരജ് പിള്ള, എൽസ റോസ് സെബാസ്റ്റ്യൻ, അദ്വിക് പ്രദീപ്കുമാർ, ധ്യാന് കൃഷ്ണ, സച്ചിൻ കോലാഞ്ചി, ഡാനിയൽ സഞ്ജു പോൾ, കെസിയ തോമസ്, അക്ഷയ് രാജേഷ്, ഏഞ്ചല അനിൽസൺ എന്നിവർ നേടി.

സന്ദർശകർക്കും രക്ഷിതാക്കൾക്കും ആയുള്ള ഓപ്പൺ ക്യാൻവാസ് പെയിറ്റിംഗിൽ അന്വേഷ ബിശ്വാസ്, മിഷിദ മനാഫ്, ദീപ പ്രവീൺ കുമാർ എന്നിവർ യസ്ഥാക്രം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ആർട്ടിസ്റ് എം വി ജോണിൻറെ പേരിലുള്ള സ്പെഷ്യൽ മെൻഷൻഡ് അവാർഡ് ഓപ്പൺ ക്യാൻവാസിൽ ബദറുന്നീസ മുഹമ്മദ് നേടി. പങ്കെടുത്ത മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സമ്മാനങ്ങൾക്കു പുറമെ 66 പേർക്ക് മെറിറ്റ് പ്രൈസും 247 പേർക്ക് പ്രോത്സാഹന സമ്മാനവും വിതരണം ചെയ്തു. സമ്മാനാർഹർക്കെല്ലാം സർട്ടിഫിക്കറ്റും മെഡലും മെമെന്റോയും കൂടാതെ ഒന്നാം സമ്മാനർഹർക്ക് സ്വർണ്ണനാണയവും നൽകി. അമേരിക്കൻ ടൂറിസ്റ്ററിന്റെ സ്കൂൾ ബാഗും, ഹൈപെറിയോൺ ടോയ്‌സിന്റെ ഗിഫ്റ് പാക്കറ്റും വിജയികൾക്ക് സമ്മാനമായി നൽകി. അനീച്ച, നമിത, എന്നിവർ കോംപിയറിങ് നിർവഹിച്ചു. കലാ (ആർട്ട്) ഭാരവാഹികളായ സുനിൽ കുമാർ, റിജോ, വിഷ്ണു, ശരത്, മുസ്തഫ, പ്രിൻസ്, സോണിയ, ഷൈജിത്, കനകരാജ്, അനിൽ, സന്തോഷ്, ലിജോ, ഗിരീഷ്, അഷ്‌റഫ്, ജയേഷ്, ശാലിനി, പ്രെജീഷ്, പ്രവീൺ, രാഹുൽ, സലിം, പ്രബീഷ്, രശ്മി, ഷൈനി, തീർത്ഥ, ബിന്ദു, ജീവ, ശ്വേതാ, ഷിംന, നന്ദിക, നിയതി, സഞ്ജന, സയോണ തുടങ്ങിയവർ പരിപാടി നിയന്ത്രിച്ചു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kuwait

ചങ്ങനാശേരി അസോസിയേഷന് പുതിയ നേത്യത്വം

Published

on

കുവൈത്ത് സിറ്റി : ചങ്ങനാശേരി അസോസിയേഷന്‍ കുവൈത്ത് 2025-27 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. അബ്ബാസിയ ഹൈഡെയ്ന്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന വാര്‍ഷിക പൊതുയോഗത്തില്‍ മുന്‍ പ്രസിഡണ്ട് ആന്റണി പീറ്ററിനെറ അധ്യക്ഷതയിലാണ് തെരഞ്ഞെടുപ്പ് നടന്നത്. സുനില്‍ പി. ആന്റണി (പ്രസിഡന്റ്), ജോസഫ് വര്‍ഗീസ് (ഷാജി മക്കോള്ളില്‍), പി.ബി. ബോബി (വൈസ് പ്രസിഡന്റുമാര്‍), ഷിബു ജോസഫ് തവളത്തില്‍ (ജനറല്‍ സെക്രട്ടറി), ജോര്‍ജ് തോമസ് (ജെയിംസ്), സുനില്‍കുമാര്‍ കൂട്ടുമ്മേല്‍ (ജോയിന്റ് സെക്രട്ടറിമാര്‍), ജോജോ ജോയി (ട്രഷറര്‍), ലാല്‍ജിന്‍ ജോസ്, അഷറഫ് റാവുത്തര്‍ (ജോയിന്റ് ട്രഷറുമാര്‍)എന്നിവരാണ് ഭാരവാഹികൾ.

