Connect with us
48 birthday
top banner (1)

Kerala

കാഫിര്‍ പോസ്റ്റര്‍ വര്‍ഗ്ഗീയതയ്‌ക്കെതിരെന്ന് മന്ത്രി എം ബി രാജേഷ്: ലതികയ്ക്ക് താമ്രപത്രം കൊടുത്തൂടെയെന്ന് എല്‍ദോസ് കുന്നപ്പിള്ളി

Avatar

Published

on

തിരുവനന്തപുരം: വടകരയില്‍ വിവാദമായ കാഫിര്‍ പോസ്റ്റര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച വിഷയത്തില്‍ മുന്‍ എം.എല്‍.എ കെ.കെ. ലതികയെ നിയമസഭയില്‍ ന്യായീകരിച്ച് മന്ത്രി എം.ബി രാജേഷ്. വര്‍ഗീയ പ്രചരണത്തിനെതിരായിട്ടാണ് കെ.കെ. ലതിക കുറിപ്പിട്ടതെന്നും പോസ്റ്റ് പിന്‍വലിച്ചത് പക്വമായ നടപടിയാണെന്നും നമ്മളില്‍ പലരും പോസ്റ്റുകള്‍ പിന്‍വലിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. സമൂഹമാധ്യമങ്ങളിലൂടെയുള്ള ഇത്തരം പ്രചരണങ്ങളെ സര്‍ക്കാര്‍ കര്‍ശനമായി നേരിടുമെന്നും മന്ത്രി പറഞ്ഞു.

മന്ത്രിയുടെ ന്യായീകരണത്തിനിടെ പരിഹാസവുമായി പ്രതിപക്ഷം രംഗത്തെത്തി. ലതികയ്ക്ക് താമ്രപത്രം കൊടുത്തൂടെ എന്നായിരുന്നു എല്‍ദോസ് കുന്നപ്പിളിയുടെ പരിഹാസം. താമ്രപത്രം കൊടുക്കണോ കുറ്റപത്രം കൊടുക്കണോയെന്ന് പറയുന്നില്ലെന്ന് മന്ത്രി മറുപടി പറഞ്ഞു.

Advertisement
inner ad

കെ.കെ.രമയും മാത്യു കുഴല്‍നാടനുമാണ് പ്രതിപക്ഷത്തുനിന്ന് കാഫിര്‍ പോസ്റ്റുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ഉന്നയിച്ചത്. വര്‍ഗീയ പ്രചാരണങ്ങളില്‍ 17 കേസ് എടുത്തിട്ടുണ്ടെന്ന് വിശദീകരിച്ച മന്ത്രി എംബി രാജേഷ് കെ.കെ. ലതികക്കെതിരെ കേസെടുക്കാത്തതിനെ ന്യായീകരിച്ചു. കെ.കെ. ലതികയുടെ എഫ്ബി പോസ്റ്റ് വര്‍ഗീയ പ്രചാരണത്തിന് എതിരെയാണെന്നും ഫേസ്ബുക്കില്‍ നിന്ന് മറുപടി ലഭിച്ചാല്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി വിശദീകരിച്ചു. യൂത്ത് കോണ്‍ഗ്രസ് വ്യാജ ഐ.ഡി കാര്‍ഡ് വിഷയം മന്ത്രി ഉന്നയിച്ചതോടെ യഥാര്‍ഥ വിഷയത്തില്‍ നിന്ന് വഴിമാറുകയാണെന്നാരോപിച്ച് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി.

ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് വടകര മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കെ.കെ. ശൈലജയെ കാഫിര്‍ എന്ന് വിശേഷിപ്പിച്ചുള്ള വാട്‌സാപ് സ്‌ക്രീന്‍ ഷോട്ട് വ്യാപകമായി പ്രചരിച്ചത്. മുസ്‌ലിം ലീഗ് വാട്‌സാപ് ഗ്രൂപ്പില്‍ ലീഗ് പ്രവര്‍ത്തകന്‍ എഴുതിയ കുറിപ്പ് എന്ന നിലയിലായിരുന്നു സി.പി.എം നേതാക്കളും അനുകൂലികളും സോഷ്യല്‍ മീഡിയയില്‍ ഇത് പ്രചരിപ്പിച്ചത്. എന്നാല്‍, ഇതിനെതിരെ പ്രസ്തുത ലീഗ് പ്രവര്‍ത്തകന്‍ പൊലീസിലും കോടതിയിലും പരാതി നല്‍കുകയും വ്യാജപോസ്റ്റിന് പിന്നില്‍ സി.പി.എം ആണെന്ന് ആരോപിക്കുകയും ചെയ്തിരുന്നു. ‘കാഫിര്‍’ പ്രയോഗത്തിന്റെ സ്‌ക്രീന്‍ഷോട്ട് ഷെയര്‍ ചെയ്ത സിപിഎം സംസ്ഥാന സമിതി അംഗവും മുന്‍ എം.എല്‍.എയുമായ കെ.കെ. ലതിക ഏറെ നാളുകള്‍ക്ക് ശേഷമാണ് ഫേസ്ബുക്കില്‍ നിന്ന് ഇത് പിന്‍വലിച്ചത്. സ്‌ക്രീന്‍ഷോട്ട് പിന്‍വലിച്ച അവര്‍ ഫേസ്ബുക്ക് പ്രൊഫൈല്‍ ലോക്ക് ചെയ്യുകയും ചെയ്തിരുന്നു.

