Connect with us
WhatsApp Image 2024-05-21 at 1.28.13 AM

Kuwait

നിയന്ത്രണങ്ങൾക്കിടയിലും കല (ആർട്ട്) നിറം-2023 ചിത്രരചനാ മത്സരം വിജയകരമായി !

കൃഷ്ണൻ കടലുണ്ടി

Published

on

കുവൈറ്റ് സിറ്റി : ശിശുദിനത്തോടനുബന്ധിച്ച് കുവൈറ്റിലെ ഇന്ത്യൻ സ്ക്കൂൾ കുട്ടികൾക്കായി വര്ഷങ്ങളായി കല (ആർട്ട്) കുവൈറ്റ് സംഘടിപ്പി ക്കാറുള്ള “നിറം ചിത്രരചനാ മത്സരം ഇക്കഴിഞ്ഞ വെള്ളിയാഴ്ച വിജയകരമായി നടന്നു. പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്രുവിന്റെ 134-ആം ജന്മദിനത്തോടനുബന്ധിച്ചു നടന്ന നിറം 2023 മത്സരത്തിൽ 3368 കുട്ടികൾ പങ്കെടുത്തു. ഈ വർഷം പരിപാടിയുടെ 19-ആം വാർഷികമായിരുന്നു .

സർക്കാർ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ, നിലവിലെ സാങ്കേതികതകൾ ഉപയോഗിച്ചു സ്വന്തം വീടുകളിൽ വെച്ച് ആണ് കുട്ടികൾ മത്സരത്തിൽ പങ്കെടുത്തത്. മത്സരം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുൻപ് ഓരോ ഗ്രൂപ്പുകാർക്കും വിഷയം കല (ആർട്ട്) കുവൈറ്റിൻറെ വെബ്സൈറ്റിലൂടെയും മത്സരാത്ഥികളുടെ ഇമെയിൽ വഴിയും അറിയിക്കുകയുണ്ടായി. അഞ്ചുമണിവരെ ഓരോ ഗ്രൂപ്പുകാർക്കും പ്രത്യേകം നിശ്ചയിച്ച ഇമെയിൽലേക്ക് ഡ്രോയിങ്‌സ് അപ്പ്‌ലോഡ് ചെയ്യുന്നതിനുള്ള സമയവും അനുവദിച്ചിരുന്നു. ഡ്രോയിംഗിലും പെയിന്റിംഗിലുമായി നാല് ഗ്രൂപ്പുകളിലായാണ് മത്സരം നടന്നത്. ഏഴാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികള്ക്കായി ക്ലേ സ്കൾപ്ചർ മത്സരവും ഉണ്ടായിരുന്നു.

Advertisement
1000x200 PX MALAYALI DCTR MDX-02-02

ഒന്നാം സമ്മാനം നേടുന്നവർക്ക് സ്വർണ നാണയം സമ്മാനമായി പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ടും മൂന്നും സമ്മാനങ്ങൾക്കുപുറമെ 75 പേർക്ക് മെറിറ്റ് പ്രൈസും 10 ശതമാനം പേർക്ക് പ്രോത്സാഹന സമ്മാനവും കൂടാതെ എല്ലാ മത്സരാർത്ഥികൾക്കും പാർട്ടിസിപ്പേഷൻ സർട്ടിഫിക്കറ്റും നൽകുന്നുണ്ട്. റിസൾട്ട് ഡിസംബർ 1-ന് പ്രഖാപിക്കും.

കുവൈറ്റിലെ ഇരുപത്തഞ്ചോളം വരുന്ന ഇന്ത്യൻ സ്കൂളുകളിൽ നിന്നായിസംഘാടകരുടെ പ്രതീക്ഷകളെയും മറികടന്നു 4182 പേർ ഓൺലൈൻ രെജിസ്ട്രേഷൻ ചെയ്തതിൽ 3368 പേർ മത്സരത്തിൽ പങ്കെടുത്തു. കുട്ടികളുടെ കലാപരമായ കഴിവുകൾ വള൪ത്തിയെടുക്കുന്നതിനായി സംഘടിപ്പിച്ച നിറം – 2023 വൻ വിജയമാക്കാൻ കഴിഞ്ഞതിൽ സംഘാടകർ സംതൃപ്തിയും രേഖപ്പടുത്തി. ഇതുമായി സഹകരിച്ച കുരുന്നു പ്രതിഭകൾക്കും രക്ഷിതാക്കൾക്കും സ്കൂൾ അധികാരികൾക്കും അധ്യാപകർക്കും നന്ദി രേഖപ്പെടുത്തുന്നതായി പ്രസിഡന്റ് ജെയ്സൺ ജോസഫ്, ജനറൽസെക്രട്ടറി രാകേഷ് പി. ഡി, ട്രെഷറർ അഷ്‌റഫ് വിതുര, മീഡിയ കൺവീനർ മുകേഷ് വി. പി. എന്നിവർ അറിയിച്ചു.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading
Advertisement
1000x200 PX MALAYALI DCTR MDX-02-02
Click to comment

You must be logged in to post a comment Login

Leave a Reply

Kuwait

‘ട്രാസ്ക്’ എംപോവെർഡ് ബ്യൂട്ടീസ് 2കെ24 സംഘടിപ്പിച്ചു!

