പൊലീസിൽ ആർ.എസ്.എസുകാരുണ്ട്, അതിലെന്താണ് തെറ്റ്? രാഷ്ട്രപതിയും ആർ.എസ്.എസ് ആണെന്നും കെ സുരേന്ദ്രൻ

പൊലീസിൽ ആർ.എസ്.എസുകാർ ഉണ്ടാകുന്നതിൽ എന്താണ് തെറ്റെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പൊലീസിൽ മാത്രമല്ല ആർ.എസ്.എസ് പ്രവർത്തകർ എല്ലായിടത്തും ഉണ്ട്. രാഷ്ട്രപതിയും കേന്ദ്രമന്ത്രിമാരും ആർ.എസ്.എസ് ആണെന്നും സുരേന്ദ്രൻ പറഞ്ഞു. ആഭ്യന്തരമന്ത്രി ആയിരുന്ന കോടിയേരി ബാലകൃഷ്ണൻ എന്തോ പുതിയ കാര്യം പോലെയാണ് ആർ.എസ്എസിനെ കുറിച്ച് പറയുന്നത്.

സി.പി.എം അനുകൂലികളായ പൊലീസുകാർക്ക് റൈറ്റർ പോലുള്ള തസ്തികകളിൽ ജോലി ചെയ്യാൻ താൽപര്യമില്ല. പേഴ്‌സണൽ സ്റ്റാഫിലേക്കാണ് അവരുടെ നോട്ടം. ഇടത് അനുകൂല പൊലീസുകാർ ജോലിഭാരം കുറവുള്ള തസ്തികൾ തേടി പോകുകയാണ്. ഗൺമാൻ ആകാനും സ്പെഷ്യൽ ബ്രാഞ്ചിൽ കയറാനും തിരക്ക് കൂട്ടുന്നു. അവർ പോകുമ്പോൾ ആ ഒഴിവിൽ ആർ.എസ്.എസ് അനുകൂലികൾ കയറി കൂടുകയാണെന്നും കോടിയേരി പറഞ്ഞിരുന്നു. സി.പി.എം പത്തനംതിട്ട ജില്ലാ സമ്മേളനത്തിലായിരുന്നു കോടിയേരിയുടെ പ്രതികരണം.

Related posts

Leave a Comment