Connect with us
top banner (3)

Featured

കേസുകള്‍ പിന്‍വലിക്കണം ഗോവിന്ദന്‍ സ്പീക്കറെ തിരുത്തണമെന്ന് കെ സുധാകരന്‍

Avatar

Published

on

തിരുവനന്തപുരം: മതങ്ങളെ നിന്ദിക്കുകയും വിശ്വാസങ്ങളെ വ്രണപ്പെടുത്തുകയും ചെയ്തശേഷം മലക്കം മറിഞ്ഞ സിപിഎം സെക്രട്ടറി എംവി ഗോവിന്ദന്‍ സ്പീക്കറെ തിരുത്താന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. ഭരണഘടനാ സ്ഥാപനത്തിന്റെ തലപ്പത്തിരുന്ന് വിവാദങ്ങളുടെ കെട്ടഴിച്ചുവിട്ട സ്പീക്കര്‍ സിപിഎം സെക്രട്ടറി ചെയ്തതിനേക്കാള്‍ വലിയ തെറ്റാണ് ചെയ്തത്. നിയമസഭാ സമ്മേളനം തിങ്കളാഴ്ച ആരംഭിക്കാനിരിക്കെ സ്പീക്കര്‍ തെറ്റു തിരുത്തി സഭാ സമ്മേളനം സഭയ്ക്കകത്തും പുറത്തും പ്രക്ഷുബ്ധമാകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നു സുധാകരന്‍ ആവശ്യപ്പെട്ടു.

ശബരിമലയില്‍ തിരുത്തിയതിനേക്കാള്‍ ശരവേഗത്തില്‍ മിത്ത് വിവാദത്തില്‍ ഗോവിന്ദന്‍ തിരുത്തിയത് സ്വാഗതാര്‍ഹമാണ്. ഇത് ആത്മാര്‍ത്ഥമാണെങ്കില്‍ നാമജപയാത്രയില്‍ പങ്കെടുത്ത ആയിരത്തോളം പേര്‍ക്കെതിരേ എടുത്ത കേസും ശബരിമലയില്‍ രണ്ടായിരത്തോളം പേര്‍ക്കെതിരേ എടുത്ത കേസും പിന്‍വലിക്കണം. അതോടൊപ്പം സ്പീക്കര്‍ തെറ്റ് തിരുത്തുകയും ചെയ്താല്‍ സിപിഎമ്മിന്റെ ആത്മാര്‍ത്ഥത ജനങ്ങള്‍ക്ക് ബോധ്യപ്പെടും.

Advertisement
1000x200 PX MALAYALI DCTR MDX-02-02

മണിപ്പൂരിലും ഹരിയാനയിലും വര്‍ഗീയ വികാരം ആളിക്കത്തിക്കൊണ്ടിരിക്കുമ്പോള്‍ അത്തരം ചില സാധ്യതകള്‍ക്കാണ് ബിജെപി ശ്രമിക്കുന്നത്. ശബരിമല വിവാദത്തെ സുവര്‍ണാവസരമായി കണ്ട ബിജെപി മിത്ത വിവാദത്തേയും അതേ ദുഷ്ടലാക്കോടെയാണ് കാണുന്നത്. മണിപ്പൂരിനെയും ഹരിയാനയേയും പ്രക്ഷുബ്ധമാക്കിയ ബിജെപിയുടെ തനിപ്പകര്‍പ്പാണ് കേരളത്തിലുമുള്ളത്. ബിജെപിയുടെ വര്‍ഗീയ അജന്‍ഡ തിരിച്ചറിഞ്ഞ് വിവേകത്തോടെ പ്രവര്‍ത്തിക്കുകയാണ് സിപിഎം ചെയ്യേണ്ടതെന്ന് സുധാകരന്‍ പറഞ്ഞു.

