Connect with us
48 birthday
top banner (1)

Featured

‘ബിജെപി പരാജയപ്പെട്ടതിലെ അസ്വസ്ഥതയോ..?’; കർണാടക മുഖ്യമന്ത്രിക്കെതിരെ വ്യാജവാർത്തയുമായി കൈരളി ടി വി

Avatar

Published

on

തിരുവനന്തപുരം: കർണാടകയിൽ കഴിഞ്ഞദിവസം അധികാരമേറ്റ കോൺഗ്രസ് മുഖ്യമന്ത്രി സിദ്ധരാമയക്കെതിരെ വ്യാജവാർത്തയുമായി സിപിഎം നിയന്ത്രണത്തിലുള്ള കൈരളി ചാനൽ. ഒരു കോടിയിൽ രൂപയിലധികം വിലപിടിപ്പുള്ള വാഹനം സിദ്ധരാമയ്യ അധികാരത്തിലേറിയ ഉടൻ വാങ്ങിയെന്ന തരത്തിലുള്ള വാർത്തയാണ് കൈരളി പുറത്തുവിട്ടത്. മാത്രവുമല്ല വാർത്തയിൽ പറഞ്ഞിരിക്കുന്നത് പോലെ വാഹനത്തിന് ഒരു കോടി രൂപ വരുന്നതുമല്ല സമാനമായ വാർത്ത കർണാടകയിലെ ചില മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചുവെങ്കിലും പിന്നീട് നീക്കം ചെയ്യുകയായിരുന്നു.

Advertisement
inner ad

കർണാടക സർക്കാരിന്റെ അവസ്ഥയിലുള്ള വാഹനം രജിസ്റ്റർ ചെയ്തിരിക്കുന്നത് 2016 ജൂൺ 10നാണ്. അന്നത്തെ ബിജെപി സർക്കാരാണ് ഈ വാഹനം വാങ്ങിയത്. മുമ്പ് ഉപയോഗിച്ചുകൊണ്ടിരുന്ന വാഹനം തന്നെയാണ് സിദ്ധരാമയ്യ നിലവിൽ ഉപയോഗിക്കുന്നത്. ഇതിന്റെ രജിസ്ട്രേഷൻ വിവരങ്ങൾ ഉൾപ്പെടെ വന്നിട്ടും വാർത്ത സാമൂഹ്യ മാധ്യമങ്ങളിൽ സിപിഎം പ്രൊഫൈലുകൾ വ്യാപകമായി ഷെയർ ചെയ്യുകയാണ്. മുഖ്യമന്ത്രി പിണറായി വിജയൻ ലക്ഷങ്ങൾ വില വരുന്ന കാർ വാങ്ങിയതിൽ വ്യാപക വിമർശനം ഉയർന്നിരുന്നു. ഇതിനെ പ്രതിരോധിക്കുവാൻ കൂടിയാണ് വ്യാജവാർത്ത നിർമ്മിച്ചത് എന്നാണ് പലരും വിമർശിക്കുന്നത്.

Advertisement
inner ad

Featured

കരുനാഗപ്പള്ളിയില്‍ വ്യക്തി താല്‍പര്യങ്ങളുടെ അടിസ്ഥാനത്തില്‍ ചേരിപ്പോരും മത്സരവും നടന്നുവെന്ന് സിപിഎം ജില്ലാ സമ്മേളന റിപ്പോര്‍ട്ട്

Published

on


കൊല്ലം: സിപിഎം കൊല്ലം ജില്ലാ സമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ കരുനാഗപ്പള്ളിയി ഏരിയയിലെ വിഭാഗീയതയ്‌ക്കെതിരെ രൂക്ഷവിമര്‍ശനം. കരുനാഗപ്പള്ളിയില്‍ വ്യക്തി താല്‍പര്യങ്ങളുടെ അടിസ്ഥാനത്തില്‍ ചേരിപ്പോരും മത്സരവും നടന്നുവെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. പാര്‍ട്ടി ജില്ലാ സംസ്ഥാന സെക്രട്ടറിമാര്‍ ഇടപെട്ടിട്ടും സ്ഥാപിത താല്‍പര്യങ്ങളുമായി മുന്നോട്ട് പോയി. പാര്‍ട്ടിയുടെ വാക്കിന് യാതൊരു വിലയും കല്‍പിച്ചില്ല. വിഭാഗീയ പ്രശ്‌നങ്ങള്‍ പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

കരുനാഗപ്പള്ളിയിലെ പ്രശ്‌നങ്ങള്‍ മൂലം സംസ്ഥാന സെക്രട്ടറിക്ക് വരെ നേരിട്ട് വരേണ്ട സാഹചര്യമുണ്ടായെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. സംസ്ഥാന സെക്രട്ടറി അടക്കം എത്തി പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് എന്ന് നിര്‍ദ്ദേശിച്ചതാണ്. എന്നാല്‍ നേതാക്കളും പ്രവര്‍ത്തകരും ചേരിതിരിഞ്ഞ് മത്സരിച്ചു. നേതൃത്വത്തെ അവഗണിക്കാനും അംഗീകാരമുള്ള നേതാക്കളെ ദുര്‍ബലപ്പെടുത്താനുമുള്ള നീക്കമാണ് കരുനാഗപ്പള്ളിയിലെ ലോക്കല്‍ സമ്മേളനങ്ങളില്‍ നടന്നതെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തി.

