Connect with us
48 birthday
top banner (1)

Politics

കടകംപള്ളി സുരേന്ദ്രനെതിരെ സിപിഎം സംസ്ഥാന സമിതിയില്‍ അതിരൂക്ഷ വിമര്‍ശനം

Avatar

Published

on

തിരുവനന്തപുരം: തലസ്ഥാനത്തെ റോഡ് പണി വിവാദത്തില്‍ കടകംപള്ളി സുരേന്ദ്രനെതിരെ സിപിഎം സംസ്ഥാന സമിതിയില്‍ അതിരൂക്ഷ വിമര്‍ശനം. അനാവശ്യ വിവാദത്തിന് തിരികൊളുത്തിയത് കടകംപള്ളിയാണെന്നായിരുന്നു ആക്ഷേപം. ഭരണത്തിലിരിക്കുന്ന നഗരസഭയെ പോലും പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന വിധത്തിലുള്ള നടപടി ഗൗരവമുള്ള സംഭവമാണെന്നും മുതിര്‍ന്ന നേതാവില്‍ നിന്ന് ഉണ്ടാകാന്‍ പാടില്ലാത്തതായിരുന്നെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി.

തലസ്ഥാനത്തെ തീരാത്ത റോഡ് പണി പോലെത്തന്നെയാണ് റോഡ് പണിയെ കുറിച്ച് പാര്‍ട്ടിക്കകത്ത് ഉയര്‍ന്ന വിവാദവും. ഒന്നിന് പുറകെ ഒന്നെന്ന പോലെയാണ് തുടര്‍ച്ച. തിരുവനന്തപുരം നഗരസഭയുടെ വികസന സെമിനാറില്‍ മുന്‍ മന്ത്രിയും മുതിര്‍ന്ന നേതാവുമായ കടകംപള്ളി സുരേന്ദ്രന്റെ അഭിപ്രായ പ്രകടനമാണ് വിവാദത്തിന് തീ പടര്‍ന്നത്. അതിന് മറുപടിയെന്നോണമായിരുന്നു കരാറുകാരെ തൊട്ടപ്പോള്‍ ചിലര്‍ക്ക് പൊള്ളിയെന്ന് പൊതുവേദിയില്‍ മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രസംഗം. നടപടി അപക്വമെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തിയതിന് പിന്നാലെ കഴിഞ്ഞ ദിവസം ചേര്‍ന്ന സംസ്ഥാന സമിതിയിലും സംഭവം റിപ്പോര്‍ട്ട് ചെയ്തു.ഇതിനിടക്ക് പൊതുജന പക്ഷത്ത് നിന്നെന്ന പേരില്‍ വിമര്‍ശനം ഉന്നയിച്ച കടകംപള്ളിയുടെ നടപടിയാണ് വാചക യുദ്ധത്തിന് തുടക്കമിട്ടതെന്നാണ് അംഗങ്ങള്‍ ഒന്നടങ്കം അഭിപ്രായപ്പെട്ടത്.

Advertisement
inner ad

ഭരണത്തിലിരിക്കുന്ന നഗരസഭയേയും പൊതുമരാമത്ത് വകുപ്പിനേയും അവഹേളിച്ച് പ്രസംഗിച്ച നടപടി ശരിയായില്ലെന്നാണ് സംസ്ഥാന സമിതിയിലെ പൊതു വിലയിരുത്തല്‍. മുതിര്‍ന്ന നേതാവില്‍ നിന്ന് പ്രതീക്ഷിക്കുന്ന നടപടിയല്ലെന്ന അഭിപ്രായവും ഉയര്‍ന്നു. അതേസമയം, മന്ത്രി മുഹമ്മദ് റിയാസിനെതിരെ സംസ്ഥാന സമിതിയില്‍ കാര്യമായ വിമര്‍ശനം ഉയര്‍ന്നതുമില്ല. വിവാദത്തില്‍ സിപിഎം ജില്ലാ നേതൃത്വത്തിന് അതൃപ്തിയുണ്ടെന്ന വാര്‍ത്ത നേരത്തെ പുറത്ത് വന്നിരുന്നു. പൊതുമരാമത്ത് മന്ത്രിയുടെ പ്രതികരണത്തില്‍ അടക്കം സെക്രട്ടേറിയറ്റില്‍ ഉയര്‍ന്ന വിമര്‍ശനത്തെ പാര്‍ട്ടി നേതൃത്വം തള്ളുകയും ചെയ്തു. കാര്യമെന്തായാലും കരാറിലെ കള്ളക്കളിയെന്ന ആക്ഷേപം ആരെ ഉദ്ദേശിച്ചെന്ന ചോദ്യത്തിന് മാത്രം ഇപ്പോഴും മറുപടിയും ഇല്ല.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Featured

