Kuwait
കല (ആർട്ട്) കുവൈറ്റ് “നിറം 2023″വിജയി കൾക്കുള്ള സമ്മാന വിതരണം ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി ഹരിത് കേതൻ ഉദ്ഘാടനം ചെയ്തു !
കുവൈറ്റ് സിറ്റി : ശിശുദിനത്തോടനുബന്ധിച്ചു കുവൈറ്റിലെ ഇന്ത്യൻ സ്കൂൾ കുട്ടികൾക്കായി കല(ആർട്ട്) സംഘടിപ്പിച്ച ചിത്രരചന മത്സരത്തിലെ വിജയികൾക്കുള്ള സമ്മാന വിതരണം ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി ഹരിത് കേതൻ ഉദ്ഘാടനം ചെയ്തു. പൊതു ചടങ്ങിന് കലാസാംസ്കാരിക നേതാക്കൾ, ബിസിനസ്സ് വ്യക്തികൾ, സ്കൂൾ പ്രിൻസിപ്പൽമാർ, ചിത്രകലാ അധ്യാപകർ, രക്ഷിതാക്കൾ, മാധ്യമ പ്രതിനിധികൾ എന്നിവർ സാക്ഷ്യം വഹിച്ചു. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി അന്തരിച്ച പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിന്റെ ജന്മദിനത്തോടനുബന്ധിച്ച് അമേരിക്കൻ ടൂറിസ്റ്ററുമായി സഹകരിച്ചാണ് ചിത്രരചനാ മത്സരം നടന്നത്. അബ്ബാസിയ ആസ്പയർ ഇന്ത്യൻ ഇന്റർനാഷണൽ സ്കൂളിൽ വെച്ച് നടന്നചടങ്ങിന്റെ ഉദ്ഘാടന പ്രസംഗത്തിൽ എല്ലാ വിജയികളെയും ശ്രീ ഹരിത് കേതൻ അഭിനന്ദിച്ചു. കല (ആർട്ട്) കുവൈറ്റ് ജനറൽ സെക്രട്ടറി രാകേഷ് പി ഡി സ്വാഗതം പറഞ്ഞു. പ്രസിഡന്റ് ശ്രീ ജെയ്‌സൺ ജോസഫ്. ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം റിപ്പോർട്ടിംഗ് നിറം കോർഡിനേറ്റർ മുകേഷ് വി പി നടത്തി. മൂല്യനിർണ്ണയ വിശകലനം ജഡ്ജിങ് പാനൽ അംഗം ആർട്ടിസ്റ്റ് ശശികൃഷ്ണൻ നിർവഹിച്ചു.
നിറം ജഡ്ജസ് മാരായ ശശികൃഷ്ണൻ, സുനിൽ കുളനട, ഹരി ചെങ്ങന്നൂർ, രാജീവ് കുമാർ എന്നിവരെ ചടങ്ങിൽ ആദരിച്ചു. സോവനീർ പ്രകാശനം ഗോസ്‌കോർ പ്രതിനിധി ശ്രീമതി കുമുദ രാജേന്ദ്ര ആദ്യ കോപ്പി അമ്പിളി രാഗേഷിന് നൽകിക്കൊണ്ട് നിർവഹിച്ചു. ട്രെഷറർ അഷ്‌റഫ് വിതുര നന്ദി പ്രകാശിപ്പിച്ചു. അനീച്ച, നമിത, ജീവ്‌സ് എന്നിവർ കോംപിയറിങ് നിർവഹിച്ചു.
ഓവറോൾ ചാമ്പ്യൻഷിപ്പ്: ഒന്നാം സ്ഥാനം- ഐ.ഇ.എസ്-ഭാരതീയ വിദ്യാഭവൻ, അബ്ബാസിയ, രണ്ടാം സ്ഥാനം – ലേണേഴ്‌സ് ഓൺ അക്കാദമി, അബ്ബാസിയ, മൂന്നാം സ്ഥാനം- ഫഹാഹീൽ അൽ-വത്തനി ഇന്ത്യൻ പ്രൈവറ്റ് സ്‌കൂൾ, അഹമ്മദിയും നേടി.കല(ആര്ട്ട്) സ്ഥാപകാംഗവും ഉപദേഷ്ടാവും ആയിരുന്ന ശ്രീ. സി. ഭാസ്കരന്റെ സ്മരണക്കായി ഏർപ്പെടുത്തിയ സി. ഭാസ്കരൻ മെമ്മോറിയൽ ട്രോഫി ഏറ്റവും കൂടുതൽ കുട്ടികളെ പങ്കെടുപ്പിച്ച ഭാരതീയ വിദ്യാഭവൻ അബ്ബാസിയ കരസ്ഥമാക്കി.
