കെപിഎസി ലളിതയുടെ നിര്യാണത്തില്‍ കെ.സുധാകരന്‍ അനുശോചിച്ചു

തിരുവനന്തപുരം: ചലച്ചിത്രനാടക രംഗത്തെ അതുല്യ പ്രതിഭ കെപിഎസി ലളിതയുടെ നിര്യാണത്തില്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി അനുശോചിച്ചു.നാടകങ്ങളിലൂടെ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ച കെപിഎസി ലളിത നിരവധി ചലച്ചിത്രങ്ങളിലൂടെ വ്യത്യസ്ത തലമുറകളുടെ ഹൃദയത്തില്‍ ഇടംനേടിയ അഭിനേത്രിയാണ്. അസാധാരണ അഭിനയപാടവം കൊണ്ട് ഓരോ കഥാപാത്രത്തേയും അവര്‍ അവിസ്മരണീയമാക്കി.ഉള്‍ക്കരുത്തുള്ള കഥാപാത്രങ്ങളെ വളരെ തന്മയത്വത്തോടെ അഭിനയിപ്പിച്ചു ഫലിപ്പിക്കാന്‍  കെപിഎസി ലളിതക്കായി. അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട അഭിനയ സപര്യയ്ക്കാണ് ഇപ്പോള്‍ വിരാമമായത്. അതുല്യകലാകാരിയുടെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു.

Related posts

Leave a Comment