അനില്‍ പി. അലക്‌സ് അഡൈ്വസറി ബോര്‍ഡ് ചെയര്‍മാനും ആന്റണി പീറ്റര്‍, ബിജോയ് വി. പി, രഞ്ജിത്ത് ജോര്‍ജ് പൂവേലില്‍, മാത്യു പുല്ലുകാട്ട് (ജോസി) എന്നിവർ അഡൈ്വസറി ബോർഡ് അംഗങ്ങളുമാണ്. എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായി ജോസഫ് കെ. തോമസ് (ബൈജു), തോമസ് ജോസഫ് മുക്കട, സഞ്ജു ജോഷി നെടുമുടി, റോയ് തോമസ്, മനോജ് അലക്സാണ്ടര്‍, പി. കെ. മധു, അനീഷ് ജോസഫ് അറവാക്കല്‍, സാബു തോമസ്, മാത്യൂജോസഫ്, സെബി വര്‍ഗീസ് എന്നിവരെയും തെരഞ്ഞെടുത്തിട്ടുണ്ട്. മാര്‍ച്ച് 31-നകം പുതിയ അംഗങ്ങളെ ചേര്‍ത്ത് മെംമ്പര്‍ഷിപ്പ് ക്യാമ്പായിന്‍ പൂര്‍ത്തിയാക്കാൻ തീരുമാനിച്ചിട്ടുണ്ട്.

Advertisement
inner ad
Continue Reading

Kuwait

ഇസ്മായിൽ കൂനത്തിൽ പ്രസിഡണ്ടായി ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി നിലവിൽ വന്നു

Published

on

കുവൈറ്റ് സിറ്റി : ഒഐസിസി കുവൈത്ത് പുതിയ മലപ്പുറം ജില്ലാ കമ്മിറ്റി നിലവിൽ വന്നു. ഇസ്മായിൽ കൂനത്തിൽ (പ്രസിഡന്റ്), സജിത്ത് ചേലാമ്പ്ര (ജനറൽ സെക്രട്ടറി), നൗഷാദ് (ട്രഷറർ), ജോസഫ് എബ്രഹാം, അർഷാദ് അഹമ്മദ് (വൈസ് പ്രസിഡന്റ്മാർ), തബഷിർ പി, റഫീഖ് , ഫൈസൽ വി യു, ഫിറോസ് ( സെക്രട്ടറിമാർ), സഹദ് പുളിക്കൽ (സെക്രട്ടറി, വെൽഫെയർ), നൗഫൽ (സെക്രട്ടറി , സ്പോർട്സ്), എന്നിവരാണ് മറ്റു ഭാരവാഹികൾ. മുൻ ജില്ലാ പ്രസിഡന്റ് മുഹമ്മദ് അലി യാണ് ദേശീയ സമിതി പ്രതിനിധി. കെപിസിസി ജനറൽ സെക്രട്ടറി മുത്തലിബ് ന്റെ യും നാഷണൽ പ്രസിഡണ്ട് വർഗീസ് പുതുപ്പങ്ങളുടെയും മറ്റു ദേശീയ ഭാരവാഹികളുടെയും സാന്നിധ്യത്തിൽ പുതിയ കമ്മിറ്റി ചുമതല ഏറ്റെടുത്തു.

