Connect with us
48 birthday
top banner (1)

Featured

ബിജെപി- സിപിഎം ബന്ധത്തിന്റെ പാലമായി കെ.വി. തോമസ്,
രൂപം മാറി വരുന്ന കെ റെയിലിനെ എതിർക്കും: കെ.സി വേണു ​ഗോപാൽ

Avatar

Published

on

ന്യൂഡൽഹി: പ്രതിഷേധത്തെ തുടർന്ന് നിർത്തിവെച്ച കെ-റെയിൽ പദ്ധതി ബിജെപി പിന്തുണയോടെ നടപ്പാക്കാനുള്ള പിണറായി സർക്കാരിന്റെ നീക്കത്തിനെതിരെ രൂക്ഷപ്രതികരണവുമായി എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ. സിപിഎമ്മും ബിജെപിയും തമ്മിലുണ്ടാക്കിയ ഉടമ്പടിയുടെ ഭാഗമാണിതെന്നും മോദിയും പിണറായിയും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിന്റെ പാലമായി നിന്ന് പ്രവർത്തിക്കുന്നത് ഡൽഹിയിലെ കേരളാ സർക്കാരിന്റെ പ്രത്യേക പ്രതിനിധിയായ കെ.വി തോമസാണെന്നും അദ്ദേഹം ആരോപിച്ചു.
കുറിപ്പിന്റെ പൂർണ രൂപം:
ജനകീയ പ്രതിഷേധത്തെത്തുടർന്ന് നിർത്തിവെയ്‌ക്കേണ്ടി വന്ന കെ-റെയിൽ പദ്ധതി ഏത് വിധേനയും നടപ്പിലാക്കാൻ വേണ്ടി ബി.ജെ.പിയുമായി കൂട്ടുചേരാനുള്ള സി.പി.എം നീക്കം മറനീക്കി പുറത്തുവരികയാണ്. മോദിയും പിണറായിയും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിന്റെ പാലമായി നിന്ന് പ്രവർത്തിക്കുന്നത് ഡൽഹിയിലെ കേരളാ സർക്കാരിന്റെ പ്രത്യേക പ്രതിനിധിയായ കെ.വി തോമസാണ്. കേരളം കണ്ടതിൽ വെച്ചേറ്റവും വലിയ കമ്മീഷൻ കൊള്ള നടത്താൻ സംസ്ഥാന സർക്കാർ കണ്ടെത്തിയ കെ-റെയിൽ പദ്ധതി രൂപം മാറ്റി അവതരിപ്പിക്കാനാണ് കെ.വി തോമസിനെ സർക്കാർ ഇപ്പോൾ ഉപയോഗിക്കുന്നത്. കെ.വി തോമസും ഇ. ശ്രീധരനും അടച്ചിട്ട മുറിയിൽ നടത്തിയ ചർച്ചയ്ക്ക് പിന്നാലെ ബദൽ റെയിൽ പാതാ നിർദേശങ്ങൾ വരുന്നു, കെ. സുരേന്ദ്രൻ എന്ന ബി.ജെ.പി അധ്യക്ഷൻ പരിപൂർണ പിന്തുണയുമായി രംഗത്തുവരുന്നു. മോദി-പിണറായി ചങ്ങാത്തം ഇതിലും ഭംഗിയായി എങ്ങനെ വെളിച്ചത്തുവരും.

