Connect with us
,KIJU

Featured

സർക്കാരിനെതിരായ ജനവികാരം പിണറായിയെ പുതുപ്പള്ളിയിൽ മുട്ടുകുത്തിക്കും : കെ സുധാകരൻ എംപി

Avatar

Published

on

Advertisement
inner ad

പിണറായി സർക്കാരിനെതിരായ അതിശക്തമായ ജനവികാരം പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ പ്രതിഫലിപ്പിക്കുമെന്നുള്ള തിരിച്ചറിവിൽ നിന്നാണ് അവകാശവാദങ്ങൾക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി തുറന്നു സമ്മതിച്ചതെന്ന് കെപിസിസി പ്രസിഡൻറ് കെ സുധാകരൻ എം.പി.

തെരഞ്ഞെടുപ്പിന് മുമ്പേ പരാജയം സമ്മതിച്ച സിപിഎമ്മിന് ഒരു മത്സരം പോലും കാഴ്ചവയ്ക്കാനുള്ള ശേഷിയില്ല. തൃക്കാക്കരയിൽ ക്യാമ്പ് ചെയ്ത് പ്രചരണം നടത്തിയ
മുഖ്യമന്ത്രിയും മന്ത്രിമാരും
പുതുപ്പള്ളിയിൽ അതിഥികളായി എത്തിമടങ്ങി. ജനങ്ങളെ അഭിമുഖീകരിക്കാനുള്ള ഭയം കൊണ്ട് വൻ പോലീസ് സന്നാഹത്തിൽ നിന്നാണ് മുഖ്യമന്ത്രി പ്രസംഗിച്ചത് പോലും . സിപിഎം നാളിതുവരെ ചെയ്ത ദുഷ്പ്ര പ്രവർത്തികൾക്ക് പകരം ചോദിക്കാൻ ഉമ്മൻചാണ്ടിയുടെ അദൃശ്യ സാന്നിധ്യവും പുതുപ്പള്ളിയിൽ ഉണ്ടെന്നും സുധാകരൻ പറഞ്ഞു.

Advertisement
inner ad

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിനെ ദയനീയ പരാജയമാണ് കാത്തിരിക്കുന്നത്. അത്രയേറെ ജനദ്രോഹഭരണമാണ് പിണറായി സർക്കാരിന്റേത്. ശക്തമായ ഭരണവിരുദ്ധ വികാരം പുതുപ്പള്ളിയിലെ വോട്ടർമാർക്കിടയിൽ ഉണ്ട് . സർക്കാരിനെതിരായ പ്രതിഷേധം രേഖപ്പെടുത്താനുള്ള ഒന്നാന്തരം അവസരമായി അവർ പുതുപ്പള്ളി തെരഞ്ഞെടുപ്പിനെ കാണുന്നു.

സർക്കാരിന്റെതായി ഒരു വികസന നേട്ടം പോലും അവകാശപ്പെടാൻ ഇല്ലാത്ത ദയനീയ അവസ്ഥയിലാണ് മുഖ്യമന്ത്രി. കെ -റെയിൽ പോലുള്ള കമ്മീഷൻ പദ്ധതികളും കെ- ഫോൺ , എഐ ക്യാമറ പോലുള്ള അഴിമതി പദ്ധതികളും മാത്രമാണ് പിണറായി സർക്കാരിന് ഉയർത്തി കാട്ടാനുള്ള വികസന നേട്ടം.

Advertisement
inner ad

ജനങ്ങൾക്ക് ഓണക്കാലത്ത് പോലും വറുതിയുടെ ദിനങ്ങൾ സമ്മാനിച്ച മുഖ്യമന്ത്രി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും ലക്ഷങ്ങൾ ചെലവഴിച്ച് ഹെലികോപ്റ്റർ വാങ്ങി ജനത്തെ വെല്ലുവിളിക്കുകയാണ്. പാവപ്പെട്ട കർഷകന്റെ അധ്വാനത്തിന് ഒരു വിലയും കൽപ്പിക്കുന്നില്ല. തൊഴിൽ നൽകുമെന്ന് പറഞ്ഞ് യുവാക്കളെ വഞ്ചിച്ചു. ഉന്നത വിദ്യാഭ്യാസ മേഖലയെ തകർത്തു. ക്രമസമാധാനം തകർന്നതോടെ ഗുണ്ടകളും ക്രിമിനലുകളും കേരളം കയ്യടക്കി. അമിതലഹരിയുടെ ഉപയോഗം സംസ്ഥാനത്ത് ക്രൈംനിരക്ക് വർദ്ധിപ്പിക്കാൻ ഇടയാക്കി. പലപ്പോഴും പോലീസിന് കാഴ്ചക്കാരന്റെ റോൾ മാത്രം. മുഖ്യമന്ത്രിക്കെതിരെ ഉയരുന്ന ഒരു ആരോപണങ്ങൾക്കും വ്യക്തമായ മറുപടി പറയാൻ കഴിയാതെ എത്ര നാൾ സർക്കാരും സിപിഎം നേതൃത്വവും ഒളിച്ചോടും. സർക്കാരിന്റെ കൂട്ടത്തരവാദിത്വം പോലും നഷ്ടപ്പെട്ടു. ഇടതു മുന്നണിയിൽ ഘടകകക്ഷികൾ അസ്വസ്ഥരാണ്. സിപിഎമ്മിന്റെ മാടമ്പി സ്വഭാവവും മറ്റു പാർട്ടികൾ അടിമകളാണെന്ന ചിന്താഗതിയും അവർക്കിടയിലെ സ്പർദ്ധ വർദ്ധിപ്പിക്കുന്നു. കർഷക വഞ്ചന തുടരുന്ന എൽഡിഎഫിൽ കടിച്ചു തൂങ്ങാൻ കേരള കോൺഗ്രസ് മാണി ഗ്രൂപ്പിന് എങ്ങനെ സാധിക്കുന്നുയെന്നും സുധാകരൻ ചോദിച്ചു.

