സുരാജ് വെഞ്ഞാറമൂട്, ടോവിനോ തോമസ്, ഐശ്വര്യ ലക്ഷ്മി, ശ്രുതി രാമചന്ദ്രൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മനു അശോകൻ ഒരുക്കുന്ന കാണെക്കാണെയുടെ ഒഫീഷ്യൽ ട്രെയിലറിനു താരനിബിഢമായ ലോഞ്ച്

സെപ്റ്റംബർ 17ന് ഒ. ടി. ടി പ്ലാറ്റഫോംമായ സോണി ലൈവ് വഴി റിലീസിന് ഒരുങ്ങുന്ന കാണെക്കാണെ; സോണി ലൈവിന്റെ മലയാള സിനിമയിലേക്കുള്ള ആദ്യ ചുവടു വെയ്പ്പുകൂടിയാണ് അടയാളപ്പെടുത്തുന്നത്

12 സെപ്റ്റംബർ,2021: സുരാജ് വെഞ്ഞാറമൂട്, ടോവിനോ തോമസ്, ഐശ്വര്യ ലക്ഷ്മി, ശ്രുതി രാമചന്ദ്രൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മനു അശോകൻ സംവിധാനം ചെയ്യുന്ന കാണെക്കാണെയുടെ ഒഫീഷ്യൽ ട്രെയിലർ ലോഞ്ച് ചെയ്തു.
സെപ്റ്റംബർ 17ന് ഒ. ടി. ടി പ്ലാറ്റഫോംമായ സോണി ലൈവ് വഴി റിലീസിന് ഒരുങ്ങുന്ന ചിത്രം; ഇന്ത്യൻ സ്ട്രീമിംഗ് രംഗത്ത് തന്നെ മികച്ചു നിൽക്കുന്ന സോണി ലൈവിന്റെ മലയാള സിനിമയിലേക്കുള്ള ആദ്യ ചുവടു വെയ്പ്പുകൂടിയാണ്.
മലയാള സിനിമയ്ക്കു അകത്തും പുറത്തുമുള്ള പ്രമുഖ വ്യക്തിത്വങ്ങളും, സാമൂഹ്യ മാധ്യമങ്ങളിലെ ഇൻഫ്ലുൻസേർസ് ഉൾപ്പെടുന്ന ഒരു വലിയ താരനിര തന്നെ പങ്കുവെച്ച ട്രെയിലറിനു മികച്ച വരവേൽപ്പാണ് ലഭിച്ചത്.

ട്രെയിലർ ഇറങ്ങി മണിക്കൂറുകൾക്കകം തന്നെ പ്രേക്ഷകർക്കിടയിലും മാധ്യമങ്ങളിലും ചർച്ചാ വിഷയമായി കഴിഞ്ഞു.കുടുംബ ബന്ധങ്ങളുടെ സങ്കീർണ്ണതയും, അതിന്റെ വകഭേദങ്ങളുമൊക്കെ സമ്മിശ്രമായി മിന്നിമായുന്ന കാണെക്കാണെയുടെ ഉദ്വേഗജനകമായ ട്രെയിലർ പ്രേക്ഷകരിൽ ആകാംഷയും, കൗതുകവും നിറയ്ക്കുന്നുണ്ട്.സാമൂഹ്യ മാധ്യമങ്ങളിൽ നിന്നും പ്രേക്ഷകർക്കിടയിൽ നിന്നും മികച്ച പ്രതികരണമാണ് സെപ്റ്റംബർ 17ന് റിലീസിന് തയ്യാറെടുക്കുന്ന ചിത്രത്തിന്റെ ട്രെയിലറിനു ലഭിക്കുന്നത്. ഇതിനു മുൻപ് പുറത്തിറങ്ങിയിരുന്ന ഫസ്റ്റ്-ലുക്ക്‌ പോസ്റ്ററും, ടീസറും ഒരുപാട് പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

ഒരു മിസ്റ്ററി മൂഡിൽ ഒരുക്കിയിരിക്കുന്ന ചിത്രം തീർച്ചയായും മലയാള സിനിമയെ സ്നേഹിക്കുന്നവർക്കും, കുടുംബ പ്രേക്ഷകർക്കും മികച്ച ഒരു ചലച്ചിത്രാനുഭവം തന്നെ ആയിരിക്കും.

ഉയരെയുടെ മികച്ച വിജയത്തിന് ശേഷം ബോബി, സഞ്ജയ്‌ കൂട്ട് കെട്ടിൽ മനു അശോകൻ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രം കൂടിയാണ് കാണെക്കാണെ. കുടുംബന്ധങ്ങളുടെ ഹൃദയസ്പർശിയായ കഥകളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന ബോബി- സഞ്ജയ് കൂട്ടുക്കെട്ടിൽ ഒരുങ്ങുന്ന മറ്റൊരു ശ്രദ്ധേയമായ ഫാമിലി-ഡ്രാമ ആയിരിക്കും കാണെക്കാണെ.
ഡ്രീംകാച്ചർ പ്രൊഡക്ഷൻസിന്റെ ബാനറിൽ ടി.ആർ ഷംസുദ്ധീനാണ്‌ ചിത്രം നിർമ്മിച്ചിരിക്കുന്നത്.

ടോവിനോ തോമസ്, ഐശ്വര്യ ലക്ഷ്മി എന്നിവരെ കൂടാതെ സുരാജ് വെഞ്ഞാറമൂട്, പ്രേം പ്രകാശ്, ശ്രുതി രാമചന്ദ്രൻ, ബിനു പപ്പു, റോണി ഡേവിഡ് രാജ്, മാസ്റ്റർ അലോഖ് കൃഷ്ണ, ശ്രുതി ജയൻ, ധന്യ മേരി വർഗീസ്സ്‌ എന്നിങ്ങനെ ഒരു മികച്ച താരനിര തന്നെ കാണെക്കാണയുടെ ഭാഗമായിട്ടുണ്ട്.
ആൽബി ആന്റണി ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്ന കാണെക്കാണെയുടെ എഡിറ്റർ അഭിലാഷ് ബാലചന്ദ്രനാണ്. വിനായക് ശശികുമാറിന്റെ വരികൾക്ക് രഞ്ജിൻ രാജ് ആണ് സംഗീതം നൽകിയിരിക്കുന്നത്. സൗണ്ട് ഡിസൈൻ – വിഷ്ണു ഗോവിന്തും, ശ്രീ ശങ്കറും ചേർന്നു കൈകാര്യം ചെയ്തിരിക്കുന്നു, കല – ദിലീപ് നാഥ്. ശ്രേയ അരവിന്ദ് വസ്ത്രാലങ്കാരം നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ മേക്കപ്പ് ജയൻ പൂങ്കുന്നമാണ്. ചീഫ്-അസ്സോസിയേറ്റ് ഡയറക്ടർ – സനീഷ് സെബാസ്റ്റ്യൻ, പ്രൊഡക്ഷൻകൺട്രോളർ – ഷബീർ മളവട്ടത്ത്.സ്റ്റിൽസ് – ജിയോ ജോമി, വി.എഫ്.എക്സ് – പ്രോമിസ്, പരസ്യകല – ഓൾഡ് മോങ്ക്സ്.പി ആർ ഒ മഞ്ജു ഗോപിനാഥ്

Related posts

Leave a Comment