കേരളത്തിലെ മുഴുവന്‍ പോലീസ് സ്റ്റേഷനുകളും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉപരോധിക്കും; മുഖ്യമന്ത്രിക്ക് താക്കീതുമായി കെ സുധാകരന്‍

കൊച്ചി : പോലീസ് അതിക്രമങ്ങളെ ന്യായീകരിക്കലല്ല പോലീസ് മന്ത്രിയുടെ ഏക ജോലി എന്ന് പിണറായി വിജയന്‍ മനസിലാക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ.പൊലീസിനെ ഉപയോഗിച്ച് പൊതുജനങ്ങളെ ഉപദ്രവിക്കുന്നത് തുടര്‍ന്നാല്‍ കേരളത്തിലെ മുഴുവന്‍ പൊലീസ് സ്റ്റേഷനുകളും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉപരോധിക്കുമെന്ന് കെ സുധാകരന്‍ പ്രസ്താവനയിലൂടെ അറിയിച്ചു.ചെറുകിട വ്യാപാരികളും തൊഴിലാളികളും കച്ചവടക്കാരും റോഡിലിറങ്ങുന്നത് അവര്‍ക്ക് ജീവിക്കാനുള്ള വക കണ്ടെത്താനാണെന്നും അവരെ ചൂഷണം ചെയ്യുന്ന നിലപാട് അംഗീകരിക്കാൻ സാധിക്കില്ലെന്നും കെ സുധാകരന്‍ ചൂണ്ടിക്കാട്ടി.

Related posts

Leave a Comment