Connect with us
48 birthday
top banner (1)

Featured

കെ വിദ്യ കാണാമറയത്ത് , കെഎസ്‌യു ലുക്ക് ഔട്ട് നോട്ടീസ് ക്യാമ്പയിന്‍ ആരംഭിച്ചു

Avatar

Published

on

തിരുവനന്തപുരം: മഹാരാജാസ് കോളേജിലെ വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദകേസില്‍ എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനിലും അഗളി പോലീസ് സ്റ്റേഷനിലും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടും മുന്‍ എസ്എഫ്‌ഐ പ്രവർത്തക വിദ്യയെ അറസ്റ്റ് ചെയ്യാതെ പോലീസ് നിഷ്‌ക്രിയത്വം തുടരുന്നതില്‍ പ്രതിഷേധിച്ച് കെഎസ്‌യു സംസ്ഥാന വ്യാപകമായി ലുക്ക് ഔട്ട് നോട്ടീസ് ക്യാമ്പയിന് തുടക്കംകുറിച്ചു. ജൂണ്‍ 15 വരെ കേരളത്തിലെ എല്ലാ ക്യാമ്പസുകളിലും ജില്ലാ കേന്ദ്രങ്ങളിലും വിദ്യയുടെ ലുക്ക്ഔട്ട് നോട്ടീസ് പതിപ്പിച്ചുകെഎസ്‌യു പ്രതിഷേധിക്കും.

തിരുവനന്തപുരത്തെ പോലീസ് ആസ്ഥാനത്തിന് സമീപം ലുക്ക് ഔട്ട് നോട്ടീസ് പതിച്ചുകൊണ്ട് കെഎസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ പരിപാടി ഉദ്ഘാടനം ചെയ്തു.കുറ്റവാളികളെ സംരക്ഷിക്കുന്ന പോലീസ് അലംഭാവത്തിനെതിരെ ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്ന് അലോഷ്യസ് സേവ്യര്‍ പറഞ്ഞു. ലുക്ക് ഔട്ട് നോട്ടീസ് പതിപ്പിക്കുന്നതിനിടയില്‍ പ്രവര്‍ത്തകരും പോലീസും തമ്മില്‍ നേരിയ സംഘര്‍ഷം ഉണ്ടായി. കെഎസ്‌യു തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ഗോപു നെയ്യാര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ അനന്തകൃഷ്ണന്‍ , തൗഫീഖ് രാജന്‍, ജെസ്വിന്‍ റോയ്, നെസിയ മുണ്ടപ്പള്ളി ,അമൃതപ്രിയ , ഷെഫ്രിൻ എം കെ, കെ എസ് യു നേതാക്കളായ അൽ അസ്വാദ്, പ്രതുൽ, അഖിൽ, സുനേജോ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Advertisement
inner ad

Featured

ഹനീഫ് തളിക്കുളത്തിന്റെ തട്ടാരകുന്നിനപ്പുറത്ത് പ്രകാശനം ചെയ്തു

Published

on

ഷാർജ : പ്രവാസിയും, സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകനുമായ ഹനീഫ് തളിക്കുളത്തിന്റെ ‘തട്ടാരകുന്നിനപ്പുറത്ത്’ എന്ന പുസ്തകത്തിന്റെ പ്രകാശനം സാഹിത്യകാരൻ പി. കെ പോക്കർ നിർവഹിച്ചു എൽവിസ് ചുമ്മാർ പുസ്തകം ഏറ്റുവാങ്ങി. ഷാർജബുക്ക്‌ ഫയറിലെ റൈറ്റേഴ്സ് ഫോറത്തിൽ നടന്ന ചടങ്ങിൽ മുരളിമാഷ് മംഗലത്ത് പുസ്തകം പരിചയപ്പെടുത്തി. എം സി. എ നാസർ (മീഡിയ വൺ) മുഖ്യാതിഥി ആയി
കെഎംസിസി സീനിയർ നേതാവ് ടി. പി അബ്ബാസ് ഹാജി ജില്ല ഭാരവാഹികളായ ജമാൽ മനയത്ത്, ഗഫൂർ പട്ടിക്കര, ബഷീർ വരവൂർ, ആർവിഎം മുസ്തഫ, അഷ്‌റഫ്‌ കൊടുങ്ങല്ലൂർ, അബു ഷമീർ, നൗഷാദ് ടാസ്, ബഷീർ പെരിഞ്ഞനം മുഹമ്മദ്‌ വെട്ടുകാട് തൃശ്ശൂർ മണ്ഡലം പ്രസിഡന്റ് ഷമീർ പണിക്കത്ത്, സാഹിത്യകാരൻ അനസ് മാള തുടങ്ങിയവർ ആശംസകൾ നേർന്നു. പ്രസാധാകൻ ലിപി അക്ബർ എന്നിവർ ആശംസകൾ നേർന്നു

