Kasaragod
പിണറായി വിജയന്റെ ഭരണം കുടുംബത്തിന് വേണ്ടി മാത്രമാണെന്ന് കെ സുധാകരന്‍
കാഞ്ഞങ്ങാട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. പിണറായി വിജയന്റെ ഭരണം കുടുംബത്തിന് വേണ്ടി മാത്രമാണെന്ന് സുധാകരന്‍ വിമര്‍ശിച്ചു. പിണറായിയുടെ ഏകാധിപത്യത്തിന് എതിരെയും നരേന്ദ്രമോദിയുടെ ഫാസിസ്റ്റ് ഭരണത്തിന് എതിരെയുമാണ് സമരാഗ്‌നി പ്രക്ഷോഭ യാത്രയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പിണറായി വിജയനെതിരെ എത്ര കേസുകള്‍ ഉയര്‍ന്നു വന്നു. പക്ഷേ, ഒന്നിലും പ്രതിയാകാത്തത് ബിജെപിയുമായുള്ള അന്തര്‍ധാര കാരണമാണെന്നും കെ സുധാകരന്‍ ആരോപിപിച്ചു. സമരാഗ്‌നി പ്രക്ഷോഭ യാത്രയുടെ വേദിയില്‍ സംസാരിക്കുകയായിരുന്നു കെ സുധാകരന്‍.
നാട് നില്‍ക്കണോ വേണ്ടയോ എന്നതാണ് ചോദ്യമെന്നും പിണറായിയുടെ ഏകാധിപത്യത്തിനും നരേന്ദ്ര മോദിയുടെ ഫാസിസ്റ്റ് ഭരണത്തിനും എതിരെയാണ് ഈ യാത്രയെന്നും കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പറഞ്ഞു. പിണറായിയുടെ ഭരണം കുടുംബത്തിന് വേണ്ടി മാത്രമാണ്. ഇവിടെ ഭരണ സംവിധാനം ഇല്ലാത്ത അവസ്ഥയാണ്. പിണറായിക്കെതിരെ എത്ര കേസുകള്‍ ഉയര്‍ന്നു വന്നുവെന്നും ഇതിലൊന്നും പ്രതിയാകാത്തത് ബിജെപിയുമായുള്ള അന്തര്‍ധാര കാരണമാണെന്നും കെ സുധാകരന്‍ തുറന്നടിച്ചു. പിണറായിയുടെ മുന്‍ സെക്രട്ടറി ഇന്ന് ജയിലിലാണ്. എന്നിട്ടും പിണറായി മാത്രം പ്രതിയായില്ല. എസ്എന്‍സി ലാവലിന്‍ കേസും സ്വര്‍ണക്കടത്ത് കേസും എന്തായി എന്നും സുധാകരന്‍ ചോദിച്ചു. 14 അഴിമതി ആരോപണങ്ങള്‍ മുഖ്യമന്ത്രിക്കെതിരെ ഉയര്‍ന്നു വന്നു. അന്വേഷണം നടന്നിരുന്നു എങ്കില്‍ പിണറായി ജയിലില്‍ പോയേനെയെന്നും കെ സുധാകരന്‍ ആരോപിച്ചു. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 20 സീറ്റുകളില്‍ 20ഉം നേടിയെടുക്കാനാണ് യുഡിഎഫ് ലക്ഷ്യമിടുന്നതെന്നും കെ സുധാകരന്‍ പറഞ്ഞു.
crime
ISRO ഉദ്യോഗസ്ഥ ചമഞ്ഞ് ഇൻസ്റ്റഗ്രാം സൗഹൃദം; യുവാവിൽ നിന്ന് സ്വർണവും പണവും തട്ടിയ യുവതി പിടിയിൽ
കാസര്‍കോട്: ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട യുവാവില്‍ നിന്ന് സ്വര്‍ണവും പണവും തട്ടിയെടുത്ത കേസിൽ ഒളിവില്‍പ്പോയ യുവതി പിടിയില്‍. ചെമ്മനാട് കൊമ്പനടുക്കം സ്വദേശിനി ശ്രുതി ചന്ദ്രശേഖരനെ (35) യാണ് മേല്‍പ്പറമ്പ് എസ്. ഐ. എ. എന്‍. സുരേഷ്‌കുമാറും സംഘവും കര്‍ണാടകയിലെ ഉഡുപ്പിയില്‍നിന്ന് വെള്ളിയാഴ്ച കസ്റ്റഡിയിലെടുത്തത്.