Published

on

കുവൈറ്റ് സിറ്റി : തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ്‌ ‘ട്രാസ്ക്’ 2024 വനിതാവേദി വനിതകൾക്കു മാത്രമായി “ട്രാസ്ക് എംപോവെർഡ് ബ്യൂട്ടീസ് 2കെ 24” എന്ന പ്രോഗ്രാമിൽ 80ൽ പരം ട്രാസ്ക് അംഗങ്ങൾ പങ്കെടുത്തു. വിവിധ തരത്തിൽ ഉള്ള കലാ പരിപാടികളും, വിനോദ പരിപാടികളും സംഘടിപ്പിച്ചു. അബ്ബാസിയ ഹൈഡൈൻ ഹാളിൽ വെച്ച് വൈകിട്ട് 3.30 മുതൽ 8.00 മണി വരെ നടത്തിയ പ്രോഗ്രാമിൽ വനിതാ വേദി ജനറൽ കൺവീനർ ശ്രീമതി ജസ്നി ഷമീർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷാന ഷിജു സ്വാഗതം പറഞ്ഞു, ട്രാസ്ക് പ്രസിഡന്റ് ബിജു കടവി, ആക്ടിംഗ് സെക്രട്ടറി സിജു എം എൽ, ട്രഷറർ തൃതീഷ് കുമാർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

Advertisement
1000x200 PX MALAYALI DCTR MDX-02-02

വിവിധ ഏരിയകളിൽ നിന്നും ഉള്ള വനിതാവേദി കോഡിനേറ്റർമാരും സിസിഎം അംഗങ്ങളും പരിപാടിയിൽ ആശംസകൾ നേർന്നു. “വുമൺ ഇൻ മൈ ലൈഫ്” എന്ന വിഷയത്തെ ആസ്പദമാക്കി ട്രാസ്ക് അംഗം സിൽജ ആന്റണി പ്രഭാഷണം നടത്തി. വനിതാവേദി കേന്ദ്ര സമിതി, കേന്ദ്ര ഭരണ സമിതി , ഉപദേശക സമിതി അംഗങ്ങൾ എന്നിവർ ചേർന്ന് കേക്ക് മുറിച്ചുകൊണ്ട് ആഘോഷിച്ചു. ജോയിന്റ് സെക്രട്ടറി സക്കീന അഷ്റഫ് നന്ദി പറഞ്ഞു.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Kuwait

ഫോക്ക് ആർട്സ് ഫെസ്റ്റിൽ ഫാഹഹീൽ സോൺ ചാമ്പ്യൻമാരായി!

Published

on

കുവൈറ്റ് സിറ്റി : ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈറ്റ്‌ എക്സ്പാറ്റ്‌സ് അസോസിയേഷൻ (ഫോക്ക്) അംഗങ്ങൾക്കായി ആർട്സ് ഫെസ്റ്റ് സംഘടിപ്പിച്ചു. രണ്ട് ദിവസങ്ങളിലായി നടന്ന ഫെസ്റ്റിൽ ഫാഹഹീൽ സോൺ ചാമ്പ്യൻമാരായി. അവസാന ഘട്ടം വരെ ആകാംഷ നില നിർത്തിയ മത്സരത്തിൽ അബ്ബാസിയ സോൺ രണ്ടാം സ്ഥാനവും സെൻട്രൽ സോൺ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിവിധ വിഭാഗങ്ങളിലായി നടന്ന മത്സരങ്ങളിൽ അഞ്ഞൂറിലധികം പേർ പങ്കാളികളായി.

