ആദ്യത്തെ കണ്‍മണിയെ വരവേല്‍ക്കാനൊരുങ്ങി കാജല്‍ അഗര്‍വാള്‍

ചെന്നൈ: തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ നായികയാണ് കാജൽ അഗർവാൾ. അടുത്തിടെയാണ് കാജലിന്റെ വിവാഹം കഴിഞ്ഞത്. എന്നാൽ ഇപ്പോൾ കാജലും ഭർത്താവ് ഗൗതമും തങ്ങളുടെ ജീവിതത്തിലേക്ക് പുതിയൊരു അംഗത്തെ വരവേൽക്കാൻ ഒരുങ്ങുകയാണെന്ന റിപോർട്ടുകളാണ് പുറത്തുവരുന്നത്.

തമിഴിലും തെലുങ്കിലുമെല്ലാം നിരവധി ഹിറ്റ് ചിത്രങ്ങളിലെ നായികയായ കാജൽ ആരാധകരുടെ പ്രിയങ്കരിയായിരുന്നു. ലോക് ഡൗൺ കാലത്തായതിനാൽ വലിയ ആർഭാടങ്ങളൊന്നുമില്ലാതെ ലളിതമായിട്ടായിരുന്നു വിവാഹം. എന്നാൽ ഗർഭിണിയാണെന്ന വാർത്തയോട് താരം ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഗർഭിണി ആണെന്ന് സ്ഥിരീകരിച്ചതോടെ താൻ നേരത്തെ കരാറിലെത്തിയ സിനിമകൾ വേഗത്തിൽ തീർക്കാനുള്ള ഒരുക്കത്തിലാണ് കാജലെന്നും റിപോർടുകൾ പറയുന്നു. ഇതിന്റെ ഭാഗമായി ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്ന ആചാര്യ, ഗോസ്റ്റ് എന്നിവയുടെ അണിയറ പ്രവർത്തകരോട് തന്റെ ഭാഗങ്ങൾ വേഗം തന്നെ പൂർത്തിയാക്കാൻ കാജൽ ആവശ്യപ്പെട്ടിരിക്കുകയാണെന്നും റിപോർടുകളുണ്ട്.

നിരവധി സിനിമകളാണ് കാജലിന്റേതായി പുറത്തിറങ്ങാനുള്ളത്. തെലുങ്ക് സിനിമയിലെ മെഗാ സ്റ്റാർ ചിരഞ്ജീവി, രാം ചരൺ, പൂജ ഹെഗ്ഡെ എന്നിവർകൊപ്പം ഒരുമിക്കുന്ന ആചാര്യയാണ് കാജലിന്റെ അണിയറയിലൊരുങ്ങുന്ന ചിത്രം. നാഗാർജുനയ്ക്കൊപ്പം അഭിനയിക്കുന്ന ചിത്രമാണ് ദ ഗോസ്റ്റ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക് പോസ്റ്റർ അടുത്തിടെയാണ് പുറത്തിറങ്ങിയത്.അതേസമയം ദുൽഖർ സൽമാനും അതിഥി റാവു ഹയാദരിക്കുമൊപ്പം അഭിനയിക്കുന്ന ഹേയ് സിനാമികയുടെ ചിത്രീകരണം പൂർത്തിയായിരുന്നു. ഇന്ത്യൻ 2 ഉം ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വമ്പൻ ചിത്രമാണ്.

Related posts

Leave a Comment