മൊഴിയിൽ വൈരുദ്ധ്യം ; സുരേന്ദ്രനെ വീണ്ടും ചോദ്യം ചെയ്തേക്കും

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ കൂടുതൽ ബിജെപി നേതാക്കളെ പ്രതി ചേർത്തു. ബിജെപി മുൻ ജില്ലാ പ്രസിഡന്റ് വി.ബാലകൃഷ്ണ ഷെട്ടി, യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ സുനിൽ നായിക് എന്നിവരുൾപ്പെടെ ആറ് നേതാക്കളെയാണ് പ്രതി ചേർത്തത്. കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ നൽകിയ മൊഴിയിൽ വൈരുധ്യമുണ്ടെന്നാണ് അന്വേഷണ സംഘത്തിൻറെ വിലയിരുത്തൽ.

സുരേന്ദ്രൻ താമസിച്ചിരുന്ന കാസർകോട് നഗരത്തോട് ചേർന്ന സ്വകാര്യ ഹോട്ടലിൽ വെച്ചാണ് നാമനിർദേശ പത്രിക പിൻവലിക്കാനുള്ള രേഖകൾ ശരിയാക്കിയതെന്ന് സുന്ദര മൊഴി നൽകിയിരുന്നു. എന്നാൽ ഈ ഹോട്ടലിൽ താൻ താമസിച്ചിട്ടില്ല എന്നാണ് സുരേന്ദ്രൻ മൊഴി നൽകിയത്. എന്നാൽ തെരഞ്ഞെടുപ്പ് കാലത്ത് സുരേന്ദ്രൻ ഈ ഹോട്ടലിൽ വന്നിട്ടുണ്ടെന്ന് അന്വേഷണസംഘം കണ്ടെത്തി. ആ സമയങ്ങളിൽ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ നഷ്ടപ്പെട്ടെന്നും സുരേന്ദ്രൻ മൊഴി നൽകിയിരുന്നു. എന്നാൽ അതേ ഫോൺ തന്നെയാണ് സുരേന്ദ്രൻ ഇപ്പോഴും ഉപയോഗിക്കുന്നതെന്ന് അന്വേഷണസംഘം കണ്ടെത്തി. സുന്ദരയ്യയെ അറിയില്ലെന്നും സുരേന്ദ്രൻ മൊഴി നൽകുകയുണ്ടായി.

Related posts

Leave a Comment