നേരത്തെ അബ്ബാസിയ ഒഐസിസി ഓഫീസിൽ നടന്ന വാർഷിക ജനറൽ ബോഡി യോഗത്തിൽ മുൻ കമ്മിറ്റിയുടെ സംഘടന പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിക്കുകയും വിശദമായ ചർച്ചക്ക് ശേഷം ജനറൽ ബോർഡി ഐക്യഖണ്ഡേന അംഗീകരിക്കുകയും ഉണ്ടായി. നാഷണൽ കമ്മിറ്റി ഭാരവാഹികളായ നിസാം തിരുവനന്തപുരം, ബിനു ചെമ്പാലയം എന്നിവരുടെ നിരീക്ഷണത്തിലാണ് ജില്ലാ കമ്മിറ്റിയുടെ ഭാരവാഹികളെ നിർണയിക്കാനുള്ള തിരഞ്ഞെടുപ്പ് നടപടികൾ പൂർത്തീകരിച്ചത്.

Continue Reading

Kuwait

ഒഐസിസി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയെ ചന്ദ്രമോഹൻ നയിക്കും

Published

on

കുവൈറ്റ് സിറ്റി : ഒ ഐ സി സി കുവൈറ്റ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. അറിയപ്പെടുന്ന കലാ- സാംസ്‌കാരിക പ്രവർത്തകൻ കൂടിയായ ചന്ദ്രമോഹൻ ആർ നായർ ആണ് പുതിയ ജില്ലാ പ്രസിഡന്റ്. ജേക്കബ് വർഗീസ് ജനറൽ സെക്രട്ടറിയും സകീർ ഹുസൈൻ ട്രഷററുമാണ്. കുവൈറ്റിന്റെ ചാർജ് വഹിക്കുന്ന കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ. ബി എ അബ്ദുൾ മുത്തലിബ് പുതിയ ഭാരവാഹികൾക്ക് ചുമതലകൾ കൈമാറി. പ്രവാസി സമൂഹത്തിന്റെ ക്ഷേമത്തിനായി സജീവമായ ഇടപെടലുകൾ നടത്തണമെന്ന് അഡ്വ. ബി എ അബ്ദുൾ മുത്തലിബ് ഓർമ്മിപ്പിച്ചു. ഒ ഐ സി സി കുവൈറ്റ് ദേശീയ പ്രസിഡണ്ട് വർഗീസ് പുതുക്കുളങ്ങര, ജനറൽ സെക്രട്ടറി ബി എസ് പിള്ള തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ചുമതലയുള്ള ദേശിയ കമ്മിറ്റി ഭാരവാഹികൾ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് പുതിയ ഭാരവാഹികൾക്ക് ചുമതല കൈമാറിയത്.

എം എ നിസാം, അനിൽകുമാർ (നാഷണൽ കമ്മിറ്റി പ്രതിനിധികൾ), ദീപു തോമസ്, അമലൻ കെ എൽ (വൈസ് പ്രസിഡണ്ട്മാർ), സതീഷ് സ്വാമി, സുബിൻ നാഗമണി പ്രസന്ന കുമാരി, മനോജ് കുറുപ്, ബാലഗോപാൽ കെ ജി ( സെക്രട്ടറിമാർ), മധുകുമാർ (വെൽഫെയർ സെക്രട്ടറി), രജീഷ് മുരളി കുമാരി ( സ്പോർട്സ് സെക്രട്ടറി) എന്നിവരാണ് മറ്റു ഭാരവാഹികൾ. അനിൽ കുമാർ, യേശുദാസൻ ജസ്റ്റ്സ്, രാജു സകരിയ, അനീഷ് വി എം, രാഹുൽ മുരളി, ഫസീല ബീഗം, മുഹമ്മദ് സാലിഹ് നിസാർ, അക്ഷയ് വിജയകുമാർ, രായപ്പൻ ദേവരാജ്, നൂർ മുഹമ്മദ് നവാസ് എന്നിവർ ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങ ളാണ്.

Advertisement
inner ad
Continue Reading

Featured