Advertisement
inner ad

കരുനാഗപ്പള്ളിയിലെ വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കാത്തതാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. കുലശേഖരപുരം സൗത്ത് ലോക്കല്‍ സമ്മേളനത്തില്‍ ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണ് നടന്നത്. കരുനാഗപ്പള്ളിയിലെ വിഭാഗീയതയ്ക്ക് ശേഷം സംസ്ഥാനത്തിന്റെ മറ്റ് പലയിടങ്ങളിലും ഇത്തരം പ്രശ്‌നങ്ങള്‍ ഉടലെടുത്തു. പൊടിപ്പും തൊങ്ങലും ഉള്ള വാര്‍ത്തകള്‍ മാധ്യമങ്ങളിലൂടെ ലോക്കല്‍ സമ്മേളനവുമായി ബന്ധപ്പെട്ട് പ്രചരിച്ചുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചവര്‍ക്കെതിരെ കടുത്ത നടപടി ഉണ്ടാകുമെന്ന മുന്നറിയിപ്പും റിപ്പോര്‍ട്ടിലുണ്ട്. സിപിഐഎം ജില്ലാ സെക്രട്ടറി എസ് സുദേവന്‍ ആണ് റിപ്പോര്‍ട്ട് അവതരിപ്പിച്ചത്.

നേരത്തെ കരുനാഗപ്പള്ളിയിലെ സിപിഐഎം ഏരിയ കമ്മിറ്റി പിരിച്ചുവിടുകയും തുടര്‍ന്ന് ഏഴംഗ അഡ്‌ഹോക്ക് കമ്മിറ്റി രൂപീകരിക്കുകയും ചെയ്തിരുന്നു. സിപിഐഎം ജില്ലാ സെക്രട്ടേറിയേറ്റ് അംഗം ടി മനോഹരന്‍ കണ്‍വീനറും എസ് ആര്‍ അരുണ്‍ ബാബു, എസ് എല്‍ സജികുമാര്‍,പി.ബി സത്യദേവന്‍, എന്‍ സന്തോഷ്, ജി മുരളീധരന്‍, എഎം ഇക്ബാല്‍ എന്നിവര്‍ അംഗങ്ങളുമായ അഡ്‌ഹോക്ക് കമ്മിറ്റിയാണ് രൂപീകരിച്ചത്. നടുറോഡിലെ കയ്യാങ്കളിയും തര്‍ക്കവും വരെയെത്തിയ കൊല്ലം കുലശേഖരപുരത്തെ വിഭാഗീയതയെത്തുടര്‍ന്ന് ഇന്നാണ് കരുനാഗപ്പള്ളി സിപിഐഎം ഏരിയാ കമ്മിറ്റി സംസ്ഥാന നേതൃത്വം നേരത്തെ പിരിച്ചുവിട്ടത്.

Advertisement
inner ad
Continue Reading

Featured

നരേന്ദ്രമോദി സര്‍ക്കാര്‍ പത്ത് വര്‍ഷമായി കേരളത്തെ ശിക്ഷിക്കുന്നുവെന്ന് മുഖ്യമന്ത്രി

Published

on


തിരുവനന്തപുരം: കേരളത്തിന് മാത്രം സഹായമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വലിയ ദുരന്തമാണ് കേരളത്തിലുണ്ടായതെന്നും എന്നാല്‍ കേന്ദ്രം കേരളത്തെ സഹായിക്കുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ കുറ്റപ്പെടുത്തി. ദുരന്തവ്യാപ്തി കുറവായ സംസ്ഥാനങ്ങളെ കേന്ദ്രം സഹായിക്കുന്നവെന്നും കേരളം ഇന്ത്യയിലല്ലന്ന സ്ഥിതിയുണ്ടാക്കുന്നുവെന്നും പിണറായി വിജയന്‍ കുറ്റപ്പെടുത്തി. കേരളത്തിലെ ജനങ്ങളെ ശിക്ഷിക്കുന്ന കേന്ദ്രസര്‍ക്കാരിനൊപ്പമാണ് ബിജെപിയെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.

