ഇടതുപക്ഷ ആരോപണങ്ങള്‍ അടിസ്ഥാനരഹിതം : കാലടി ഗ്രാമ പഞ്ചായത്ത്

എടപ്പാള്‍ :കാലടി ഗ്രാമ പഞ്ചായത്തിനെതിരെ സി.പി.ഐ. എം ഉന്നയിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് പഞ്ചായത്ത് ഭരണ സമിതി. കോവിഡ് വാക്‌സിന്‍ വിതരണം ഭരണപക്ഷമെന്നോ, പ്രതിപക്ഷമെന്നോ ഉള്ള വേര്‍തിരിവ് ഇല്ലാതെ, സുതാര്യമായി മുന്നോട്ട് പോകുന്നുണ്ടെന്നും. പ്രതിപക്ഷ ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമെന്നും ഭരണ സമിതി അംഗങ്ങള്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. ഭരണസമിതി നിലവില്‍ വന്നതിന് ശേഷം ചുരുങ്ങിയ കാലയളവില്‍ 80%ത്തോളം പദ്ധതി ചിലവഴിച്ചു മികച്ച പ്രകടനം നടത്താനും ലാപ് സാകാതിരിക്കാനും പഞ്ചായത്തിന് കഴിഞ്ഞു. പ്രതിപക്ഷ അംഗങ്ങളുടെ വാര്‍ഡുകളില്‍ വികസന കാര്യത്തില്‍ വിവേചനം എന്ന ആരോപണം രാഷ്ട്രീയ ലക്ഷ്യത്തോടെ ആണെന്നും ഭരണ സമിതി അംഗങ്ങള്‍ പറഞ്ഞു. നിലവില്‍ കഴഞ്ഞ ഭരണ ഭരണ സമിതിയുടെ പദ്ധതികളുടെ നിര്‍വഹണം മാത്രമേ ഇതുവരെ നടത്തിയിട്ടുള്ളു. പുതിയ ഭരണ സമിതിയുടെ പദ്ധതികളുടെ നിര്‍വഹണം ആരംഭിക്കുന്നതിന് മുന്‍പ് ഇത്തരത്തിലുള്ള ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമെന്നും പഞ്ചായത്ത് ഭരണസമിതി പറഞ്ഞു. കഴിഞ്ഞ അഞ്ചു വര്‍ഷത്തില്‍ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ മലപ്പുറം ജില്ലയില്‍ ഏറ്റവും പിന്നിലായ പഞ്ചായത്തുകളില്‍പെട്ട കാലടി പഞ്ചായത്തിനെ ഇതില്‍ നിന്നും മുന്നോട്ടെത്തിക്കാനുള്ള പരിശ്രമത്തില്‍ ഭരണ സമിതി. പഞ്ചായത്തില്‍ ഭിന്നശേഷി പരിരക്ഷ വാക്‌സിനെഷന്‍ ക്യാമ്പ് എട്ട് വാര്‍ഡ്കള്‍ വീതം രണ്ട് ഘട്ടങ്ങളിലായി നടന്നു. കഴിഞ്ഞ കാലങ്ങളില്‍ പ്രവര്‍ത്തന രഹിതമായിരുന്ന ഹരിത കര്‍മസേനയുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമായി തിങ്കളാഴ്ച പുനരാരംഭിക്കും. ഗ്രാമപഞ്ചായത്തിന്റെ വികസനകാര്യങ്ങളില്‍ രാഷ്ട്രീയം കലര്‍ത്താതെ മികച്ച നിര്‍ദേശങ്ങള്‍ നല്‍കണമെന്നും ഭരണസമിതി അംഗങ്ങളായ പ്രസിഡന്റ് അസ്‌ലം കെ തിരുത്തി, വൈ. പ്രസിഡന്റ് ജിന്‍സി പി. ജി, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആനന്ദന്‍ കെ കെ, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി അബ്ദുല്‍ ഗഫൂര്‍ എന്‍. കെ. എന്നിവര്‍ പറഞ്ഞു.

Related posts

Leave a Comment