ഇരുതലമൂര്‍ച്ചയുള്ള കത്തിപോലെയാണ് കേരളത്തില്‍ സിപിഎം ബിജെപി ടീം പ്രവര്‍ത്തിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് സിപിഎം- ബിജെപി ഡീലിന് മധ്യസ്ഥത വഹിച്ചതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് നാലേക്കര്‍ ഭൂമി പതിച്ചു നല്കിയത് ഉള്‍പ്പെടെയുള്ള നിരവധി സംഭവങ്ങള്‍ എടുത്തുകാട്ടാനുണ്ട്. കുഴല്‍പ്പണക്കേസ് ഒത്തുതീര്‍പ്പാക്കിയപ്പോള്‍ പകരം സ്വര്‍ണക്കടത്തുകേസ് ഒത്തതീര്‍പ്പാക്കി. ഡീലുകള്‍ അതിന്റെ വഴിക്കു നടക്കട്ടെ എന്നാല്‍ കേരളത്തെ വര്‍ഗീയമായി വിഭജിക്കുന്ന ഡീലുകള്‍ ഇനിയെങ്കിലും ഇരുകൂട്ടരും ഉപേക്ഷിക്കണമെന്ന് സുധാകരന്‍ ആവശ്യപ്പെട്ടു.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading
Advertisement
1000x200 PX MALAYALI DCTR MDX-02-02
Click to comment

You must be logged in to post a comment Login

Leave a Reply

Featured

കൊല്‍ക്കത്തയില്‍ കൊല്ലപ്പെട്ട ബംഗ്ലാദേശ് എംപി ഹണി ട്രാപ്പിനിരയായതായി പൊലീസ്

Published

on

ധാക്ക: കൊല്‍ക്കത്തയില്‍ കൊല്ലപ്പെട്ട ബംഗ്ലാദേശിലെ ഭരണകക്ഷിയായ അവാമി ലീഗ് എം.പി എം.ഡി. അൻവാറുല്‍ അസിം അനാർ ഹണി ട്രാപ്പിനിരയായതായി പൊലീസ്. സംഭവത്തില്‍ എം.പിയുടെ സുഹൃത്തായ സ്ത്രീയെ ധാക്കയില്‍ പൊലീസ് പിടികൂടി. ഷീലാന്തി റഹ്മാൻ എന്ന സ്ത്രീയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കേസിലെ മുഖ്യപ്രതി അക്തറുസ്സമാൻ ഷഹിൻറെ പെണ്‍സുഹൃത്താണ് ഷീലാന്തി റഹ്മാനെന്ന് പൊലീസ് പറഞ്ഞു.

അൻവാറുല്‍ അസിമിനെ കൊലപ്പെടുത്തിയ ശേഷം തൊലിയുരിച്ച് മാറ്റി കശാപ്പുകാരനെ ഉപയോഗിച്ച് മൃതദേഹം പല കഷണങ്ങളാക്കി മുറിക്കുകയായിരുന്നു. ശേഷം മൃതദേഹ ഭാഗങ്ങള്‍ കൊല്‍ക്കത്തയില്‍ പലയിടത്തായി ഉപേക്ഷിക്കുകയായിരുന്നു. സംഭവത്തില്‍ മുംബൈയില്‍ നിന്നുള്ള കശാപ്പുകാരന്‍ ജിഹാദ് ഹവലാദര്‍ എന്നയാളെ അറസ്റ്റുചെയ്തിരുന്നു.

Advertisement
1000x200 PX MALAYALI DCTR MDX-02-02

ബംഗ്ലാദേശിലെ ഭരണകക്ഷി എം.പിയായ അൻവാറുല്‍ അസിം അനാറിനെ കാണാനില്ലെന്നുകാണിച്ച്‌ കൊല്‍ക്കത്തയിലെ സുഹൃത്തായ ഗോപാല്‍ ബിശ്വാസ് ഈ മാസം 18ന് നല്‍കിയ പരാതിയെ തുടർന്ന് പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചിരുന്നു. ചികിത്സയ്ക്കായി മേയ് 12ന് കൊല്‍ക്കത്തയിലെത്തിയതായിരുന്നു എം.പി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരങ്ങള്‍ പുറത്തുവന്നത്.

