‘കാട്ടുപൂക്കൾ’ – ആരിഫ മെഹ്ഫിൽ ; കവിത വായിക്കാം

എഴുത്തുകാരിയെ പരിചയപ്പെടാം

ആരിഫ മെഹ്ഫിൽ
അധ്യാപിക, എഴുത്തുകാരി

കാട്ടുപൂക്കൾ

വെറുതെ മുളക്കുന്ന കാട്ടുചെടികളെ
മെലിഞ്ഞ കണ്ണോടെയല്ലാതെ
ആരും നോക്കാറില്ല
നിറവും മണവും കണ്ട്
എടുത്തു വളർത്തുന്നവരോട്
പൂ വിരിയുമ്പോൾ
കാട്ടുപൂവല്ലേയെന്ന്
ഉറക്കെ ച്ചോദിക്കാൻ
ഊറ്റം കൊള്ളുന്നവരുണ്ട്

വെയിലും മഴയും വകവെക്കാതെ
തഴച്ചുവളരുന്നവയെ വെട്ടിമാറ്റുമ്പോൾ
വാക്കുകൾ പോലും
ഉറക്കം നടിക്കും

Related posts

Leave a Comment