Continue Reading

Cinema

നടൻ ഡല്‍ഹി ഗണേഷ് (80) അന്തരിച്ചു

Published

on

ചെന്നൈ: തമിഴ് നടൻ ഡൽഹി ഗണേഷ് (80) അന്തരിച്ചു. ചെന്നൈയിലായിരുന്നു അന്ത്യം. ഏറെ നാളായി രോഗബാധിതനായിരുന്നു. തിരുനെൽവേലി സ്വദേശിയാണ്. തമിഴ് സിനിമയിലൂടെ തിളങ്ങിയ ഗണേഷ് മലയാളത്തിലും ഹിന്ദിയിലും മറ്റു വിവിധ ഭാഷകളിലെ സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. 400ലധികം സിനിമകളിൽ അഭിനയിച്ചിട്ടുള്ള ഗണേഷിന്റെ അവസാന ചിത്രം ഇന്ത്യൻ 2 ആണ്.

വ്യോമസേന ഉദ്യോഗസ്ഥനായിരുന്ന ഗണേശ് സിനിമയിൽ അഭിനയിക്കാനായി ജോലി ഉപേക്ഷിച്ചു. ഗണേശ് യഥാർത്ഥ പേര് ഡല്‍ഹി ഗണേശ് എന്ന് മാറ്റിയത് സംവിധായകൻ കെ ബാലചന്ദര്‍ ആണ്. ധ്രുവം, കാലാപാനി, ദേവാസുരം, കീര്‍ത്തിചക്ര, പോക്കിരിരാജ തുടങ്ങിയ നിരവധി മലയാള സിനിമകളിൽ ഏറെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്

Advertisement
inner ad
Continue Reading

Featured

തിരുവനന്തപുരം നഗരത്തിലെ വിവിധ ഇടങ്ങളിൽ ജലവിതരണം മുടങ്ങും

Published

on

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ വിവിധ ഇടങ്ങളിൽ ഇന്ന് ജലവിതരണം മുടങ്ങും. ശാസ്താമംഗലം ജംഗ്ഷനിലെ ജല അതോറിറ്റിയുടെ പൈപ്പ് ലൈനിൽ ചോർച്ച പരിഹരിക്കുന്നതിനാലാണ് ജലവിതരണം നിയന്ത്രിക്കുന്നത്. ചോർച്ച പരിഹരിക്കുന്നതിനായി അടിയന്തര അറ്റകുറ്റപ്പണി നടത്തുന്നതുമായി ബന്ധപ്പെട്ട് വാൽവ് നിയന്ത്രണം ഏർപെടുത്തുന്നതിനാലാണ് ജലവിതരണം മുടങ്ങുന്നത്. ശാസ്തമംഗലം, പൈപ്പിന്മൂട്, ഊളൻപാറ, വെള്ളയമ്പലം, കവടിയാർ, നന്തൻകോട്, ജവഹർനഗർ എന്നിവിടങ്ങളിൽ ആണ് ജലവിതരണം മുടങ്ങുക. ജനങ്ങൾ വേണ്ട മുൻകരുതൽ സ്വീകരിക്കണം എന്ന് നേരത്തെ ജല അതോറിറ്റി അറിയിച്ചു. ശനിയാഴ്ച രാത്രി എട്ടു മണി വരെയാണ് നിയന്ത്രണം.

Continue Reading

Featured