മോദി ഗവണ്‍മെന്റ് പ്രത്യേക പകപോക്കലിന് ശ്രമിക്കുന്നു. ബിജെപിക്ക് ഇവിടെ വേണ്ട പിന്തുണ ലഭിക്കുന്നില്ലെന്ന് കരുതി ജനങ്ങളെ ശിക്ഷിക്കാന്‍ രാജ്യത്തിന്റെ അധികാരം ഉപയോഗിക്കുന്നുവെന്നും പിണറായി വിജയന്‍ കുറ്റപ്പെടുത്തി.

Advertisement
inner ad

നരേന്ദ്രമോദി സര്‍ക്കാര്‍ പത്ത് വര്‍ഷമായി കേരളത്തെ ശിക്ഷിക്കുന്നു. കേരളത്തെ ശിക്ഷിക്കാനായി ബിജെപി കേന്ദ്രത്തെ ഉപയോഗിക്കുന്നുവെന്നും ജനങ്ങള്‍ ഇത് തിരിച്ചറിയുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു.

Advertisement
inner ad
Continue Reading

Featured

സംസ്ഥാനങ്ങള്‍ക്കുള്ള നികുതി വിഹിതം ഉയര്‍ത്തണമെന്ന് വി ഡി സതീശന്‍

Published

on

തിരുവനന്തപുരം: സംസ്ഥാനങ്ങള്‍ക്കുള്ള നികുതി വിഹിതം 41 ശതമാനത്തില്‍ നിന്നും 50 ആയി ഉയര്‍ത്തണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആവശ്യപ്പെട്ടു. കഠിനാധ്വാനം കൊണ്ട് ആളോഹരി വരുമാനം വര്‍ധിപ്പിച്ച സംസ്ഥാനമാണ് കേരളം. അത് ഇപ്പോള്‍ ദോഷകരമായി മാറിയിരിക്കുകയാണ്.
ആളോഹരി വരുമാനം പരിഗണിക്കുമ്പോള്‍ കുറവ് നികുതി വരുമാനമെ സംസ്ഥാനത്തിന് ലഭിക്കൂ. ഈ സാഹചര്യത്തില്‍ ആളോഹരി വരുമാനത്തിന് നല്‍കിയിരിക്കുന്ന വെയിറ്റേജ് 45 ശതമാനം എന്നത് 25 ശതമാനമാക്കി കുറയ്ക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. യു.ഡി.എഫ് തയാറാക്കിയ നിര്‍ദ്ദേശങ്ങള്‍ പതിനാറാം ധനകാര്യ കമ്മിഷന്റെ പരിഗണനയ്ക്കായി സമര്‍പ്പിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വര്‍ഷങ്ങളായി കേരളത്തിലേക്കുള്ള ധനകാര്യ കമീഷന്റെ നികുതി വിഹിതം കുറഞ്ഞുകൊണ്ടിരിക്കുകയാണ്. മുന്‍ ധനകാര്യ കമ്മിഷനില്‍ 2.5 ശതമാനം ഉണ്ടായിരുന്ന നികുതി വിഹിതം 15ാം ധനകാര്യ കമ്മിഷന്‍ വന്നപ്പോള്‍ 1.9 ശതമാനമായി കുറഞ്ഞത് കമീഷന്റെ ശ്രദ്ധയില്‍പ്പെടുത്തി. ഇതുകൂടാതെ ദേശീയ, സംസ്ഥാന തലങ്ങളില്‍ കോണ്‍ഗ്രസും പ്രതിപക്ഷ പാര്‍ട്ടികളും ആവശ്യപ്പെട്ടിരുന്ന കാര്യങ്ങളും കമീഷന്റെ ശ്രദ്ധയില്‍പ്പെടുത്തിയതായി സതീശന്‍ പറഞ്ഞു.

Advertisement
inner ad

കേന്ദ്രം പിരിച്ചെടുക്കുന്ന നികുതിയുടെ വിഹിതം മാത്രമാണ് സംസ്ഥാനത്തിന് നല്‍കുന്നത്. എന്നാല്‍ ജി.എസ്.ടിക്ക് പുറമെ സെസും സര്‍ ചാര്‍ജ്ജും പിരിക്കുന്നുണ്ട്. ഇത് സംസ്ഥാനങ്ങള്‍ക്ക് നല്‍കേണ്ട നികുതി പൂളില്‍ ഉള്‍പ്പെടുത്താത്തതിലൂടെ സംസ്ഥാനങ്ങള്‍ക്ക് ലഭിക്കേണ്ട വലിയൊരു ശതമാനം നികുതി കുറയും. ഈ സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ക്കുള്ള ഡിവിസീവ് പൂളില്‍ സെസും സര്‍ ചാര്‍ജ്ജും ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളും ഈ ആവശ്യം മുന്നോട്ടുവച്ചിട്ടുണ്ട്.