Advertisement
1000x200 PX MALAYALI DCTR MDX-02-02

ഫോക്ക് പ്രസിഡന്റ് പി ലിജീഷിന്റെ അദ്ധ്യക്ഷ ത യിൽ നടന്ന ആർട്സ് ഫെസ്റ്റ് സമാപന സമ്മേളനത്തിൽ ജനറൽ സെക്രട്ടറി ഹരിപ്രസാദ് യു കെ സ്വാഗതവും ആർട്സ് സെക്രട്ടറി വിനോജ് കുമാർ നന്ദിയും പറഞ്ഞു. രക്ഷാധികാരി സമിതി അംഗം അനിൽ കേളോത്ത്, ഉപദേശകസമിതി അംഗം ഓമനക്കുട്ടൻ, ഫീനിക്സ് ഗ്രൂപ്പ് ജനറൽ മാനേജർ രാജീവ്, ഫോക്ക് ട്രെഷറർ സാബു ടി.വി, വനിതാവേദി ചെയർപേഴ്സൺ ഷംന വിനോജ്, ബാലവേദി കൺവീനർ ജീവ സുരേഷ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ഫോക്ക് ഭാരവാഹികൾ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.വിവിധ മത്സരങ്ങളിലെ വിധി കർത്താക്കൾക്കുള്ള ഫോക്കിന്റെ സ്നേഹോപഹാരവും കൈമാറി.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Kuwait

വോയ്സ് കുവൈത്ത് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

Published

on

കുവൈത്ത് സിറ്റി : വിശ്വകർമ്മ ഓർഗനൈസേഷൻ ഫോർ ഐഡിയൽ കരിയർ ആൻഡ് എജ്യുക്കേഷൻ (വോയ്സ്) 2024 – 2025 വർഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഓൺ ലൈൻ ജനറൽ ബോഡി യോഗത്തിൽ പ്രസിഡന്റ് ഷനിൽ വെങ്ങളത്ത് അധ്യക്ഷത വഹിച്ചു. ഭാരവാഹികൾ : പി.ജി.ബിനു (ചെയർമാൻ), ഷനിൽ വെങ്ങളത്ത് (രക്ഷാധികാരി), ജോയ് നന്ദനം (പ്രസിഡന്റ്), സുജീഷ്.പി.ചന്ദ്രൻ (ജനറൽ സെക്രട്ടറി), ബിപിൻ.കെ.ബാബു (ട്രഷറർ), പ്രമോദ് കക്കോത്ത് (വൈസ് പ്രസിഡന്റ്), സബീഷ് കൃഷ്ണൻ കുട്ടി, പ്രമോദ് മാണുക്കര (സെക്രട്ടറി),ചന്ദ്രു പറക്കോട് (ജോ.ട്രഷറർ),രാജേഷ് കുമാർ കുഞ്ഞിപറമ്പത്ത് (ഓർഗനൈസിംങ് സെക്രട്ടറി), ടി.വി.ഉണ്ണിക്കൃഷ്ണൻ (വെൽഫയർ സെക്രട്ടറി), വി.കെ.സജീവ് (ആർട്സ് സെക്രട്ടറി), കെ.വിജയൻ, കെ.സി.രമേഷ്, അരുൺ ആനന്ദ്, സജയൻ വേലപ്പൻ, അഡ്വ.ശിവദാസൻ, അഡ്വ.രതീഷ്.ടി.ധരൻ (ഉപദേശക സമിതി അംഗങ്ങൾ), എം.രത്നാകരൻ, മഹേഷ് വിജയൻ, എൻ.വി.രാധാകൃഷ്ണൻ, ദിലീപ് തുളസി, ടി.കെ.റെജി, ഹരി ശ്രീനിലയം, രാജീവ്, കെ.എസ്പ്രകാശ്, എം.കെ.ആചാരി, സജീവ്.കെ.കെ, അശോക് കുമാർ (കേന്ദ്ര എക്സിക്യൂട്ടീവ് അംഗങ്ങൾ) .

Advertisement
1000x200 PX MALAYALI DCTR MDX-02-02

വനിതാവേദി പ്രസിഡന്റ് സരിത രാജൻ, വൈസ് പ്രസിഡന്റ് മിനികൃഷ്ണ, ജനറൽ സെക്രട്ടറി എസ്.സുമലത, ട്രഷറർ അനീജ രാജേഷ്, എക്സിക്യൂട്ടീവ് അംഗം ടിനു സുജീഷ്. ഫഹാഹീൽ യൂനിറ്റ് സെക്രട്ടറി നിതിൻ.ജി.മോഹൻ, ഫഹാഹീൽ യൂനിറ്റ് ജോ.സെക്രട്ടറി ശാലു ശശിധരൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ജനറൽ സെക്രട്ടറി സുജീഷ്.പി.ചന്ദ്രൻ സ്വാഗതവും ട്രഷറർ ബിപിൻ.കെ.ബാബു നന്ദിയും പറഞ്ഞു.

Advertisement
1000x200 PX MALAYALI DCTR MDX-02-02

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Featured