Connect with us
top banner (3)

Ernakulam

കെ.സുധാകരൻ എംപിയുടെ അറസ്റ്റിന് പിന്നിൽ പിണറായിയുടെ വ്യക്തിവിദ്വേഷം; ജെബി മേത്തർ എം.പി

Avatar

Published

on

കൊച്ചി: കെപിസിസി പ്രസിഡന്റ്  കെ.സുധാകരന്റെ അറസ്റ്റിനു പിന്നിൽ  പിണറായി വിജയന്റെ  വ്യക്തി വിദ്വേഷമാണെന്ന് മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ എം.പി. മോൻസൻ മാവുങ്കലിന്റെ വീട്ടിൽ അന്തിയുറങ്ങിയ മുൻ ഡിജിപിയും ഇപ്പോഴത്തെ ഡിജിപിയും ഉൾപ്പെടെയുള്ള  ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാതെ  കോൺഗ്രസ് അധ്യക്ഷൻ കെ സുധാകരനെ മാത്രം ലക്ഷ്യംവെച്ചുള്ള അറസ്റ്റിനു പിന്നിൽ  പിണറായിയുടെ പ്രതികാരമാണെന്ന് കുറ്റപ്പെടുത്തി. പ്രതിപക്ഷ നേതാക്കളെ കള്ളക്കേസിൽ കുടുക്കി പ്രതികാര രാഷ്ട്രീയം കളിക്കുന്ന പിണറായിയുടെ നാശത്തിന്റെ തുടക്കമാണെന്നും ജെബി മേത്തർ എംപി പറഞ്ഞു.

Advertisement
1000x200 PX MALAYALI DCTR MDX-02-02

Ernakulam

സർക്കാരിനെതിരായ ബാർകോഴ ആരോപണത്തിൽ അന്വേഷണം വേണമെന്ന്, സിപിഐ നേതാവ് കെകെ.ശിവരാമൻ

Published

on

ഇടുക്കി: എൽഡിഎഫ് സർക്കാരിനെതിരായ ബാർകോഴ ആരോപണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് എൽഡിഎഫ് ഇടുക്കി ജില്ലാ കൺവീനറും സിപിഐ നേതാവുമായ കെ കെ ശിവരാമൻ്റെ ഫേസ്ബുക്ക് പോസ്റ്റ്. വീണ്ടും ഒരു ബാർ കോഴയോ? എന്ന തലക്കെട്ടിലുള്ള പോസ്റ്റിൽ ബാർ കോഴ വാർത്ത ഗൗരവമുള്ളതെന്നും വ്യക്തമാക്കുന്നു. ‘നമുക്കായി ഇളവുകൾ നൽകുമ്പോൾ കൊടുക്കേണ്ടത് കൊടുക്കണം എന്നാണ് ഇതിൽ പറയുന്നത്. എന്നുപറഞ്ഞാൽ സർക്കാരിന്റെ മദ്യ നയത്തിൽ നമുക്ക് അനുകൂലമായ മാറ്റം വരണമെങ്കിൽ കൊടുക്കേണ്ടത് കൊടുക്കണം! ആർക്ക്’ എന്ന ചോദ്യവും കെ കെ ശിവരാമൻ ഉയർത്തുന്നുണ്ട്.

കെകെ ശിവരാമന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണ്ണരൂപം

Advertisement
1000x200 PX MALAYALI DCTR MDX-02-02
വീണ്ടും ഒരു ബാർ കോഴയോ?