കെ.വി തോമസ് ഇ. ശ്രീധരനെ കണ്ട നിമിഷം മുതൽക്ക് സംസ്ഥാന സർക്കാർ വിഭാവനം ചെയ്ത പദ്ധതി ഓൺ ആയിക്കഴിഞ്ഞിരിക്കുന്നു. സംസ്ഥാന സർക്കാർ കൊണ്ടുവന്ന കെ-റെയിൽ പദ്ധതി ജനകീയ പ്രതിപക്ഷ പ്രതിഷേധത്തെത്തുടർന്ന് നിർത്തിവെയ്‌ക്കേണ്ടി വന്ന സാഹചര്യത്തിൽ എങ്ങനെയും പദ്ധതി നടപ്പിലാക്കണം എന്ന ഉദ്ദേശത്തിലാണ് കെ.വി തോമസിനെ ഉപയോഗപ്പെടുത്തി ഇ. ശ്രീധരനെ പദ്ധതിയിലേക്ക് കൊണ്ടുവരാൻ മുഖ്യമന്ത്രി ശ്രമിക്കുന്നത്. കെ.വി തോമസ് ഇ. ശ്രീധരനെക്കണ്ട തൊട്ടടുത്ത ദിവസം തന്നെയാണ് കോടികളുടെ പദ്ധതി ഉണ്ടായിരിക്കുന്നത് എന്നത് സംശയാസ്പദമാണ്. ഒപ്പം ഈ പദ്ധതി ഡൽഹിക്ക് അയച്ചതിന് പിന്നാലെയാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനും രംഗത്തെത്തുന്നത്. സംസ്ഥാന സർക്കാർ ആവശ്യപ്പെട്ട പ്രകാരം സമർപ്പിച്ച ബദൽ നിർദേശവും ബി.ജെ.പിയും തമ്മിൽ എന്താണ് ബന്ധം? രണ്ടുദിവസം കൊണ്ടുണ്ടായ പദ്ധതിയുടെ പിന്നിൽ ഗുരുതരമായ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് നിസ്സംശയം പറയാം.

Advertisement
inner ad

ഒരു ലക്ഷം കോടി രൂപയുടെ പദ്ധതിയായിരുന്നു കേരളാ സർക്കാർ വിഭാവനം ചെയ്ത കെ-റെയിൽ. പദ്ധതിക്ക് പച്ചക്കൊടി കിട്ടാത്ത സാഹചര്യത്തിൽപ്പോലും 34 കോടി രൂപ ചിലവായിക്കഴിഞ്ഞു. ഇതിൽ ശ്രദ്ധിക്കേണ്ട കാര്യം, മൂന്നുലക്ഷം കോടി രൂപയാണ് കേരളത്തിന്റെ പൊതുകടമെന്നതാണ്. കേരളത്തിലെ ജനസംഖ്യ മൂന്നേകാൽ കോടി. അപ്പോൾ ആളോഹരി കടം 90,000രൂപ. കെ-റെയിൽ പദ്ധതിക്ക് വേണ്ടി കടം എടുക്കുന്നതോടെ കേരളം മറ്റൊരു വൻ ബാധ്യതയിലേക്ക് പോകുന്നു എന്നുള്ളത് നേരത്തെത്തന്നെ ചൂണ്ടിക്കാണിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഇ. ശ്രീധരൻ മുന്നോട്ടുവെച്ച പുതിയ വേഗറെയിലിനും കണക്കാക്കുന്നത് ഒരു ലക്ഷം കോടി രൂപയാണ്. പദ്ധതിയിലൂടെ വൻ സാമ്പത്തിക ബാധ്യതയാണ് കേരളത്തെ കാത്തിരിക്കുന്നത്. സംസ്ഥാനത്തെ ഇത്രകണ്ട് ഗുരുതരമായ നിലയിലാക്കി പദ്ധതി നടപ്പിലാക്കുന്നത് വഴി 10 ശതമാനം കമ്മീഷൻ മേടിച്ചെടുക്കുക എന്ന ലക്ഷ്യമാണ് മുഖ്യമന്ത്രിക്കും സി.പി.എമ്മിനുമുള്ളത്. ഈ ഉദ്ദേശം തന്നെയാണ് എങ്ങനെയും പദ്ധതി നടപ്പിലാക്കാൻ ശ്രീധരനെ കൂട്ടുപിടിക്കുന്നതിലുമുള്ളത്.