Advertisement
inner ad

Featured

വോട്ടെണ്ണൽ തുടങ്ങി, മൂന്നിടത്തും കോൺ​ഗ്രസ് ലീഡ്
രാജസ്ഥാനിൽ ഒപ്പത്തിനൊപ്പം

Published

on

ന്യൂഡൽഹി: കോൺഗ്രസ് വലിയ പ്രതീക്ഷ വെക്കുന്ന നാല് സംസ്ഥാനങ്ങളിലേക്കുളള തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. ആദ്യം പോസ്റ്റൽ വോട്ടുകളാണ് എണ്ണിയത്. ഇതു പൂർത്തിയായപ്പോൾ മൂന്ന് സംസ്ഥാനങ്ങളിലും കോൺ​ഗ്രസ് മുന്നേറ്റം തുടങ്ങി. രാജസ്ഥാനിൽ ഒപ്പത്തിനൊപ്പം. ഇരുമുന്നണികൾക്കും ഈ തെരഞ്ഞെടുപ്പ് ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുളള ‘സെമി ഫൈനലാണ്’. ഏറെ പ്രതീക്ഷയോടെയാണ് കോൺഗ്രസും ബിജെപിയും സെമി ഫൈനലിന് നോക്കിക്കാണുന്നത്.

രാജസ്ഥാനിലെ 200 ൽ 199 സീറ്റുകളിലും, മധ്യപ്രദേശിലെ 230 സീറ്റുകളിലും, ഛത്തീസ്ഘട്ടിലെ 90 സീറ്റുകളിലും, തെലങ്കാനയിൽ 119 സീറ്റുകളിലും ഫലം ഇന്നറിയാം. പത്ത് മണിയോടെ ഫലസൂചനകൾ പുറത്ത് വരും. രാജസ്ഥാനിലെ 200 ൽ 199 മണ്ഡലങ്ങളിലെ ഫലം ഇന്ന് വരും. 74.75 ശതമാറ്റം പോളിംഗാണ് ഇക്കുറി രേഖപ്പെടുത്തിയത്. ഭരണത്തുടർച്ച കിട്ടുമെന്ന് കോൺഗ്രസും, തിരികെ വരുമെന്ന് ബിജെപിയും പ്രതീക്ഷിക്കുന്ന സംസ്ഥാനമാണ് രാജസ്ഥാൻ.

Advertisement
inner ad
Continue Reading

Featured

നാലിടത്തും കോൺ​ഗ്രസ് മുന്നിൽ

Published

on

റായ്പൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ നാലു സംസ്ഥാനങ്ങളിലും കോൺ​ഗ്രസ് മുന്നേറ്റം. ഛത്തി​സ്​ഗഡിൽ കോൺ​ഗ്രസ് മുന്നേറ്റം തുടങ്ങി. 15 മിനിറ്റ് പിന്നിടുമ്പോൾ ഛത്തി​സ് ​ഗഡിൽ കോൺ​ഗ്രസ് വ്യക്തമായ ലീഡ് നേടി. തെലുങ്കാനയിലും കോൺ​ഗ്രസ് വ്യക്തമായ മുന്നേറ്റം തുടങ്ങി. ഛത്തിസ്​ഗഡിലെ 90 അം​ഗ നിയസഭയിൽ 24 സീറ്റുകളിൽ പാർട്ടി നിലവിൽ ലീഡ് നേടി. രാജസ്ഥാനിൽ ഇഞ്ചോടിഞ്ച് പോരാട്ടം. ബിജെപി നേരിയ ലീഡ് ഉണ്ടായെങ്കിലും മറ്റു പാർട്ടികളുടെ പിന്തുണയിൽ കോൺ​ഗ്രസ് മന്ത്രിസഭ ഉണ്ടാക്കാനുള്ള സാധ്യതയാണു തെളിയുന്നത്. മധ്യപ്രദേശിൽ കോൺ​​ഗ്രസിൽ 48 സീറ്റുകളിൽ മുന്നിലാണ്. ഇവിടെ ബിജെപിക്കും 43 സീറ്റിൽ ലീഡ് നേടി.

