കെ.സുരേന്ദ്രനെതിരെ ട്രോളുമായി ബി.ജെ.പി നേതാക്കൾ

കോഴിക്കോട്: ബ്രസീൽ തോൽവിയിൽ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ പരോക്ഷമായി ട്രോളി ബി.ജെ.പി നേതാക്കൾ. കളിക്കിടെ ബ്രസീലിയൻ താരം നെയ്മറിന്റെ ട്രൗസർ കീറിയത് വിഷയമാക്കിയാണ് സംസ്ഥാന വക്താവ് പി ആർ ശിവശങ്കറും, സംസ്ഥാന സമിതി അംഗം സന്ദീപ് വചസ്പതിയും സുരേന്ദ്രനെതിരെ ട്രോളുമായെത്തിയത്.സംസ്ഥാന അധ്യക്ഷനെ ഉന്നമിടുന്ന ട്രോൾ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തത് രണ്ടും എതിർ ​ഗ്രൂപ്പുകാരാണ്.കപ്പടിച്ചെങ്കിലും പയ്യന്റെ നിക്കർ കീറിയ അർജന്റീനാ നിലപാട് അം​ഗീകരിക്കാനാവില്ലെന്നാണ് സംസ്ഥാന സമിതിയം​ഗം സന്ദീപ് വചസ്പതി പോസ്റ്റ് ചെയ്തത്. തൊട്ടുപിന്നാലെ സന്ദീപിനെ ടാ​ഗ് ചെയ്ത് സംസ്ഥാന വക്താവ് പി.ആർ. ശിവശങ്കർ പോസ്റ്റ് ചെയ്തത് രാഷ്ട്രീയ മുന വെച്ചതായിരുന്നു. ഞങ്ങൾ കീറുന്നവർക്കൊപ്പമാണ്. അഭിനയചക്രവർത്തിമാരുടെ കളസം കീറുന്ന കാലമാണുണ്ണീ വരുന്നത്. പറഞ്ഞു വിടും മുൻപ് പണി നിർത്തുന്നതല്ലേ നല്ലതെന്നും ശിവശങ്കർ കുറിച്ചു.ഇതോടെ ശബരിമല സമരകാലത്ത് കീറിയ ഷർട്ടുമായി നിൽക്കുന്ന കെ. സുരേന്ദ്രന്റെ ഫോട്ടോയും കമന്റ് ബോക്സിൽ പ്രത്യക്ഷപ്പെട്ടു. ഇതെല്ലാം ഫുട്ബോൾ ആരാധകർ തമ്മിലുള്ള ട്രോളായി കാണാമെങ്കിലും അർജന്റീനയ്ക്കൊപ്പമെന്ന ഹാഷ്ടാ​ഗിനൊപ്പം മോദിക്കൊപ്പമെന്ന ടാ​ഗ് കൂടി അദ്ദേഹം ചേർത്തതാണ് ബി.ജെ.പിക്കുളളിലെ പോരും, ​ഗ്രൂപ്പ് രാഷ്ട്രീയവും പുറത്തുവരാൻ കാരണമായത്.

Related posts

Leave a Comment