‘മുസ്ലിം പേരുണ്ടായാൽ തീവ്രവാദിയാക്കുന്ന നിൻ്റെയൊക്കെ മതവെറി, ഞങ്ങൾ കോൺഗ്രസ്സുകാരോട് വേണ്ട’; പോലീസിന് താക്കീതുമായി കെ. സുധാകരൻ എംപി

മൊഫിയ പർവീണിന് നീതി ലഭ്യമാക്കാൻ പോരാടിയ കോൺഗ്രസ് പ്രവർത്തകരെ തീവ്രവാദികളായി ചിത്രീകരിക്കാൻ മുഖ്യമന്ത്രിക്ക് ലജ്ജയില്ലേ എന്ന് കെ സുധാകരൻ എംപി. മുസ്ലിം പേരുണ്ടായാൽ തീവ്രവാദിയാക്കുന്ന പോലീസിന്റെ മതവെറി, ഞങ്ങൾ കോൺഗ്രസ്സുകാരോട് വേണ്ട എന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം:

ആലുവയിലെ യൂത്ത് കോൺഗ്രസ്‌, കെ എസ് യു നേതാക്കളുടെ പേരു കണ്ട് അവർക്ക് തീവ്രവാദി ബന്ധമുണ്ടോ എന്നന്വേഷിക്കണമെന്ന് റിമാൻഡ് റിപ്പോർട്ടിൽ എഴുതിവെച്ച പോലീസ് ഉദ്യോഗസ്ഥരോട്, “മുസ്ലിം പേരുണ്ടായാൽ തീവ്രവാദിയാക്കുന്ന നിൻ്റെയൊക്കെ മതവെറി, ഞങ്ങൾ കോൺഗ്രസ്സുകാരോട് വേണ്ട. ഇത് കേരളമാണ്, ഗുജറാത്തല്ല. നിങ്ങൾക്ക് ശമ്പളം തരുന്നത് ആർഎസ്എസിന്റെ നാഗ്പൂർ കാര്യാലയത്തിൽ നിന്നുമല്ല.നിങ്ങൾ തിരുത്തും.ഞങ്ങൾ നിങ്ങളെ തിരുത്തിച്ചിരിക്കും!

Related posts

Leave a Comment