കാശ്മീരിൽ ബിജെപി നേതാവിനെ ഭീകരർ വെടിവച്ച്‌ കൊന്നു .

ശ്രീനഗർ: ജമ്മു കാശ്മീരിൽ ബിജെപി നേതാവിനെ ഭീകരർ വെടിവച്ച്‌ കൊന്നു. ഹോംഷാലിബഗ് മണ്ഡലം പ്രസിഡന്റ് ജാവീദ് അഹമ്മദ് ധർ ആണ് കൊല്ലപ്പെട്ടത്.

ജമ്മുകാശ്മീരിലെ കുൽഗാമിൽ വച്ചായിരുന്നു ജാവിദിനെതിരെ ആക്രമണം നടന്നത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആക്രമണത്തെ ബിജെപി അപലപിച്ചു

കഴിഞ്ഞ ഒരാഴ്ചയ്‌ക്കിടെ രണ്ടാമത്തെ ബിജെപി നേതാവാണ് ഭീകരാക്രമണത്തിൽ കൊല്ലപ്പെടുന്നത്. കുൽഗാമിലെ കിസാൻ മോർച്ച അദ്ധ്യക്ഷനെയും ഭാര്യയെയുമാണ് കഴിഞ്ഞ ആഴ്ച ഭീകരർ വീട്ടിലെത്തി വെടിവെച്ച്‌ കൊലപ്പെടുത്തിയത്.

Related posts

Leave a Comment