ഗ്രൂപ്പ് ‘എ’ (എൽകെജി-1) ഒന്നാം സമ്മാനം റെയ്ന എലിസബത്ത് ഫിലിപ്പ്, ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ, ജൂനിയർ സാൽമിയ, രണ്ടാം സമ്മാനം- കൈരവി പട്ടേൽ, ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ, ജൂനിയർ സാൽമിയ, സിയ ഷേണായി, ഇന്ത്യൻ സ്‌കൂൾ ഓഫ് എക്‌സലൻസ്, മൂന്നാം സമ്മാനം- അൽതിയ മറിയം സോബിൻ, ജാക്ക് & ജിൽ ഭവൻസ്, മംഗഫ്, അഖിലേഷ് ജയകുമാർ, ലേണേഴ്സ് ഓൺ അക്കാദമി, അബ്ബാസിയ.
ഗ്രൂപ്പ് ‘ബി’ (2–4) ഒന്നാം സമ്മാനം- പാർഥിവ് കൈലാസ്, ലേണേഴ്‌സ് ഓൺ അക്കാദമി, രണ്ടാം സമ്മാനം- ധ്യാൻ കൃഷ്ണ, സ്മാർട്ട് ഇന്ത്യൻ സ്‌കൂൾ, കുവൈറ്റ്, മൂന്നാം സമ്മാനം- സരസ്വത റോയ്, ഫഹാഹീൽ അൽ-വതാനി ഇന്ത്യൻ പ്രൈവറ്റ് സ്കൂൾ, അഹമ്മദി.
ഗ്രൂപ്പ് ‘സി’ (5–7) ഒന്നാം സമ്മാനം- സമാന്ത സ്മിത്ത് സുനിൽ, ലേണേഴ്‌സ് ഓൺ അക്കാദമി, രണ്ടാം സമ്മാനം- റിതുൽ മാത്യു ജെറി, യുണൈറ്റഡ് ഇന്ത്യൻ സ്‌കൂൾ, അബ്ബാസിയ, മൂന്നാം സമ്മാനം- സോഹ ഖാനും, ഐഇഎസ്-ഭാരതീയ വിദ്യ ഭവൻ, റോസൻ പി ബിനോജ്, ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ, അമ്മാൻ.
ഗ്രൂപ്പ് ‘ഡി’ (8–12) ഒന്നാം സമ്മാനം- യൂനിസ് ഡിൻജെൻ, ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ, സീനിയർ സാൽമിയ, രണ്ടാം സമ്മാനം- ആൻ നിയ ജോസ്, ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ, സീനിയർ സാൽമിയ, മൂന്നാം സമ്മാനം- ഖൻസ ഇഫ്രത്ത്, ഇന്ത്യ ഇന്റർനാഷണൽ സ്കൂൾ, മംഗഫ്, അനന്യ രാജേഷ്, ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ, ഖൈത്താൻ.
3300-ൽ അധികം കുട്ടികൾ പങ്കെടുത്ത മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സമ്മാനങ്ങൾക്കു പുറമെ 86 പേർക്ക് മെറിറ്റ് പ്രൈസും 230 പേർക്ക് പ്രോത്സാഹന സമ്മാനവും വിതരണം ചെയ്തു. ഒന്നാം സമ്മാനർഹർക്ക് സ്വർണ്ണനാണയവും സമ്മാനാർഹർക്കെല്ലാം സർട്ടിഫിക്കറ്റും മെഡലും മെമെന്റോയും നൽകി. അമേരിക്കൻ ടൂറിസ്റ്ററിന്റെ സ്കൂൾ ബാഗും, ജസീറ എയർവേസിന്റെ ഗിഫ്റ് പാക്കറ്റും, ഗോസ്‌കോർ ലേർണിംഗിന്റെ ഗിഫ്റ് വൗച്ചറും വിജയികൾക്ക് സമ്മാനമായി നൽകി.