ഇന്ന് രാവിലെ മുതൽ കേരളത്തിലെ ദൃശ്യമാധ്യമങ്ങൾ പുറത്തുവിടുന്ന ഒരു വാർത്ത അത്യന്തം ഗൗരവം ഉള്ളതാണ്. നിലവിലുള്ള മദ്യ നയത്തിൽ ഇളവ് വരുത്തുന്നതിന് ബാറുടമകൾ രണ്ടര ലക്ഷം രൂപ വീതം ഉടനടി നൽകണമെന്നാണ് ബാർ ഉടമ സംഘത്തിന്റെ സംസ്ഥാന വൈസ് പ്രസിഡന്റ് അനിമോന്റെതായി പ്രചരിപ്പിക്കുന്ന ശബ്ദ സന്ദേശത്തിൽ പറയുന്നത്, നമുക്കായി ഇളവുകൾ നൽകുമ്പോൾ കൊടുക്കേണ്ടത് കൊടുക്കണം എന്നാണ് ഇതിൽ പറയുന്നത്. എന്നുപറഞ്ഞാൽ സർക്കാരിന്റെ മദ്യ നയത്തിൽ നമുക്ക് അനുകൂലമായ മാറ്റം വരണമെങ്കിൽ കൊടുക്കേണ്ടത് കൊടുക്കണം! ആർക്ക് ? കേരളത്തിൽ ആയിരത്തോളം ബാറുകൾ ഉണ്ടെന്നാണ് അറിവ് , ഈ ബാറുകൾ എല്ലാം രണ്ടര ലക്ഷം രൂപ വീതം നൽകിയാൽ 250 കോടിയാകും. ഈ പണം എവിടേക്കാണ് ഒഴുകിയെത്തുന്നത് ? ഖജനാവിലേക്ക് അല്ലെന്നത് വ്യക്തം! പണമുണ്ടെങ്കിൽ സർക്കാർ നയത്തെ സ്വാധീനിക്കാൻ കഴിയുമെന്ന് ഒരു ബാർ ഉടമ പറയുന്നത് ഗൗരവമുള്ള കാര്യമാണ്, ഇത് സംബന്ധിച്ച അടിയന്തര അന്വേഷണം വേണം. ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ മുഖം വികൃതമാക്കുന്നതിന് വേണ്ടി കെട്ടിച്ചമയ്ക്കുന്ന കള്ളക്കഥയാണോ ഇതെന്ന് അറിയണം, സർക്കാരിന്റെ മദ്യ നയത്തിൽ വരുത്തുന്ന ഏതൊരു മാറ്റവും പൊതു താൽപര്യം കണക്കിലെടുത്താണ് . അങ്ങനെ തന്നെയാവണം താനും. അതല്ലാതെ ബാർ ഉടമകളുടെ നിക്ഷിപ്ത താല്പര്യങ്ങൾ സംരക്ഷിക്കാൻ ആണെന്ന് വരുത്തി തീർക്കുന്നത് അങ്ങേയറ്റം അപലപനീയമാണ്. അതുകൊണ്ട് അനിമോന്റെ വെളിപ്പെടുത്തലുകളെ കുറിച്ച് അടിയന്തര അന്വേഷണം നടത്താൻ ഗവൺമെന്റ് തയ്യാറാവണം.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Ernakulam

കാന അടഞ്ഞു തുടർന്ന് തുറന്നു പരിശോധിച്ചവർ ഞെട്ടി! 15 മീറ്റർ നീളത്തിൽ കാലിക്കുപ്പികൾ

Published

on

ആലുവ: തുടർച്ചയായി 2 ദിവസം മഴ പെയ്തപ്പോഴേക്കും ആലുവ നഗരം വെള്ളക്കെട്ടിൽ മുങ്ങി. ഇതിന് പ്രധാന കാരണം കാന അടഞ്ഞതും മെട്രോ നടപ്പാതയുടെ അശാസ്ത്രീയ നിർമാണവുമാണെന്ന് ആരോപണം ഉയറുന്നു. ബാങ്ക് കവല മുതൽ മുനിസിപ്പൽ ബസ് സ്റ്റാൻഡ് വരെയുള്ള ഭാഗങ്ങളിലും മെട്രോ സ്റ്റേഷനു പിറകിലെ വീടുകളിലും കടകളിലുമാണു വെള്ളക്കെട്ട് മൂലം ദുരിതത്തിലായിരിക്കുന്നത്. തുടർന്ന് കാന തുറന്നു പരിശോധിച്ചപ്പോൾ ഞെട്ടിക്കുന്ന കാഴ്ച. കാനയുടെ അകത്തു 15 മീറ്റർ നീളത്തിൽ ഒഴിഞ്ഞ പ്ലാസ്റ്റിക് കുപ്പികളും മദ്യത്തിന്റെ കാലിക്കുപ്പികളും നിറഞ്ഞു കിടക്കുകയായിരുന്നു. കാനയുടെ ഉള്ളിലൂടെ അൻപതോളം ടെലികോം കേബിളുകൾ കടന്നുപോകുന്നുണ്ട്.കുപ്പികൾ അതിൽ അടിഞ്ഞതോടെ നീരൊഴുക്ക് നിലച്ചു. പങ്കജം കവല അടക്കമുള്ള സ്ഥലങ്ങളിൽ മെട്രോ നടപ്പാത നിർമാണത്തിലെ അശാസ്ത്രീയതയാണ് വെള്ളക്കെട്ടിന് ഇടയാക്കിയത്.

