സംയുക്ത സൈനിക മേധാവി ജന.ബിപിൻ റാവത്തിന്റെ നിര്യാണത്തിൽ കെ സുധാകരൻ എം പി അനുശോചിച്ചു

തിരുവനന്തപുരം: ഇന്ത്യയുടെ സംയുക്ത സൈനിക മേധാവി ജന.ബിപിൻ റാവത്തിന്റെ നിര്യാണത്തിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എം പി അനുശോചിച്ചു. ഇന്ത്യയുടെ സംയുക്ത സൈനിക മേധാവി ജന.ബിപിൻ റാവത്തിന്റെ ദാരുണമായ നിര്യാണത്തിൽ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു.
രാജ്യത്തെയാകെ സ്തംഭിപ്പിച്ച ഹെലികോപ്റ്റർ ദുരന്തത്തിൽ ആണ് ജന.ബിപിൻ റാവത്തിനെയും മൂന്ന് മേജർമാരെയും ഒരു കൂട്ടം വീര സൈനികരെയും രാജ്യത്തിന് നഷ്ടമായത്. സൈന്യത്തിന്റെ കരുത്തും അഭിമാനവുമായി നിന്ന കർമ്മധീരർക്ക് കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെയും എൻ്റെയും കണ്ണീർ പ്രണാമം എന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

Related posts

Leave a Comment