പണം മാത്രമല്ല, തുരങ്കത്തിനായി ഭൂമി കുഴിക്കുന്നത് പാരിസ്ഥിതിക പ്രശ്‌നങ്ങൾക്കിടയാകുമെന്നതും ബദൽ നിർദേശത്തെ എതിർക്കാൻ കാരണമാണ്. ഇപ്പോൾത്തന്നെ കെ-റെയിൽ വിരുദ്ധ സമിതി ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിക്കഴിഞ്ഞു. പരിപൂർണമായി കേരളാ ജനത എതിർക്കുന്ന ഒരു പദ്ധതിയാണ് രൂപം മാറ്റി പഴയ കുപ്പിയിൽ തന്നെ വിറ്റഴിക്കാൻ സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്.

Advertisement
inner ad

കെ.വി തോമസും ബി.ജെ.പിയുമായി ഉണ്ടാക്കിയ ‘ഡീൽ’ എന്താണെന്ന് അറിയാൻ കേരളത്തിന് താത്പര്യമുണ്ട്. കമ്മീഷനിൽ ബി.ജെ.പി-സി.പി.എം പങ്കുവെയ്ക്കലാണോ വരുന്ന പാർലമെന്റ്, നിയമസഭാ തിരഞ്ഞെടുപ്പുകളാണോ ഇതിന് പിന്നിലെന്ന വെളിപ്പെടുത്തൽ നടത്താൻ ബന്ധപ്പെട്ടവർ തയ്യാറാകണം.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Featured

ജീവിതകാലം മുഴുവന്‍ സ്മരിക്കും; വയനാടിന് നല്‍കിയ ഉറപ്പുകള്‍ പാലിക്കും: രാഹുൽ ഗാന്ധി

Published

on

വയനാട്ടിലെ വോട്ടമാര്‍ക്ക് തന്റെ ഹൃദയത്തില്‍ നിന്നും നന്ദി അറിയിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ജീവിതകാലം മുഴുവന്‍ സ്മരിക്കും. വയനാടിന് നല്‍കിയ ഉറപ്പുകള്‍ പാലിക്കും. റായ്ബറേലിയുമായുള്ളത് വര്‍ഷങ്ങളായുള്ള ബന്ധമാണ്. തീരുമാനം എടുക്കുന്നത് ഏറെ പ്രയാസമായിരുന്നുവെന്നും രാഹുല്‍ മാധ്യമങ്ങളോട് പറഞ്ഞു.

ദുഷ്‌കരമായകാലത്ത് തനിക്കൊപ്പം നിന്നവരാണ് വയനാട്ടുകാര്‍. വയനാട്ടിലെ ജനങ്ങള്‍ക്ക് ഇതോടെ രണ്ട് പ്രതിനിധികള്‍ ഉണ്ടാവും, താനും പ്രിയങ്കയുമാണ് അത്. തന്റെ വാതിലുകള്‍ വയനാട്ടിലെ ജനങ്ങള്‍ക്കായി എന്നും തുറന്നുകിടക്കുമെന്നും രാഹുൽ ഗാന്ധി പ്രതികരിച്ചു. രാഹുലിന്റെ അഭാവം തോന്നിക്കാത്ത വിധം പ്രവർത്തിക്കുമെന്ന് പ്രിയങ്കയും പ്രതികരിച്ചു.

Advertisement
inner ad
Continue Reading

Featured

റായ്ബറേലി നിലനിർത്തി രാഹുൽ ഗാന്ധി; വയനാട്ടിൽ പ്രിയങ്ക ഗാന്ധി

Published

on

ന്യൂഡൽഹി : നീണ്ട ചർച്ചകൾക്കൊടുവിൽ വയനാട് ലോക്സഭാ മണ്ഡലം ഒഴിയാൻ രാഹുൽ ഗാന്ധിയുടെ തീരുമാനം. പകരം റായ്ബറെലി മണ്ഡലം നിലനിർത്തും. വയനാട്ടിൽ രാഹുൽ ഗാന്ധിക്ക് പകരം പ്രിയങ്ക ഗാന്ധി എത്തും.

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഗാർഗയുടെ വസതിയിൽ ചേർന്ന യോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്. സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, കെസി വേണുഗോപാൽ, പ്രിയങ്ക ഗാന്ധി എന്നിവർ യോഗത്തിൽ പങ്കെടുത്തു.