Advertisement
inner ad

മുസ്ലിം യൂത്ത് ലീഗ് നേതാവിന്റെ പേരിലുള്ള വ്യാജ സ്‌ക്രീന്‍ഷോട്ട് പ്രചരിപ്പിച്ചെന്ന പരാതിയുമായി ബന്ധപ്പെട്ട് ലതികയെ പൊലീസ് നേരത്തേ ചോദ്യം ചെയ്തിരുന്നു. സ്‌ക്രീന്‍ ഷോട്ട് വ്യാജമാണെന്നറിഞ്ഞിട്ടും പോസ്റ്റ് നീക്കം ചെയ്യാത്ത സാഹചര്യത്തില്‍ ലതികയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രതിഷേധം കടുപ്പിച്ചതിന് പിന്നാലെയാണ് ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചത്.

Advertisement
inner ad

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Alappuzha

ആലപ്പുഴയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് നാല് മരണം

മരിച്ചത് വണ്ടാനം മെഡിക്കൽ കോളേജിലെ വിദ്യാർഥികൾ

Published

on

ആലപ്പുഴ: ആലപ്പുഴ കളര്‍കോട് വാഹനാപകടത്തില്‍ നാലുപേര്‍ മരിച്ചു. വണ്ടാനം മെഡിക്കൽ കോളേജിലെ വിദ്യാർഥികളാണ് അപകടത്തിൽ മരിച്ച നാലുപേരും. കാറും കെഎസ്ആർടിസി ബസും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം. കെഎസ്ആർടിസി സൂപ്പര്‍ ഫാസ്റ്റ് ബസിലേക്ക് കാര്‍ ഇടിച്ചുകയറുകയായിരുന്നു. അപകടത്തില്‍ മൂന്നുപേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. വണ്ടാനം മെഡിക്കൽ കോളേജിലെ വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. കാര്‍ വെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്. പരുക്കേറ്റവരെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Continue Reading

Kannur

കണ്ണൂരിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു; 34 പേർക്ക് പരിക്ക്

Published

on

കണ്ണൂർ: കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 34 പേർക്ക് പരിക്ക്. കണ്ണൂർ പേരാവൂർ കല്ലേരി മലയിൽ തിങ്കളാഴ്ച വൈകുന്നേരം മൂന്നിനായിരുന്നു അപകടം. പരിക്കേറ്റവരെ പേരാവൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വയനാട്ടിൽ നിന്ന് വരികയായിരുന്ന കെഎസ്ആർടിസി ബസും മാനന്തവാടിയിലേക്ക് പോവുകയായിരുന്ന ബസുമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തെ തുടർന്ന് പേരാവൂർ റോഡിൽ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. വീതി കുറഞ്ഞ റോഡാണ് അപകടം നടന്ന മേഖലയിലേത്. ഇതിനൊപ്പം മഴയും പെയ്തിരുന്നു. ഡ്രൈവറുടെ കാഴ്‌ച മറഞ്ഞതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. പോലീസും ഫയർഫോഴ്സും സ്ഥലത്ത് എത്തി തുടർനടപടികൾ സ്വീകരിച്ചു.

Continue Reading

Kerala

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്: ജീവനക്കാരെ പുകമറയില്‍ നിര്‍ത്തി അവഹേളിക്കരുത്; അനര്‍ഹരുടെ പേര് വിവരം പുറത്ത് വിടണം; ചവറ ജയകുമാര്‍