ദേശാഭിമാനി പത്രത്തിനെതിരെ മനു തോമസ്

Published

on

കണ്ണൂർ: തനിക്കെതിരെ പി ജയരാജന്റെ മകന്‍ ജെയിന്‍ രാജിന്റെ മാനനഷ്ട കേസ് ഫയലില്‍ സ്വീകരിച്ച വാര്‍ത്ത ‘ദേശാഭിമാനി’ പത്രം പ്രസിദ്ധീകരിച്ചതിനെതിരെ മനു തോമസ്. ഫേസ്ബുക്ക് പോസ്റ്റിലാണ് പരിഹാസ രൂപേണയുള്ള മനു തോമസിന്റെ പ്രതികരണം. ‘ഇവിടെമാത്രമല്ലെടാ… എനിക്ക് ദേശാഭിമാനിയിലുമുണ്ടെടാ…. പിടി..??’ എന്ന് പരിഹസിച്ചാണ് പോസ്റ്റ്.

എന്റെ വീട്ടില്‍ രാവിലെ ആറ് മണിക്ക് വീഴുന്ന ഏക പത്രം ഇപ്പോഴും ദേശാഭിമാനിയാണെന്ന് മനു പറയുന്നുന്നു. ‘ഞാന്‍ ഭീകരമായി സര്‍ക്കുലേഷന്‍ കൂട്ടിയ പത്രമാണ്. മുഖ്യധാര പത്രമായ ദേശാഭിമാനി എന്തുകൊണ്ട് എനിക്കെതിരായി ഒരു ക്വട്ടേഷന്‍ സംഘം കൊടുത്ത മാനനഷ്ടക്കേസ് വാര്‍ത്ത ആദ്യമായി കൊടുത്തു (ചില സായാഹ്നപത്രങ്ങള്‍ ഒഴികെ) എന്നതില്‍ ആശ്ചര്യമില്ല’ എന്നും മനു തോമസ് പ്രതികരിച്ചു. പി.എം.മനോജിനോടൊപ്പം ക്വട്ടേഷന്‍ സംഘാംഗങ്ങള്‍ നില്‍ക്കുന്ന പടം കൂടി പങ്കുവെച്ചാണ് മനു തോമസിന്റെ പരിഹാസം.

Advertisement
inner ad
Continue Reading

Politics

വിദേശ സര്‍വ്വകലാശാലകളിലേക്കുള്ള വിദ്യാര്‍ത്ഥികളുടെ കുടിയേറ്റം: മാത്യു കുഴല്‍നാടന്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി

Published

on

തിരുവനന്തപുരം: വിദേശ സര്‍വ്വകലാശാലകളിലേക്കുള്ള വിദ്യാര്‍ത്ഥികളുടെ കുടിയേറ്റം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി മാത്യു കുഴല്‍നാടന്‍ എംഎല്‍എ. നോര്‍ക്കയുടെ മൈഗ്രേഷന്‍ സര്‍വ്വേയില്‍ കഴിഞ്ഞ 5 വര്‍ഷത്തിനുള്ളില്‍ വിദേശത്തേക്ക് പഠനത്തിന് പോയ വിദ്യാര്‍ത്ഥികളുടെ എണ്ണം ഇരട്ടിയായതായി കണ്ടെത്തിയെന്നും ഇക്കാര്യം ചര്‍ച്ച ചെയ്യണമെന്നുമാണ് കുഴല്‍നാടന്റെ ആവശ്യം. എന്നാല്‍ ഇതിന് മന്ത്രി ആര്‍ ബിന്ദു മറുപടി നല്‍കി. സ്റ്റുഡന്‍സ് മൈഗ്രേഷന്‍ ഒരു ആഗോള പ്രതിഭാസമാണെന്ന് ആര്‍ ബിന്ദു പ്രതികരിച്ചു.

ഇന്ത്യയിലെ സംസ്ഥാനങ്ങളില്‍ താരതമ്യേന കുറഞ്ഞ വിദ്യാര്‍ത്ഥി കുടിയേറ്റം കേരളത്തിലാണ്. ഇന്ത്യയിലെ ആകെ കുടിയേറ്റത്തിന്റെ നാല് ശതമാനം മാത്രമാണ്. വിദ്യാഭ്യാസത്തിനൊപ്പം തൊഴിലാണ് ആകര്‍ഷിക്കുന്ന ഘടകം. കേരളത്തിലെ സര്‍വകലാശാലകള്‍ക്ക് ഒരു തകര്‍ച്ചയുമില്ല. രാജ്യാന്തര തലത്തില്‍ സര്‍വ്വകലാശാലയുടെ കീര്‍ത്തി വര്‍ദ്ധിക്കുകയാണ്. വിദ്യാര്‍ത്ഥികള്‍ വിദേശത്തേക്ക് കുടിയേറുന്നത് കുറ്റമല്ലെന്നും മഹാത്മാഗാന്ധി വരെ പുറത്താണ് പഠിച്ചതെന്നും മന്ത്രി ആര്‍ ബിന്ദു പറഞ്ഞു.