Advertisement
inner ad
Continue Reading

Featured

സേലം – കൊച്ചി ദേശീയപാതയിൽ കാർ തകർത്ത് കവർച്ചയ്ക്ക് ശ്രമിച്ച കേസില്‍, സൈനികന്‍ അടക്കം നാല് പേര്‍ അറസ്റ്റില്‍

മലയാളികള്‍ സഞ്ചരിച്ച കാർ അടിച്ച്‌ തകർത്ത് കവർച്ചയ്ക്ക് ശ്രമിച്ച കേസില്‍ അറസ്റ്റിലായത് പാലക്കാട് ചിറ്റൂർ സ്വദേശികൾ

Published

on

കോയമ്പത്തൂർ: സേലം – കൊച്ചി കോയമ്പത്തൂരിന് സമീപം ദേശീയപാതയില്‍ മലയാളികള്‍ സഞ്ചരിച്ച കാർ അടിച്ച്‌ തകർത്ത് കവർച്ചയ്ക്ക് ശ്രമിച്ച കേസില്‍ സൈനികന്‍ അടക്കം നാല് പേര്‍ അറസ്റ്റില്‍.പാലക്കാട് ചിറ്റൂർ സ്വദേശികളായ ശിവദാസ് (29), രമേഷ് ബാബു (27), കുന്നത്തുപാളയം സ്വദേശി വിഷ്ണു (28), മല്ലപ്പള്ളി അജയ് കുമാർ (24) എന്നിവരെ മധുക്കര പോലീസ് അറസ്റ്റു ചെയ്തു. പ്രതികളിലൊരാളായ വിഷ്ണു മദ്രാസ് റജിമന്‍റില്‍ സൈനികനാണെന്ന് പോലീസ് പറഞ്ഞു

വെള്ളിയാഴ്ച പുലർച്ചെ രണ്ടരയോടെയാണ് എറണാകുളം പട്ടിമറ്റം സ്വദേശികളായ അസ്‌ലം സിദ്ദിഖും ചാള്‍സ് റജിയും രണ്ട് സഹപ്രവർത്തകരും ആക്രമണത്തിനിരയായത്. ബംഗളൂരുവില്‍ നിന്ന് കമ്പനിയിലേക്കുള്ള കംപ്യൂട്ടറുകള്‍ വാങ്ങിയ ശേഷം മടങ്ങുന്നതിനിടെയാണ് ഇവർ ആക്രമണത്തിന് ഇരയായത്. കോയമ്പത്തൂർ എല്‍ആൻഡ്ടി ബൈപ്പാസിനു സമീപത്തെ സിഗ്നലില്‍ കാർ നിർത്തിയപ്പോള്‍ മൂന്നു വാഹനങ്ങളിലെത്തിയ മുഖംമൂടി സംഘം ആക്രമണം നടത്തുകയായിരുന്നു. കുഴല്‍പ്പണവുമായി വരുന്നവരെന്ന് തെറ്റിദ്ധരിച്ചാണ് ആക്രമണമെന്നാണ് പ്രാഥമിക നിഗമനം.

Advertisement
inner ad

കഴിഞ്ഞദിവസം പാലക്കാടു നിന്നാണ് പ്രതികളെ പിടികൂടിയത്. മറ്റു പ്രതികള്‍ ഒളിവിലാണെന്ന് പോലീസ് പറഞ്ഞു. സൈനികനായ വിഷ്ണു ഏപ്രില്‍ നാലിനാണ് അവധിക്ക് വന്നത്. തുടർന്ന് സംഘത്തിനൊപ്പം ചേർന്ന് കവർച്ചയ്ക്കിറങ്ങുകയായിരുന്നു.

സംഭവത്തെക്കുരിച്ച്‌ കുന്നത്തുനാട് പോലീസ് സ്റ്റേഷനില്‍ പരാതിയും ആക്രമണത്തിന്‍റെ വീഡിയോയും കൈമാറിയിട്ട് ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് ആക്രമണത്തിന് ഇരയായവർ പറഞ്ഞു.

Advertisement
inner ad
Continue Reading

Featured