കക്കി – ആനത്തോട്​ ഡാം തുറന്നു; പമ്പ തീരത്തു ജാഗ്രത പാലിക്കണം

പത്തനംതിട്ട: ജലനിരപ്പ്​ ഉയര്‍ന്നതോടെ കക്കി – ആനത്തോട് റിസര്‍വോയറിന്‍റെ ഗേറ്റ് നമ്പർ രണ്ടും മൂന്നും 30 സെ.മീ തുറന്നു. പമ്പാ നദിയുടെയും കക്കട്ടാറിന്റെയും തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. അതേസമയം, ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന്​ അധികൃതര്‍ അറിയിച്ചു.

ഡാമിന്‍റെ സംഭരണ ശേഷിയുടെ 93.9 ശതമാനം നിറഞ്ഞിട്ടുണ്ട്​. ഇതിനെ തുടര്‍ന്നാണ് വെള്ളം​ തുറന്നുവിടാന്‍ തീരുമാനിച്ചത്​. ശനിയും ഞായറും പത്തനംതിട്ടയില്‍ മഴ കനക്കാന്‍ സാധ്യതയുണ്ട്​.

Related posts

Leave a Comment