Advertisement
inner ad
Continue Reading

Politics

പി.എസ്.സി നിയമന കൈക്കൂലി: പാര്‍ട്ടി പൊലീസ് സ്റ്റേഷനും പാര്‍ട്ടി കോടതിയും പോരെന്ന് വി ഡി സതീശന്‍

Published

on

തിരുവനന്തപുരം: പി.എസ്.സി അംഗത്വ നിയമനത്തിന് കോഴിക്കോട്ടെ സി.പി.എം നേതാവ് കൈക്കൂലി വാങ്ങിയെന്ന പരാതി പ്രതിപക്ഷം സബ്മിഷനായി നിയമസഭയില്‍ ഉന്നയിച്ചു. പി.എസ്.സി അംഗത്വം ലേലത്തില്‍ വെച്ചിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു.

പണം നല്‍കി ആ പോസ്റ്റില്‍ വന്ന് ഇരുന്നാല്‍ പിന്നെ പി.എസ്.സിക്ക് എന്ത് വിശ്വാസ്യതയാണ് ലക്ഷക്കണക്കിന് ചെറുപ്പക്കാര്‍ പി.എസ്.സിയെ കാണുന്ന കാലത്ത്, ആ പി.എസ്.സിയിലെ അംഗങ്ങളാകുന്നവരെ ലേലത്തില്‍വെച്ച് കാശ് വാങ്ങുകയാണ്. അപമാനകരമായ കാര്യമാണിത്. സി.പി.എമ്മിലെ ആഭ്യന്തര കാര്യമല്ല ഇത്. പാര്‍ട്ടി പൊലീസ് സ്റ്റേഷനും പാര്‍ട്ടി കോടതിയും പോരാ ഇതിന്. മന്ത്രിയുടെ പേര് പറഞ്ഞ് പണം വാങ്ങി കബളിപ്പിച്ചു എന്ന് പരാതി ലഭിച്ചിട്ട് എന്തുകൊണ്ട് പരാതി പൊലീസിന് കൈമാറിയില്ല ഇത് ക്രിമിനല്‍ കുറ്റമല്ലേ ഗൗരവതരമായ കാര്യമല്ലേ ഇതില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അടിയന്തരമായി അന്വേഷണം നടത്തണം -പ്രതിപക്ഷ നേതാവ് പറഞ്ഞു.

Advertisement
inner ad

പി.എസ്.സിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലെ ആരോപണങ്ങള്‍ ദൗര്‍ഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി പറഞ്ഞു. പി.എസ്.സി അംഗങ്ങളെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് വന്ന മാധ്യമ വാര്‍ത്തകള്‍ അല്ലാതെ ഏതെങ്കിലും തരത്തിലുള്ള ക്രമക്കേടുകള്‍ ഉണ്ടായതായി ഇതേവരെ ശ്രദ്ധയില്‍ പെട്ടിട്ടില്ല. പി.എസ്.സി അംഗങ്ങളുടെ എണ്ണത്തില്‍ വര്‍ധന വരുത്തിയതെല്ലാം യു.ഡി.എഫ് ഭരണകാലത്താണ്. ഇതേവരെ എല്‍.ഡി.എഫ് സര്‍ക്കാര്‍ നിലവിലുള്ള പി.എസ്.സി അംഗത്വത്തില്‍ വര്‍ധന വരുത്തിയിട്ടില്ല. 2004ല്‍ ഇതുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തില്‍ അന്തരിച്ച കെ. കരുണാകരന്‍, ഉമ്മന്‍ ചാണ്ടി, ആര്യാടന്‍ മുഹമ്മദ്, വക്കം പുരുഷോത്തമന്‍ എന്നിവരുടെയെല്ലാം പേരുകള്‍ ഉയര്‍ന്നുവന്നിരുന്നു. ഇപ്പോള്‍ ഉയര്‍ന്ന പരാതിയുമായി ബന്ധപ്പെട്ട് ഏത് തരത്തിലുള്ള ഗൗരവമായ അന്വേഷണവും നടത്താന്‍ സര്‍ക്കാര്‍ സന്നദ്ധമാകും. ഒരു തരത്തിലെ വഴിവിട്ട നടപടികളും അംഗീകരിച്ചുകൊടുക്കില്ല -മുഖ്യമന്ത്രി പറഞ്ഞു.

Advertisement
inner ad
Continue Reading

Featured