കൊലയാളി പാർട്ടിയോടും പാർട്ടിയുടെ ആശയം മനസ്സിൽ പേറുന്നവരോടും ‘നോ കോമ്പ്രമൈസ്’ ; ശരത് ലാലിന്റെ ജന്മദിനത്തിൽ വൈകാരിക കുറിപ്പുമായി കെ സുധാകരൻ

യൂത്ത് കോൺഗ്രസ് നേതാക്കളായ ശരത്ത് ലാലും കൃപേഷും കൊല്ലപ്പെട്ടതിനെ ഏറെ വൈകാരികമായാണ് കേരള സമൂഹം ഏറ്റെടുത്തത്.ഇരുപത്തിമൂന്നും പത്തൊമ്പതും വയസ്സുള്ള രണ്ട് ചെറുപ്പക്കാരെ ക്രൂരമായാണ് സിപിഎം ക്രിമിനലുകൾ വകവരുത്തിയത്.ശരത് ലാലിന്റെ ഇരുപത്തിയേഴാം ജന്മദിനത്തിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ ഫേസ്ബുക്ക് കുറിപ്പ് ആ മരണത്തിന്റെ വൈകാരികത പങ്കുവെക്കുന്നു.

കുറിപ്പ് വായിക്കാം

തന്റെ കുഞ്ഞുപെങ്ങളോടൊത്തു ശരത് ലാൽ പിറന്നാൾ സദ്യ കഴിക്കേണ്ടിയിരുന്ന ദിവസമാണിന്ന്. പക്ഷെ, തോരാത്ത കണ്ണീരുമായി ഏട്ടനെ കുറിച്ചുള്ള ഓർമകളിൽ കഴിയുകയാണ് ആ ചെറുപ്പക്കാരൻ്റെ പെങ്ങളും കുടുംബവും.

എന്താണ് ശരത് ലാലിനെ പോലുള്ള ചെറുപ്പക്കാർ ചെയ്ത കുറ്റം? കോൺഗ്രസ്‌ രാഷ്ട്രീയത്തോട് ആഭിമുഖ്യം പുലർത്തിയതോ? അതോ, കോൺഗ്രസ്‌ പതാക കൈകളിലേന്തി കല്ല്യോട്ട് സാമൂഹ്യ പ്രവർത്തനം നടത്തിയതോ?
കൊന്നിട്ടും തീരാത്ത പകയോടെ അവൻ്റെ ഓർമകളെ പോലും വേട്ടയാടുന്നുണ്ട് CPM നരാധമൻമാർ. മൂവർണ്ണക്കൊടി കൈകളിലും നെഞ്ചിലുമേറ്റിയതിൻ്റെ പേരിൽ ജീവനും ജീവിതവും നഷ്ടമായവരുടെ വിങ്ങുന്ന ഓർമകളാണ് എന്നും എന്നെ മുന്നിലേക്ക് നയിച്ചിട്ടുള്ളത്.

പിന്നിട്ട വഴികളിൽ CPM ക്രിമിനലുകൾ കൊന്നൊടുക്കിയ നമ്മുടെ കുട്ടികളുടെ പേരിൽ മൂവർണ്ണക്കൊടി വാനിലുയർന്ന് തന്നെ പറക്കണം. അവരുടെ മരിക്കാത്ത ഓർമകളും പേറി ഇന്ത്യൻ നാഷണൽ കോൺഗ്രസ് കൂടുതൽ കരുത്താർജ്ജിക്കണം. CPM എന്ന കൊലയാളി പാർട്ടിയോടും ആ പാർട്ടിയുടെ ആശയം മനസ്സിൽ പേറുന്നവരോടും No Compromise എന്ന് തന്നെ ഓരോ കോൺഗ്രസ് പ്രവർത്തകനും പറയണം. മരണമില്ലാത്ത ഓർമകളായി നമ്മോടൊപ്പം സഞ്ചരിക്കുന്ന ശരത് ലാലിന് ഈ ജന്മദിനത്തിൽ അശ്രുപുഷ്പങ്ങൾ അർപ്പിക്കുന്നു.

Related posts

Leave a Comment