ഒരുലക്ഷം രൂപയും ഒരുപവന്റെ മാലയും തട്ടിയെന്ന പൊയിനാച്ചിയിലെ 30-കാരന്റെ പരാതിയിലാണ് കേസെടുത്തത്. ഒളിവില്‍പ്പോയ ശ്രുതി കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയെങ്കിലും തള്ളിയിരുന്നു.
ഐ.എസ്.ആര്‍.ഒ.യിലെ ജീവനക്കാരിയെന്ന് തെറ്റിദ്ധരിപ്പിച്ചാണ് പൊയിനാച്ചിയിലെ യുവാവിനെ വലയിലാക്കിയത്. തട്ടിപ്പ് തിരിച്ചറിഞ്ഞ് പണം തിരികെ ചോദിച്ചപ്പോള്‍ പോലീസ് ഉദ്യോഗസ്ഥരടക്കമുള്ളവരുടെ ഉന്നതബന്ധം ഉപയോഗിച്ച് കേസില്‍പ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. വിശദമായ ചോദ്യംചെയ്യലിന് ശേഷമേ കൂടുതല്‍ വിവരങ്ങള്‍ പറയാനാകൂവെന്ന് പോലീസ് പറഞ്ഞു.
Kasaragod
കെ എസ് യു ജില്ല കമ്മിറ്റിയുടെ ആർദ്രം ഉമ്മൻചാണ്ടി പദ്ധതിക്ക് തുടക്കം
കാസർഗോഡ്: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഓർമ്മ നിലനിർത്തി കൊണ്ട് കെ.എസ്.യു കാസർഗോഡ് ജില്ല കമ്മിറ്റിയുടെ ആർദ്രം ഉമ്മൻചാണ്ടി പദ്ധതിക്ക് തുടക്കമായി.ബാഡൂർ അഗൺവാടിയിലെ കുട്ടികൾക്ക് പഠനോപരണങ്ങൾ വിതരണം ചെയ്തു കൊണ്ടായിരുന്നു പദ്ധതിക്ക് തുടക്കം കുറിച്ചത്.ആദ്യഘട്ടം എന്ന നിലയിൽ ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട പത്ത് അംഗൺവാടികളിലെ കുട്ടികൾക്ക് വിതരണം ചെയ്യും. തുടർന്ന് ജില്ലയിലെ ക്യാമ്പസുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന പത്ത് വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പും പദ്ധതിയിൽ ഉൾപ്പെടുത്തി നൽകാനാണ് തീരുമാനം
.മൂന്ന് മാസം നീണ്ടു നിൽകുന്ന വിദ്യാർത്ഥികൾക്കുള്ള വിപുലമായ പദ്ധതിക്കാണ് ഇതോടെ തുടക്കമായത്.കേരള ജനതയ്ക്ക് മുന്നിൽ ഉമ്മൻചാണ്ടി നീട്ടിയ സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും കരങ്ങൾ പുതിയ തലമുറയിലേക്കും കൂടി എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. ജനകീയ ജനാധിപത്യത്തിന്റെ കേരള മോഡലാണ് ഉമ്മൻചാണ്ടി എന്ന് പദ്ധതി ഉദ്ഘാടനം ചെയ്തു കൊണ്ട് AICC കോർഡിനേറ്റർ മനാഫ് നുള്ളിപ്പാടി പറഞ്ഞു.
കെ.എസ് യു ജില്ല പ്രസിഡന്റ് ജവാദ് പുത്തൂർ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ കെ. എസ്. യു ജില്ല ഉപാധ്യക്ഷൻ അനുരാഗ് കാനത്തൂർ, യൂത്ത് കോൺഗ്രസ് മഞ്ചേശ്വരം നിയോജക മണ്ഡലം പ്രസിഡന്റ് ജുനൈദ് ഉറുമി,യൂത്ത് കോൺഗ്രസ് കാസർഗോഡ് നിയോജക മണ്ഡലം പ്രസിഡന്റ് ആബിദ് എടച്ചേരി,കെ.എസ്.യു ജില്ല കമ്മിറ്റി അംഗം മണികണ്ഠൻ, സഞ്ജീവ ബാഡൂർ,റഫീക്ക് കുണ്ടാർ,മുഹമ്മദ് എ. കെ. ബി, ദയാനന്ദ ബാഡൂർ, നളിനാക്ഷ,ഇംതിയാസ് തുടങ്ങിയവർ സംസാരിച്ചു. ജില്ല ജനറൽ സെക്രട്ടറി ശബരിനാഥ് കോടോത്ത് സ്വാഗതവും, രാഹുൽ ബോസ് നന്ദിയും പറഞ്ഞു.
