മാനദണ്ഡങ്ങള്‍ പാലിച്ച് കൊണ്ട് കടകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കണം


മലപ്പുറം : കോവിഡ് മഹാമാരി മൂലം കടക്കെണിയിലായ വ്യാപാരി സമൂഹത്തെ ആത്മഹത്യയില്‍ നിന്ന് രക്ഷിക്കുന്നതിന് വേണ്ടി കേറ്റഗറി നിച്ചയിച്ച് ഓരൊ വിഭാഗം കടകളും തുറന്ന് പ്രവര്‍ത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ചെറുകിട വ്യാപാരി കൂട്ടാഴ്മ സംസ്ഥാന കമ്മറ്റി സര്‍ക്കാറിനോടാവശ്യപ്പെട്ടു. ബലി പെരുന്നാള്‍ . ഓണം പ്രമാണിച്ച് വസ്ത്ര വ്യാപാരങ്ങള്‍ അടഞ്ഞ് കിടക്കുന്ന ത് വ്യാപാരികള്‍ക്കും പൊതു സമൂഹത്തിനും ഏറെ പ്രയാസം സൃഷ്ടിക്കും എന്ന തിനാല്‍ ബന്ധപ്പെട്ടവര്‍ എത്രയും പ്പെട്ടൊണ് പരിഹാരം കാണണമെന്ന് യോഗം ആവശ്യപ്പെട്ടു. ഓണ്‍ലൈന്‍ മീറ്റിംഗ് സംസ്ഥാന ചെയര്‍മാന്‍ ജലീല്‍തൊട്ടിയില്‍ നിയന്ത്രിച്ചു. ജനറല്‍ സെക്രട്ടറി ഭരതന്‍ പരപ്പനങ്ങാടി ഉദ്ഘാടനം നിര്‍വ്വഹിച്ചു. സെക്രട്ടറി മാരായ ഹംസ പുത്തൂര്‍. മൊയ്തീന്‍ മൂന്നിയൂര്‍, ശശി മുല്ലേരി, സുരേന്ദ്രന്‍ കാസര്‍കോഡ് , എന്നിവര്‍ സംസാരിച്ചു.

Related posts

Leave a Comment