അമേരിക്കൻ ടൂറിസ്റ്റ് ജനറൽ മാനേജർ നൗഫൽ, അൽമുല്ല എക്സ്ചേഞ്ച് ഫിലിപ്പ് കോശി, ഗോസ്‌കോർ ലേണിംഗ് കുമുദ രാജേന്ദ്ര, ജസീറ എയർവേയ്‌സ് വിഷ്ണു, ടോബി മാത്യു ആസ്പയർ, സിവി പോൾ, യുണൈറ്റഡ് ലോജിസ്റ്റിക്, വർഗീസ് ജി എ ടി , സുഹൈൽ ഫേബർ കാസിൽ, ചെസിൽ രാമപുരം, കലാ(ആർട്ട്) കുവൈറ്റ് ഭാരവാഹികളായ സാദിക്, ശ്രീമതി. അമ്പിളി രാഗേഷ്, ശ്രീമതി. ജ്യോതി ശിവകുമാർ, സുനിൽ കുമാർ, ശിവകുമാർ, അജിത് കുമാർ, അനീഷ് വർഗീസ്, തുടങ്ങിയ പ്രമുഖർ ചടങ്ങിനെ സമ്പന്നമാക്കി.
Kuwait
കുവൈറ്റ് വയനാട് അസോസിയേഷൻ വിന്റർ പിക്നിക് സംഘടിപ്പിച്ചു
കുവൈറ്റ് സിറ്റി : കബ്ദിൽ വെച്ച് അംഗങ്ങൾക്കായി ഗെയിമുകളും കലാപരിപാടികളും ഗാനമേളയും അടങ്ങിയ പിക്നിക് സംഘടിപ്പിച്ചു. പ്രസിഡന്റ് ശ്രീ ജിനേഷ് ജോസ് ജനറൽ സെക്രട്ടറി മെനീഷ് വാസ് ട്രഷറർ അജേഷ് സെബാസ്റ്റ്യൻ വൈസ് പ്രസിഡന്റ് ജിജിൽ മാത്യു, മിനി കൃഷ്ണ, വനിതാ കൺവീനർ പ്രസീത വയനാട് എന്നിവരോടൊപ്പം ഭരണസമിതിയിലെ മുഴുവൻ അംഗങ്ങളും കൂട്ടായി നേതൃത്വം നൽകി. സ്ത്രീകളും കുട്ടികളുമടക്കം ഒട്ടേറെ പേര് ചേർന്നപ്പോൾ പിക്നിക് ഉല്ലാസകരമായിത്തീർന്നു. പരിപാടി വമ്പിച്ച വിജയമായിരുന്നെന്നും പങ്കെടുത്ത എല്ലാ അംഗങ്ങൾക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നതായും സംഘടകർ അറിയിച്ചു. നാടും വീടും വിട്ട് ജീവിതപ്രാരാബ്ദങ്ങളുടെ മാറാപ്പുമായി പ്രവാസത്തിൽ കഴിയുന്ന നാട്ടുകാരുടെ ഒത്തുചേരൽ മനസികമായും ശാരീരികമായും പുത്തൻ ഉണർവ് നൽകുന്ന വേറിട്ട അനുഭവമായിരുന്നു വെന്ന് പങ്കെടുത്തവർ പറഞ്ഞു.
