സ്വപ്‌ന സുരേഷിന്റെ രഹസ്യമൊഴി;മുഖ്യമന്ത്രി രാജിവെയ്ക്കണം: കെ സുധാകരന്‍

മുഖ്യമന്ത്രി ഡോളര്‍കടത്തിയെന്ന് സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ രഹസ്യമൊഴി പുറത്ത് വന്ന സാഹചര്യത്തില്‍ പിണറായി വിജയന് അധികാരത്തില്‍ തുടരാന്‍ ധാര്‍മ്മിക അവകാശമില്ലെന്നും മുഖ്യമന്ത്രി പദം രാജിവെയ്ക്കണമെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി.

സോളാര്‍കേസില്‍ ആരോപണവിധേയര്‍ അധികാരത്തില്‍ തുടരാന്‍ പാടില്ലെന്ന് നിലപാടെടുത്ത വ്യക്തിയാണ് ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍.നീതിബോധമുണ്ടെങ്കില്‍ പിണറായി രാജിവെയ്ക്കാന്‍ തയ്യാറുണ്ടോ? പിണറായി വിജയന്‍ കളങ്കിതനാണെന്നാണ് സ്വപ്‌നയുടെ രഹസ്യമൊഴിയിലൂടെ വ്യക്തമായത്. അതീവ ഗൗരവതരമാണ് മുഖ്യമന്ത്രിക്കെതിരായ ആരോപണം.ഇക്കാര്യത്തില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം.ഡോളര്‍കടത്ത് കേസില്‍ പ്രതിയാകാന്‍ പോകുന്ന രാജ്യത്തെ ആദ്യത്തെ മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. സ്വപ്‌നാ സുരേഷിന് വേണ്ടി വഴിവിട്ട സഹായങ്ങള്‍ മുഖ്യമന്ത്രി ചെയ്തു. കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരും ഐക്യപ്പെട്ടാണ് പ്രവര്‍ത്തിക്കുന്നത്.അതിനാലാണ് സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് കേന്ദ്ര ഏജന്‍സികള്‍ നടത്തിവന്ന അന്വേഷണങ്ങള്‍ നിലച്ചത്. ഇത്തരം ഒരു ആരോപണം കോണ്‍ഗ്രസ് ഉന്നിയിച്ചിട്ടും അതിനോട് സംസ്ഥാന ബിജെപി നേതൃത്വം പ്രതികരിക്കാത്തത് അതിന് തെളിവാണ്.

സ്വര്‍ണ്ണക്കടത്ത് കേസ് അന്വേഷിക്കുന്ന ഇഡിക്കെതിരെ പിണറായി ഗവണ്‍മെന്റ് പ്രഖ്യാപിച്ച ജുഡീഷ്യല്‍ അന്വേഷണം ഇടക്കാല വിധിയിലൂടെ ഹൈക്കോടതി സ്റ്റേ ചെയ്ത നടപടി പിണറായിയുടെ ധാര്‍ഷ്ട്യത്തിനേറ്റ കനത്ത തിരിച്ചടിയാണ്.ഫെഡറല്‍തത്വങ്ങളെ കുറിച്ച് പരിജ്ഞാനം ഇല്ലാത്തതിനാലാണ് മുഖ്യമന്ത്രി കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചതെന്നും സുധാകരന്‍ പറഞ്ഞു.

Related posts

Leave a Comment