Continue Reading

Featured

വോട്ടെണ്ണൽ കേന്ദ്രങ്ങൾ തുറന്നു, ഉദ്യോ​ഗസ്ഥരും കൗണ്ടിം​ഗ് ഏജന്റുമാരും അകത്ത്

Published

on

ന്യൂഡൽഹി: മധ്യപ്രദേശ്, രാജസ്ഥാൻ, തെലങ്കാന, ഛത്തീസ്ഗഡ്, എന്നീ നാല് സംസ്ഥാനങ്ങളിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളെല്ലാം തുറന്നു. ഉദ്യോ​ഗസ്ഥരും അം​ഗീകൃത കൗണ്ടിം​ഗ് ഏജന്റുമാരും ഉള്ളിൽ പ്രവേശിച്ചു. സട്രോം​ഗ് റൂമിന്റെ പരിശോധനകളാണു നടക്കുന്നത്. രാഷ്ട്രീയ പാർട്ടികളുടെ മാസങ്ങൾ നീണ്ട കൊടിയ പ്രചാരണങ്ങൾക്കാണ് ഇന്ന് അവസാനമാകുന്നത്. ഈ സംസ്ഥാനങ്ങളിലെ വോട്ടെണ്ണൽ രാവിലെ എട്ട് മണിക്ക് തന്നെ ആരംഭിക്കും. തെലങ്കാനയിലെ തിരഞ്ഞെടുപ്പിൽ പ്രാദേശിക പാർട്ടിയായ ബിആർഎസ് ഒരു സുപ്രധാന പങ്കുവഹിക്കുമ്പോൾ, രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിൽ കോൺഗ്രസും ബിജെപിയും തമ്മിലാണ് മത്സരം നടക്കുന്നത്.

അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സെമിഫൈനലായാണ് ഈ ഫലങ്ങളെ വിലയിരുത്തുന്നത്. കോൺഗ്രസ്, ബിജെപി, ബിആർഎസ് എന്നിവയുൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികൾ നാല് സംസ്ഥാനങ്ങളിലെയും 638 നിയമസഭാ മണ്ഡലങ്ങളിലാണ് ജനവിധി തേടുന്നത്.
ഛത്തീസ്ഗഡ്

Advertisement
inner ad

ഛത്തീസ്ഗഡിൽ, 2018 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിനെത്തുടർന്ന് അധികാരത്തിലെത്താൻ ശ്രമിക്കുന്ന ബിജെപിക്കെതിരെ മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന്റെ നേതൃത്വത്തിലുള്ള ഭരണകക്ഷിയായ കോൺഗ്രസ് പോരാടുകയാണ്. 2003 മുതൽ 2018 വരെ രമൺ സിങ്ങിന്റെ കീഴിൽ ബിജെപി സംസ്ഥാനം ഭരിച്ചു. മിക്ക എക്സിറ്റ് പോളുകളും കോൺഗ്രസും ബിജെപിയും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് പ്രവചിക്കുന്നത്.

കോൺഗ്രസ് 40-50 സീറ്റുകൾ നേടിയേക്കുമെന്ന് ഇന്ത്യ ടുഡേ എക്സിറ്റ് പോൾ. ഇന്ത്യ ടുഡേ-ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ പ്രകാരം ഛത്തീസ്ഗഡിൽ കോൺഗ്രസ് 40-50 സീറ്റുകൾ നേടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതേസമയം ബിജെപി 36-46 സീറ്റുകൾ നേടുമെന്നും പ്രതീക്ഷിക്കുന്നുണ്ട്. കൂടാതെ ഛത്തീസ്ഗഡിൽ ഭൂപേഷ് ബാഗേൽ അധികാരത്തിൽ വരുമെന്നാണ് ന്ത്യ ടുഡേ-ആക്‌സിസ് മൈ ഇന്ത്യ സർവേ വെളിപ്പെടുത്തുന്നത്. ഏറ്റവും ഇഷ്ടപ്പെട്ട മുഖ്യമന്ത്രിയാര് എന്ന ചോദ്യത്തിന് 31 ശതമാനം വോട്ടർമാർ കോൺഗ്രസിന്റെ ഭൂപേഷ് ബാഗേലിനെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്

Advertisement
inner ad
Continue Reading

Featured