Kuwait
‘തനിമ’ ദേശീയ വടംവലി മത്സരമാമാങ്കം വെള്ളിയാഴ്ച അബ്ബാസിയ സെൻട്രൽ സ്‌കൂളിൽ
കുവൈറ്റ് സിറ്റി : പ്രസിദ്ധമായ ‘തനിമ’ ദേശീയ വടംവലി മത്സരവും പേൾ ഓഫ് ദി സ്കൂൾ അവാർഡ് ദാനവും ഡിസംബർ 6 ന് വെള്ളിയാഴ്ച നടക്കും. സൻസീലിയ എവർ റോളിംഗ് ട്രോഫിക്ക് വേണ്ടിയുള്ള 18 – മത് ദേശീയ വടംവലി മത്സരം അന്ന് ഉച്ചക്ക് 12 മണി മുതൽ അബ്ബാസിയ ഇന്ത്യൻ സെണ്ട്രൽ സ്കൂളിലെ ഓപൺ ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിലാണ് അരങ്ങേറുക. പതിവിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ ഉച്ചക്ക് 12മണി മുതൽ വൈകീട്ട് 8 മണി വരെ യാണ് ‘ഓണത്തനിമ’ വടം വലി മത്സരങ്ങളും മറ്റു സാംസ്‌കാരിക പരിപാടികളും നടക്കുക. തനിമ മുൻ ഹാർഡ്‌കോർ അംഗം പരേതനായ രാജു സക്കറിയയുടെ സ്മരണാർത്ഥം ‘രാജു സക്കറിയ നഗർ’ എന്നു നാമകരണം ചെയ്തിട്ടൂള്ള മത്സരവേദി മുഖ്യാതിഥി മുൻ കായികതാരവും കുവൈത്ത് സംരംഭകനുമായ സുരേഷ് കാർത്തിക് കാണികൾക്കായി സമർപ്പിക്കും. പൊതുസമ്മേളനത്തിൽ സൗത്ത് ആഫ്രിക്കൻ അംബാസഡർ ഡോ: മനേലിസി പി ഗെൻഗോ അതിഥിയായി സംബന്ധിക്കും. മത്സരങ്ങൾ ൧൨മണിയോടെ ആരംഭിക്കുമെങ്കിലും വൈകിട്ട് നാലു മണിക്ക് ഘോഷയാത്രയും 4.30 ന് പൊതു സമ്മേളനവും എന്ന രീതിയിലാണ് ക്രമീകരിച്ചിട്ടുള്ളത്. അന്നേ ദിവസം കുവൈത്തിലെ 26 ഇന്ത്യൻ സ്കൂളുകളിൽ നിന്ന് പഠന-പഠനേതര വിഷയങ്ങളിൽ മികച്ച പ്രകടനം കാഴ്ച വെക്കുന്ന വിദ്യാർത്ഥികൾക്കുള്ള ഡോ: അബ്ദുൽ കലാം പേൾ ഓഫ് ദി സ്കുൾ അവാർഡ് ദാനവും നടക്കുന്നതാണു എന്നും സംഘാടകർ അറിയിക്കുന്നു. ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥിയായ ഒരു കുവൈറ്റി വിദ്യാർത്ഥിക്കും ഇങ്ങനെ അവാർഡ് ലഭിക്കുന്നുണ്ടെന്ന് സംഘാടകർ എടുത്തു പറഞ്ഞു.
മാസങ്ങളോളം പരീശീലനത്തിൽ ഉള്ള 20ഇൽ പരം ടീമുകൾ മാറ്റുരയ്ക്കുന്ന മത്സരത്തിൽ ഇത്തവണ ആദ്യമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വടംവലി കായികതാരങ്ങൾ പങ്കെടുക്കുന്നു എന്നതും ഇത്തവണത്തെ സവിശേഷതയാണു. കുവൈറ്റിൽ നിന്നും വിവിധ രജ്ജ്യങ്ങളിലേക്കു കുടിയേറിയിട്ടുള്ള പ്രവാസികളും ഇതാദ്യമായി ടാഗ് ഓഫ് വാർ ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ അംഗീകാരത്തോട് കൂടി ഇങ്ങനെ നടക്കുന്ന മത്സരങ്ങളിൽ സംബന്ധിക്കുന്നു. കൂടാതെ ഈ മത്സരങ്ങളിൽ നിന്നും നിശ്ചിത മാനദണ്ഡമനുസരിച്ച് വ്യത്യസ്ത ടീമുകളിൽ നിന്ന്തിരഞ്ഞെടുക്കപ്പെടുന്ന ഒരു ടീമിന് ഇന്ത്യയിൽ നടക്കുന്ന ദേശീയ മത്സരങ്ങളിൽ കുവൈറ്റിനെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നതിനുള്ള അവസരവും ഇതാദ്യമായി ലഭ്യാമാവുന്നു. കായിക പ്രേമികളെ ആകർഷിക്കും വിധം 5 അടി നാല് ഇഞ്ചു ഉയരമുള്ള എവര്റോളിങ്ങ് ട്രോഫികൾ തനിമ വടംവലിയുടെ മാത്രം പ്രത്യേകതയാണ്. ഇത് സംബന്ധിച്ച് അബ്ബാസിയ യുനൈറ്റഡ് ഇന്ത്യൻ സ്‌കൂൾ ഹാളിൽ വിളിച്ച് ചേർത്ത വാർത്താ സമ്മേളനത്തിൽ ഓണത്തനിമ കൺവീനർ ദിലീപ് ഡി.കെ., പ്രൊഗ്രാം കൺവീനർ ബാബുജി ബത്തേരി, ഓഫീസ് സെക്രെട്ടറി ജിനു കെ അബ്രഹാം, ജനറൽ കൺവീനർ ജോജിമോൻ തോമസ്, ട്രഷറർ റാണാ വർഗ്ഗീസ്, ഓണത്തനിമ ജോയിന്റ് കൺവീനർ കുമാർ ത്രിത്താല, ഫിനാൻസ് കൺവീനർ ഷാജി വർഗ്ഗീസ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
Kuwait
മികച്ച മെഡിക്കൽ കെയറിനുള്ള പുരസ്കാരം ഏറ്റു വാങ്ങി മെഡക്സ് മെഡിക്കൽ ഗ്രൂപ്പ് !