Published

on

തിരുവനന്തപുരം: സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വാങ്ങുന്നവരില്‍ സർക്കാർ ജീവനക്കാരുമുണ്ടെന്ന് വ്യാപകമായി പ്രചരിപ്പിക്കുന്ന സര്‍ക്കാര്‍ അനര്‍ഹരായവരുടെ ലിസ്റ്റ് പുറത്തു വിടാന്‍ തയ്യാറാകണമെന്ന് കേരള എന്‍.ജി.ഒ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്‍റ് ചവറ ജയകുമാര്‍ ആവശ്യപ്പെട്ടു. പാവപ്പെട്ടവരുടെ പിച്ചച്ചട്ടിയില്‍ കൈയിട്ടുവാരുന്ന ആരേയും സംരക്ഷിക്കേണ്ട ബാധ്യത സര്‍വ്വീസ് സംഘടനകള്‍ക്കും പൊതു സമൂഹത്തിനും ഇല്ല. പെന്‍ഷന്‍ തുക തട്ടിയെടുത്തവരുടെ കൈയില്‍ നിന്ന് പണം തിരികെ ഈടാക്കുന്നത് മാത്രമല്ല ക്രിമിനല്‍ ചട്ടങ്ങള്‍ പ്രകാരം കേസ്സെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പേര് വിവരങ്ങള്‍ രഹസ്യമായി വയ്ക്കുന്നത് സര്‍ക്കാരിന്‍റെ ഇഷ്ടക്കാരെ സംരക്ഷിക്കാനാണെന്ന് പരക്കെ ആക്ഷേപമുണ്ട്. ഇത് പരിഹരിക്കണം.
കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാര്‍ മൊത്തം ആരോപണത്തിന്‍റെ കരിനിഴലിലാണ്. ചെയ്യാത്ത കുറ്റത്തിന് മറുപടി പറയേണ്ടി വരുന്ന ജീവനക്കാര്‍ കടുത്ത മാനസിക സമ്മര്‍ദ്ദമാണ് നേരിടുന്നത്. സ്പാര്‍ക്കുവഴി ശമ്പളം വാങ്ങുന്നവരില്‍ താത്ക്കലികമായി നിയമനം നേടിയവര്‍ വരെയുണ്ട്. പി.എസ്.സിയോ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചു വഴിയല്ലാതെ സര്‍വ്വീസില്‍ കയറിയ രണ്ട് ലക്ഷത്തോളം പേരില്‍ ആരെങ്കിലുമാണോ ഇത്തരത്തില്‍ പണം കൈപ്പറ്റിയതെന്ന് അന്വേഷിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ആരോപണം ഉന്നയിക്കുന്നതല്ലാതെ കളങ്കിതരുടെ പേര് പുറത്തു വിടാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തത് ദുരൂഹമാണ്.  68 ലക്ഷത്തോളം ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നവരില്‍ 1458 പേര്‍ സര്‍ക്കാര്‍ ജീവനക്കാരാണ് എന്നാണ് പറയുന്നത്.  ഇതിന്‍റെ സത്യാവസ്ഥ പുറത്തു വിട്ടേ മതിയാകൂ. കേരളത്തിലെ മൊത്തം ജീവനക്കാരേയും ആരോപണ നിഴലില്‍ നിര്‍ത്തി സര്‍ക്കാരിന് ഇതിന്‍റെ ഉത്തരവാദിത്വത്തില്‍ നിന്ന്  കൈകഴുകാന്‍ കഴിയില്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പരിശോധിച്ച് ഉറപ്പു വരുത്തി പല തട്ടുകളില്‍ പരിശോധന നടത്തിയാണ് പെന്‍ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നത്.  ആധാര്‍ വിവരങ്ങള്‍ ഉള്‍പ്പെടെ നല്‍കാതെ ഇത് സാധ്യമല്ല. അപേക്ഷകരുടെ ആധാര്‍ വിവരങ്ങള്‍ പരിശോധിച്ച് സര്‍ക്കാരിന്‍റെ മറ്റ് ആനുകൂല്യങ്ങള്‍ വാങ്ങുന്നില്ല എന്ന് ഉറപ്പു വരുത്തേണ്ടത് സര്‍ക്കാര്‍ സംവിധാനങ്ങളാണ്.
തദ്ദേശ  സ്ഥാപനങ്ങളിലെ രാഷ്ട്രീയ നേതൃത്വത്തിന്‍റെ ഇടപെടലുകളും അന്വേഷിക്കണം.  അനര്‍ഹരെ ശുപാര്‍ശ ചെയ്തിട്ടുണ്ടെങ്കില്‍, ആ തദ്ദേശ സ്ഥാപനത്തിന്‍റെ പ്രതിനിധികള്‍ക്ക് അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ല. 
ക്ഷേമ പെന്‍ഷനിലെ എല്ലാ ദുരൂഹതകളും പുറത്ത് കൊണ്ടു വരാന്‍ അനര്‍ഹരുടെ പട്ടിക ഉടന്‍ പ്രസിദ്ധീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
Continue Reading

Featured