കാശ്മീരിൽ ഭീകരാക്രമണം ;ബിജെപി നേതാവും ഭാര്യയും കൊല്ലപ്പെട്ടു.

ശ്രീനഗർ: കശ്മീരിലെ അനന്ത്നാഗ് ജില്ലയിൽ നടന്ന ഭീകരാക്രമണത്തിൽ ബിജെപി നേതാവും ഭാര്യയും കൊല്ലപ്പെട്ടു. കുൽഗാമിലെ ബിജെപിയുടെ കിസാൻ മോർച്ച പ്രസിഡന്റ് ഗുലാം റസൂൽ ദാറും ഭാര്യയുമാണ് കൊല്ലപ്പെട്ടത്. അനന്ത്നാഗിലെ ലാൽ ചൗക്ക് പ്രദേശത്ത് ദമ്ബതികൾക്ക് നേരെ ഭീകരർ വെടിയിതിർക്കുകയായിരുന്നു. ഗുലാം റസൂൽ ദാർ സർപഞ്ചും അനന്ത്നാഗിന്റെ പാർട്ടി ജില്ലാ പ്രസിഡന്റു കൂടിയാണ്.

ആക്രമണത്തിന് ശേഷം ദമ്ബതികളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആക്രമണത്തിന് പിന്നിൽ ലഷ്‌കറെ ത്വയിബയാണെന്ന് പൊലീസ് പറഞ്ഞു. മണിക്കൂറുകൾക്ക് മുമ്ബ് താഴ്‌വരയിലെ പൂഞ്ച് ജില്ലയിലെ ഒരു ഒളിത്താവളത്തിൽ നിന്ന് സുരക്ഷാ സേന ഒരു വലിയ ആയുധ ശേഖരവും ആയുധങ്ങളും പിടിച്ചെടുത്തിരുന്നു.

Related posts

Leave a Comment