കുവൈറ്റ് സിറ്റി : കുവൈറ്റിലെ മികച്ച മെഡിക്കൽ കെയറിനുള്ള പുരസ്കാരം ഏറ്റു വാങ്ങി മെഡക്സ് മെഡിക്കൽ ഗ്രൂപ്പ് ! മെഡക്‌സ് മെഡിക്കൽകെയർ ഗ്രൂപ്പ് സി.ഇ.ഒ. കൂടിയായ പ്രസിഡന്റ് ശ്രീ: മുഹമ്മദ് അലി വി.പി യാണ് ഗ്രുപ്പിനു വേണ്ടി ഏറ്റവും മികച്ച മെഡിക്കൽ കെയറിനുള്ള പുരസ്കാരം ബഹു: എം.പി. ഫ്രാൻസിസ് ജോർജിൽ നിന്നും ഏറ്റുവാങ്ങിയത്. ചുരുങ്ങിയ കാലയളവിനുള്ളിൽ കുവൈറ്റ് പൗരന്മാർക്കിടയിലും പ്രവാസികൾക്കിടയിലും ഒരു പോലെ പ്രശസ്ത്തിയാർജിച്ച മെഡക്സ് മെഡിക്കൽ ഗ്രുപ്പിന്റെ കളങ്കമറ്റ ആതുരസേവനങ്ങൾക്കുള്ള ആദരവായാണ് ഈ പുരസ്കാരം ലഭിച്ചിട്ടുള്ളത്. കോട്ടയം ഡിസ്റ്റിൿട് അസോസിയേഷൻ കഴിഞ്ഞ ദിവസം അബ്ബാസിയ ആസ്പയർ സ്‌കൂളിൽ സംഘടിപ്പിച്ച കോട്ടയം ഫെസ്റ്റിൽ വെച്ചാണ് ശ്രീ മാണി സി. കാപ്പൻ എം.എൽ.എ., പ്രശസ്ത നടിയും നർത്തകിയുമായ ശ്രീമതി ലക്ഷ്മി ഗോപലസ്വാമി തുടങ്ങിയവരുടെയും മറ്റു അതിഥികളുടെയും സാന്നിധ്യത്തിൽ ശ്രദ്ധേയമായ ഈ ആദരവ് മെഡക്‌സ് ഗ്രുപ്പിന് നൽകിയത്. പ്രൗഢ ഗംഭീരമായ വേദിയിൽ വെച്ച് ഇത്തരം ഒരു ബഹുമതി സ്വീകരിക്കാനായതിൽ ഏറെ സന്തോഷവും അഭിമാനവുമുണ്ടെന്നു പുരസ്‌കാര ചടങ്ങിന് ശേഷം ശ്രീ മുഹമ്മദ് അലി വി.പി പറഞ്ഞു.
-
Kerala2 days ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര് -
News3 weeks ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
Featured1 month ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala1 month ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
News3 weeks ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
Education3 months ago
മഹാരാജാസിന് ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ട് നാലുവര്ഷം: കോളേജ് നടത്തുന്ന പരീക്ഷകള് അസാധുവാകും
-
Education3 months ago
ഗേറ്റ് 2025 രജിസ്ട്രേഷൻ ആരംഭിച്ചു
-
Travel1 month ago
നീല വസന്തം; ചതുരംഗപാറ മലനിരകളിൽ പൂത്തുലഞ്ഞ് കുറിഞ്ഞി
You must be logged in to post a comment Login