എഴുത്തുകാരനും പ്രഭാഷകനും ആയ കടാതി ഷാജി അന്തരിച്ചു

എഴുത്തുകാരനും പ്രഭാഷകനും ആയ കടാതി ഷാജി അന്തരിച്ചു. കഥകൾ, നോവലുക,ൾ നിരൂപണങ്ങൾ, പ്രഭാഷണങ്ങൾ തുടങ്ങിയവയിലൂടെ  സാഹിത്യ-സാംസ്കാരിക സദസ്സുകളിൽ സജീവമായിരുന്ന അദ്ദേഹം കോവിഡ് ബാധിതനായി  ആശുപത്രിയിൽ ആയിരുന്നു. കേരളസാഹിത്യഅക്കാദമി ഗവേഷണ സ്കോളർഷിപ്പ്, ആശാൻ സ്മാരക സാഹിത്യവേദി കഥാപുരസ്കാരം, വിപഞ്ചിക സാഹിത്യവേദി, സാഹിതീ സംഗമം, സുവർണരേഖ, , ഗ്രീൻ പീപ്പിൾ പുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.
വിവിധ പത്രമാസികകളിൽ ആയി മൂന്ന് നോവലുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അമ്മ മഴ നനഞ്ഞു നിൽക്കുകയാണ്, ഓക്സിജൻ പാർലർ, ഭയം, ജീവിതം വായിക്കുന്ന കഥകൾ, ദുരന്തമണികൾ, ഗന്ധം എന്നിവയാണ് പ്രമുഖം.  
 തെരഞ്ഞെടുത്ത പ്രഭാഷണങ്ങളുടെ  പ്രസിദ്ധീകരണത്തിനായുള്ള പണിപ്പുരയിലായിരുന്നു അടുത്തയിട.   
 ഹൈഡ്രോളജി വകുപ്പിലെ ജീവനക്കാരനായിരുന്നു. ഭാര്യ സതി ആരോഗ്യവകുപ്പിൽ ജോലി ചെയ്യുന്നു. ഏക മകൻ പാർത്ഥിക് ഷാജി കോതമംഗലം എം. എ. എൻജിനീയറിങ് കോളേജിൽ ബിടെക് വിദ്യാർഥി.
ഒക്ടോബർ 1 ഇന്ന് രാവിലെ 10 30 ന്  മൂവാറ്റുപുഴ നഗരസഭ ശ്മശാനത്തിൽ കോവിഢ് മാനദണ്ഡങ്ങൾ  അനുസരിച്ച് സംസ്കാരം.

Related posts

Leave a Comment