Continue Reading

Ernakulam

ഒറ്റദിനം കൊണ്ട് കേരളത്തിലെ ഹാർബറുകളിൽ എത്തിയത് 468 തരം മീനുകൾ

Published

on

കൊച്ചി: രാജ്യാന്തര ജൈവവൈവിധ്യ ദിനാഘോഷത്തിന്റെ ഭാഗമായി കേരളത്തിലെ 26 പ്രധാന ഹാർബറുകളിൽ ഒരു ദിവസം എത്തിയത് 468 ഇനം മീനുകൾ. കേരളത്തിലെ സമുദ്ര ജൈവവൈവിധ്യം അറിയാൻ കാസർകോട് മുതൽ വിഴിഞ്ഞം വരെ 26 ഹാർബറുകളിൽ സിഎംഎഫ്ആർഐ നടത്തിയ ഒരു ദിവസത്തെ ത്വരിത സർവേയിലാണു കണ്ടെത്തൽ. കേരളത്തിന്റെ തീരക്കടലിലെ മത്സ്യ വൈവിധ്യമാണ് ഇതിൽ വ്യക്തമാകുന്നത്.വിവിധയിനം സ്രാവുകൾ ഉൾപ്പെടെ അടിത്തട്ട് മത്സ്യയിനങ്ങളും മറ്റു മീനുകളിൽ ഏറ്റവും കൂടുതൽ അയല, മത്തി, കൊഴുവ, ചെമ്മീൻ, കൂന്തൽ തുടങ്ങിയവയും പിടിച്ചെടുത്തു. മുൻപ് രേഖപ്പെടുത്താത്ത ഏഴിനം പുതിയ മീനുകളെയും സർവേയിൽ കണ്ടെത്തി. ഇതേക്കുറിച്ചു കൂടുതൽ പഠനം ആവശ്യമാണെന്നു ഗവേഷകർ പറയുന്നു.സിഎംഎഫ്ആർഐയിലെ മറൈൻ ബയോഡൈവേഴ്സിറ്റി ആൻഡ് എൻവയൺമെന്റ് മാനേജ്മെന്റ് ഡിവിഷനിലെ വിദഗ്ധർ ഉൾപ്പെട്ട വിവിധ സംഘങ്ങളാണ് ഒരേസമയം രാവിലെ 5 മുതൽ ഉച്ചയ്ക്കു 12 വരെ വിവിധ ഹാർബറുകളിൽ മത്സ്യ-ചെമ്മീൻ-ഞണ്ട്-കക്കവർഗ ഇനങ്ങളുടെ അവലോകനം നടത്തിയത്. വിവിധ ഹാർബറുകളിൽ പിടിച്ച 468 ഇനങ്ങളിൽ 370 ഇനം മീനുകളും (ഫിൻ ഫിഷ്) ബാക്കി പുറന്തോടുള്ള മത്സ്യങ്ങളും (ഷെൽ ഫിഷ്) ആണ്. ഇതുവരെ 1020 ഇനം മത്സ്യങ്ങളാണു കേരളതീരത്തു രേഖപ്പെടുത്തിയിട്ടുള്ളത്.

Continue Reading

Featured