Kasaragod
പുതുതായി അനുവദിച്ച പ്ലസ് വൺ ബാച്ചുകൾ ഇല്ലാതാക്കാൻ ശ്രമിച്ചാൽ ശക്തമായി നേരിടും: അഡ്വ. ജവാദ് പുത്തൂർ
കാസർഗോഡ്: കാസർഗോഡ് ജില്ലയിൽ 18 പുതിയ പ്ലസ് വൺ ബാച്ചുകൾ ആണ് അനുവദിച്ചത്. എന്നാൽ ഇത് അനുവദിച്ച സ്കൂളുകളിൽ മതിയായ സൗകര്യങ്ങൾ ഇല്ലെന്ന മുടന്തൻ ന്യായങ്ങൾ പറഞ്ഞ് ബാച്ചുകൾ സ്വീകരിക്കാൻ സാധിക്കില്ലെന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കുകയാണ്. ഇത്തരം മുടന്തൻ ന്യായങ്ങളുടെ പേരിൽ വിദ്യാർത്ഥികളുടെ പഠിക്കാനുള്ള അവകാശത്തെ ഇല്ലായ്മ ചെയ്യാൻ ശ്രമിച്ചാൽ വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ഒരുമിപ്പിച്ചുകൊണ്ട് ശക്തമായ പ്രതിഷേധ പരിപാടികളുമായി കെഎസ്‌യു സമരരംഗത്തേക്ക് ഇറങ്ങുമെന്ന് കാസർഗോഡ് കെഎസ്‌യു ജില്ലാ പ്രസിഡന്റ് അഡ്വ. ജവാദ് പുത്തൂർ പറഞ്ഞു.
കാഞ്ഞങ്ങാട് മണ്ഡലത്തിനകത്ത് വരുന്ന ഹോസ്ദുർഗ് ഹയർ സെക്കൻഡറി സ്കൂൾ അധികൃതർ പറയുന്നത് പുതിയ ബാച്ച് എടുക്കാനുള്ള സൗകര്യം ഇല്ലെന്നാണ്. എന്നാൽ കൂടിയാലോചന നടത്താതെയാണ് ഇത്തരം ഒരു തീരുമാനത്തിലെത്തിയതെന്നും നിലവിൽ സൗകര്യങ്ങൾ ഉണ്ടെന്നാണ് പിടിഎ ഭാരവാഹികളും സമീപവാസികളും പറയുന്നത്. സർക്കാരിന്റെയും അധ്യാപകരുടെയും നേതൃത്വത്തിലുള്ള ഈ ഒളിച്ചുകളി തുടരുകയും പ്രഖ്യാപിക്കപ്പെട്ട ബാച്ചുകൾ ഇല്ലാതാക്കാനുള്ള സാഹചര്യം ഉണ്ടാവുകയും ചെയ്‌താൽ അതിശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും ജവാദ് പുത്തൂർ കൂട്ടിച്ചേർത്തു.
-
Featured4 weeks ago
പാലിയേക്കര ടോള്‍: കരാര്‍ കമ്പനിക്ക് 2128.72 കോടി രൂപ പിഴ ചുമത്തി ദേശീയപാത അതോറിറ്റി
-
Kerala3 months ago
തസ്തിക നിർണയം, അവധി ദിനങ്ങൾ പ്രവർത്തിക്കാൻ ആവശ്യപ്പെടുന്ന സർക്കുലർ സർക്കാർ
പിന്‍വലിക്കുക: കെപിഎസ്ടിഎ -
Featured3 months ago
പ്ലസ് വൺ സീറ്റ് പ്രതിസന്ധി: സംസ്ഥാനത്ത് നാളെ കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്
-
News2 weeks ago
ജീവനക്കാരുടെ അവകാശങ്ങൾക്ക് തടസ്സം നിൽക്കുമെന്ന് സർക്കാർ
-
Business4 weeks ago
സംസ്ഥാനത്ത് കോഴി വില കുത്തനെ കുറഞ്ഞു
-
Business2 months ago
ജിയോയ്ക്കും എയർടെല്ലിനും പിന്നാലെ വോഡാഫോൺ ഐഡിയയും; മൊബൈൽ റീചാർജ് നിരക്ക് വർധിപ്പിച്ചു
-
Ernakulam1 month ago
ശനിയാഴ്ച പ്രവൃത്തിദിനം ഹൈക്കോടതിവിധി സർക്കാരിന് കനത്ത തിരിച്ചടി: കെ പി എസ് ടി എ
-
News3 weeks ago
സംഭാവന എല്ലാവരിൽ നിന്നും സ്വീകരിക്കാനുള്ള ഭേദഗതി ഉത്തരവിൽ വരുത്തണം: സെറ്റോ
You must be logged in to post a comment Login