ജനസംഖ്യാ നിയന്ത്രണത്തിനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ ഫലപ്രദമായി നടപ്പാക്കിയ സംസ്ഥാനമാണ് കേരളം. അതിന്റെ പേരില്‍ ഇന്‍സെറ്റീവ് നല്‍കുന്നതിനു പകരം ജനസംഖ്യ കുറഞ്ഞു എന്നതിന്റെ പേരില്‍ നികുതി വിഹിതം കുറയുകയാണ്. 2011-ലെ സെന്‍സസ് പ്രകാരമുള്ള ജനസംഖ്യക്ക് നല്‍കിയിരിക്കുന്ന വെയിറ്റേജ് 15 ശതമാനത്തില്‍ നിന്നും ശതമാനമാക്കി കുറക്കണമെന്ന് വി.ഡി. സതീശന്‍ ആവശ്യപ്പെട്ടു.

Advertisement
inner ad

ഐ.പി.സി.സി റിപ്പോര്‍ട്ട് പ്രകാരം കേരളം കാലാവസ്ഥാ വ്യതിയാനത്തിന്റെ ദുരന്തസാധ്യതയുള്ള പ്രദേശമാണ്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഇരയായി മാറിയിരിക്കുന്ന കേരളത്തിന് പ്രത്യേക നികുതി വിഹിതം നല്‍കണമെന്നും ആവശ്യപ്പെട്ടു. കാലാവസ്ഥാന വ്യതിയാനത്തിന്റെ ദുരന്തം നേരിടുന്ന സംസ്ഥാനങ്ങള്‍ക്ക് വേണ്ടി ഇന്‍ഡക്സ് ഉണ്ടാക്കണം. ഇത്തരമൊരു ആവശ്യം രാജ്യത്തു തന്നെ ഒരു പാര്‍ട്ടി ആദ്യമായാണ് ഉന്നയിക്കുന്നത്.29 ശതമാനത്തില്‍ അധികം കാടുകള്‍ സംരക്ഷിക്കുന്ന സംസ്ഥാനമാണ് കേരളം. കാടിനകത്തും അരികിലും വലിയൊരു ജനസംഖ്യയുണ്ട്. മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള സംഘര്‍ഷവും കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും കാട് സംരക്ഷിക്കുന്നതിലെ ഏറ്റവും വലിയ തടസമാണ്. അതിന് വേണ്ടിയുള്ള പ്രത്യേക പരിഗണനകൂടി കേരളത്തിന് ലഭിക്കണം.

വികേന്ദ്രീകൃത നികുതി സംവിധാനം കുറ്റമറ്റത്തക്കാനും,പട്ടിക ജാതി, പട്ടിക വര്‍ഗം, മത്സ്യത്തൊഴിലാളികള്‍, കരകൗശല തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് സമ്പത്തിന്റെ നീതിപൂര്‍വകമായ വിതരണം ഉറപ്പുവരുത്തുന്നതിനും വേണ്ടി ‘ഡീ സെന്‍ട്രലൈസ്ഡ് ഡെവലൂഷന്‍ ഇന്‍ഡക്‌സ്’ എന്ന പുതിയ നികുതി മാനദണ്ഡം ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടു. ഇതും പുതുതായി മുന്നോട്ടു വച്ചനിര്‍ദ്ദേശമാണ്.മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്തമായി ആരോഗ്യ, വിദ്യാഭ്യാസ മേഖലകളില്‍ കൂടുതല്‍ ശ്രദ്ധിക്കുന്ന സംസ്ഥാനമാണ് കേരളം. ഇത് റവന്യൂ ചെലവ് വര്‍ധിപ്പിക്കാന്‍ കാരണമായിട്ടുണ്ട്. ഈ സാഹചര്യങ്ങള്‍ പരിഗണിച്ച് പതിനഞ്ചാം ധനകാര്യ കമ്മിഷന്‍ 55000 കോടി രൂപയാണ് റവന്യൂ ഡെഫിസിറ്റ് ഗ്രാന്റായി നല്‍കിയിട്ടുണ്ട്. ഈ ഗ്രാന്റ് പതിനാറാം ധനകാര്യ കമ്മിഷനും തുടരണം.ഗവേഷണത്തിനും സ്ത്രീ ശാക്തീകരണത്തിനും ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്കും കൂടുതല്‍ പണം നല്‍കണമെന്നും തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ ഗ്രാന്റ് നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. വിശദമായ പഠനത്തിനു ശേഷം യു.ഡി.എഫ് തയാറാക്കിയ നിര്‍ദ്ദേശങ്ങളാണ് ധനകാര്യ കമീഷന് സമര്‍പ്പിച്ചതെന്നും സതീശന്‍ പറഞ്ഞു.

Advertisement
inner ad
Continue Reading

Featured