കാബുൾ വിമാന താവളത്തിൽ സ്ഫോടനം; 13 മരണം

വാഷിംഗ്ടണ്‍: അഫ്ഗാനിസ്ഥാനില്‍ കാബൂള്‍ വിമാനത്താവളത്തില്‍ ഉണ്ടായ ഇരട്ട സ്‌ഫോടനത്തില്‍ 13 മരണം. താലിബാന്‍ പോരാളികളും സ്ത്രീകളും കുട്ടികളും അമേരിക്കന്‍ സൈനികരും അടക്കം അനേകം പേര്‍ക്ക് പരിക്കേറ്റു. അമേരിക്കയും മറ്റു രാജ്യങ്ങളും ആയിരക്കണക്കിന് ആള്‍ക്കാരെ ഒഴിപ്പിക്കുമ്പോള്‍ വിമാനത്താളത്തിന് പുറത്തായിരുന്നു സ്‌ഫോടനം. ചാവേറാക്രമണമെന്നാണ് പ്രാഥമിക വിവരം.ഹമീദ് കര്‍സായി വിമാനത്താളവത്തിന് പുറത്തായിരുന്നു രണ്ടു സ്‌ഫോടനവും. ആദ്യത്തേത് വിമാനത്താവളത്തിലെ ആബേ ഗേറ്റിന് സമീപവും രണ്ടാമത്തേത് വിമാനത്താളവത്തിന് പുറത്ത് ബാരന്‍ ഹോട്ടലിലും ആയിരുന്നു. മരണപ്പെട്ടവരില്‍ താലിബാന്‍ പോരാളികളും കുട്ടികളും അടക്കമുള്ളവരുണ്ട്. വിമാനത്താവളത്തിന് പുറത്ത് വെടിവെയ്പ്പ് ഉണ്ടായതായും വിവരമുണ്ട്. വിമാനത്താവളത്തിലേക്ക് പോകരുതെന്ന് അമേരിക്ക സ്വന്തം പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ആക്രമണത്തിന് പിന്നില്‍ ഐഎസ് ആണെന്നാണ് അമേരിക്കയുടെ നിഗമനം. രണ്ടു ദിവസം മുമ്പ് ഐഎസ് ആക്രമണത്തിന് സാധ്യതയുണ്ട് എന്ന് അമേരിക്കന്‍ ഇന്റലിജന്റസ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

Related posts

Leave a Comment