കാത്തിരിപ്പ്- രുഗ്മിണി ; കവിത വായിക്കാം

എഴുത്തുകാരിയെ പരിചയപ്പെടാം

രുഗ്മിണി, എഴുത്തുകാരി

കാത്തിരിപ്പ്

വിരഹ നൊമ്പരം പെയ്തൊഴിഞ്ഞോ നിൻ
പ്രണയ തംബുരു ശ്രുതി മീട്ടിയോ
അരികിലെത്താനായ് കൊതിക്കുന്നു ഞാനും
അകലുകയോ സ്വര ശ്രുതി മധുരം
അനുരാഗ സദസിലെ അരയന്നം പോലെ നീ…
അരികത്തു വന്നന്നു നിന്നതല്ലേ…..
അലിവോലും അന്നെന്റെ മണിവീണ കമ്പിയിൽ..
മധുരത്തിൻ പൂന്തേൻ നിറച്ചതല്ലേ…..
സിന്ദൂര ചാർത്തെഴും സന്ധ്യ യാമത്തിലെൻ….
സുന്ദരി.. നീ രാഗ സിന്ധുവായി….
ലോലമായ് നിന്നിലെ രാഗ വികാരങ്ങൾ…….
നിത്യവും തേൻമഴ പെയ്തിടട്ടെ…….

Related posts

Leave a Comment