കൊല്ലപ്പെട്ട അൻവാറുല്‍ അസിമിന്‍റെ സുഹൃത്തായ അക്തറുസ്സമാൻ ഷഹിൻ യു.എസ് പൗരത്വമുള്ളയാളാണ്. കൊല്‍ക്കത്തയില്‍ അക്തറുസ്സമാൻ ഷഹിന്‍റെ ഉടമസ്ഥതയിലുള്ള വീട്ടില്‍വെച്ചാണ് എം.പി കൊല്ലപ്പെട്ടതെന്നാണ് കരുതുന്നത്. കൊലപാതകം നടക്കുമ്പോള്‍ ഷീലാന്തി കൊല്‍ക്കത്തയില്‍ ഉണ്ടായിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. കൊലപാതകം നിർവഹിച്ച അമാനുല്ല അമാൻ എന്നയാളോടൊപ്പം ഇവർ സംഭവത്തിന് പിന്നാലെ ധാക്കയിലേക്ക് പോകുകയായിരുന്നു. അൻവാറുല്‍ അസിമിനെ കൊല്‍ക്കത്തയിലേക്ക് എത്തിക്കാൻ ഷീലാന്തിയെ ഉപയോഗിച്ച്‌ അക്തറുസ്സമാൻ ഷഹിൻ ഹണി ട്രാപ്പ് ഒരുക്കിയെന്ന് പൊലീസ് പറയുന്നു.അഞ്ച് കോടി രൂപ അക്തറുസ്സമാൻ പ്രതിഫലമായി നല്‍കിയെന്നാണ് സൂചന.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Featured

ബാർകോഴ: എം ബി രാജേഷിന്റെ ഓഫീസിലേക്ക് നാളെ യൂത്ത്കോൺഗ്രസ് മാർച്ച്

Published

on

പാലക്കാട്‌: ബാർ ഉടമസ്ഥരുടെ പക്കൽ നിന്നും കോഴ വാങ്ങിയെന്ന വെളിപ്പെടുത്തലിൽ മന്ത്രി എംബി രാജേഷിന്റെ രാജി ആവശ്യപ്പെട്ട് തൃത്താലയിലെ കൂറ്റനാട്ടെ മന്ത്രിയുടെ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച്‌ നടത്തുമെന്ന് യൂത്ത്കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ കെ എസ് ജയഘോഷ് പറഞ്ഞു.

Continue Reading

Featured

യുവാവ് ഷോക്കേറ്റ് മരിച്ച സംഭവം; 25 ലക്ഷം നഷ്ടപരിഹാരം നൽകണമെന്ന് രമേശ് ചെന്നിത്തല

Published

on

കുറ്റിക്കാട്ടൂർ: കെഎസ്ഇബിയുടെ അനാസ്ഥ മൂലം ജീവൻ നഷ്ടമായ മുഹമ്മദ് റിജാസിൻ്റെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സർക്കാർ അ‍ഞ്ച് ലക്ഷം രൂപ ധനസഹായം നൽകാൻ തീരുമാനിച്ചിരുന്നു.

ഷോക്കേറ്റതിനെ തുടർന്നാണ് ആലി മുസ്‌ലിയാരുടെ മകനും യൂത്ത് കോൺഗ്രസ് കുന്നമംഗലം നിയോജക മണ്ഡലം വൈസ് പ്രസിഡന്റ്‌ റാഫിയുടെ സഹോദരനുമായ മുഹമ്മദ്‌ റിജാസ് (18) മരിച്ചത്. കെഎസ്ഇബി ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലമെന്ന ഇലക്ടിക്കൽ ഇൻസ്പകറ്ററേറ്റിൻ്റെ റിപ്പോർട്ട് പുറത്ത് വന്നിരുന്നു.

Advertisement
1000x200 PX MALAYALI DCTR MDX-02-02

‘ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ച ഉണ്ടായി. കെഎസ്ഇബിയുടെ അനാസ്ഥ മൂലമാണ് യുവാവിന്റെ ജീവൻ നഷ്ടമായത്. ഇക്കാര്യത്തിൽ കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതിനോടപ്പം കുടുംബത്തിന് മതിയായ നഷ്ട പരിഹാരം നൽകണമെന്നും’ രമേശ് ചെന്നിത്തല പറഞ്ഞു.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Featured