വ്യാജ വാർത്തയോട് കെ സുധാകരന്റെ പ്രതികരണം ; നിമിഷങ്ങൾക്കുള്ളിൽ പിൻവലിച്ചു നികേഷ് കുമാർ ; കുറ്റം റിപ്പോർട്ടറിന്റെ തലക്കുവെച്ച് രക്ഷപ്പെടൽ

കൊച്ചി : കോൺഗ്രസ് നടത്തിയ റോഡ് ഉപരോധത്തിനിടെ നടന്ന സംഘർഷവുമായി ബന്ധപ്പെട്ട് കൊച്ചി മുൻ മേയർ ടോണി ചമ്മണി ക്കെതിരെ പോലീസ് കേസെടുത്തിരുന്നു.കേസെടുത്ത ശേഷം ടോണി ഒളിവിലാണെന്ന തരത്തിൽ നികേഷ് കുമാറിന്റെ ചാനലിൽ വ്യാജവാർത്ത വന്നിരുന്നു.ഇതിനെതിരെ കെ സുധാകരൻ പ്രതികരണവുമായി രംഗത്തുവന്നു. ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു നിയമനടപടികളിലേക്ക് കടക്കുവാനും തീരുമാനിച്ചതായി അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

കെ സുധാകരന്റെ പ്രതികരണം വന്നതിനു നിമിഷങ്ങൾക്കകം വാർത്ത പിൻവലിക്കുകയാണ് ചാനൽ ചെയ്തത്.മാത്രവുമല്ല ചാനലിന്റെ കൊച്ചി ലേഖകന്റെ തലയിൽ കുറ്റം കെട്ടി വച്ച് രക്ഷപ്പെടുന്ന സമീപനമാണ് നികേഷ് സ്വീകരിച്ചത്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് നികേഷ് ഈ കാര്യം പങ്കുവെച്ചത്.

Related posts

Leave a Comment