കാബൂള്‍ വിമാനത്താവളത്തില്‍ തിക്കിലും തിരക്കിലും പെട്ട് അഞ്ച് മരണം

കാബൂൾ: വിമാനം കയറാൻ എത്തിയവരുടെ തിക്കിലും തിരക്കിലും പെട്ട് കാബൂൾ വിമാനത്താവളത്തിൽ അഞ്ച് മരണം. അഫ്ഗാനിൽ നിന്ന് പുറത്തേക്കുള്ള വിമാനങ്ങളിൽ യാത്ര ചെയ്യാൻ എത്തിയവരുടെ തിരക്കിലാണ് അപകടമുണ്ടായതെന്ന് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച്‌ റോയിട്ടേഴ്‌സ് റിപോർട്ട് ചെയ്തു. യുഎസ് സൈന്യം നടത്തിയ വെടിവയ്പിലാണോ മരണമെന്നും വ്യക്തമല്ല.
മരിച്ച അഞ്ച് പേരുടെ മൃതദേഹങ്ങൾ വാഹനങ്ങളിൽ കയറ്റികൊണ്ടുപോകുന്നതായി കണ്ടെന്ന് ഒരാൾ പറഞ്ഞതായി വാർത്തകളിൽ കാണുന്നു. മരണം വെടിവയ്പിലോ തിക്കിലും തിരക്കിലും പെട്ടാണോ എന്ന് വ്യക്തമല്ലെന്ന് മറ്റൊരാൾ പറഞ്ഞു.

നേരത്തെ യുഎസ് സൈനികർ കാബൂൾ വിമാനത്തവളത്തിൽ വെടിവച്ചിരുന്നു. അഫ്ഗാനിൽ നിന്ന് പുറത്തുപോകുന്ന യാത്രക്കാർ കാബൂൾ വിമാനത്താവളത്തിൽ തിരക്കുകൂട്ടിയതോടെയാണ് യുഎസ് സൈനികർ വെടിവയ്ച്ചത്.
താലിബാൻ കാബൂളിലെത്തി മണിക്കൂറുകൾക്കകം ആയിരക്കണക്കിന് പേരാണ് വിമാനത്താവളത്തിലെത്തിയത്.

ഞായറാഴ്ച ഉച്ചയോടെ താലിബാൻ സൈനികർ അഫ്ഗാൻ പ്രസിഡന്റിന്റെ കൊട്ടാരം കീഴടക്കിയിരുന്നു. ഇന്നലെ മുതൽ പ്രസിഡന്റ് ഒളിവിലാണ്. തജികിസ്ഥാൻ പ്രവേശനം നിഷേധിച്ചതോടെ അദ്ദേഹം അമേരിക്കയിലേക്ക് കടക്കാൻ ഒരുങ്ങുന്നു എന്നാണ് അവസാനമായി ലഭിച്ച വിവരം.

Related posts

Leave a Comment