കെ സുധാകരനെതിരെ വിജിലൻസ് അന്വേഷണം ; മുഖ്യമന്ത്രി വ്യക്തിവിരോധം തീർക്കുന്നു – പ്രതിപക്ഷനേതാവ് വി ഡി സതീശൻ

കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനെതിരെ വിജിലൻസ് കേസ് എടുത്ത് മുഖ്യമന്ത്രി വ്യക്തി വിരോധം തീർക്കുകയാണെന്ന് പ്രതിപക്ഷ നേതാവ്.വി.ഡി സതീശൻ.സംസ്ഥാനത്ത് നടന്ന മരം കൊള്ളയെ അന്വേഷണം ശരിയായ ദിശയിലല്ലെന്നും വി.ഡി സതീശൻ കുറ്റപ്പെടുത്തി.കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരനെതിരെയുള്ള വിജിലൻസ് കേസിനെ കോൺഗ്രസ് ഭയപ്പെടില്ല.ലോക് സഭ സ്പീക്കറുടെ അനുമതിയില്ലാതെ ആണ് കെ.സുധാകരനെതിരെ കേസെടുത്തതെന്നും ഇത് നില നിൽക്കില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു.വനങ്ങളിൽ നിന്ന് മരങ്ങൾ മുറിക്കാൻ കഴിഞ്ഞ റവന്യു മന്ത്രിയും വനം മന്ത്രിയും അറിഞ്ഞാണ് ഉത്തരവ് ഇറക്കിയത്.വിവാദ ഉത്തരവ് കർഷകരെ രക്ഷിക്കാനല്ല കൊള്ളക്കുള്ള ലൈസൻസായി മാറിയെന്നും,വനം മാഫിയയും മന്ത്രിമാരും ഉദ്യോഗസ്ഥരും ചേർന്ന് നടത്തിയ ഗൂഡാലോചനയാണ് ഈ ഉത്തരവെന്നും വി.ഡി സതീശൻ കുറ്റപ്പെടുത്തി.കേരളത്തിലെ ഔദ്യോഗിക കോവിഡ് മരണം സർക്കാർ മറച്ച് വെച്ചത് എന്തിനാണെന്നുംകോവിഡ് മരണത്തെ കുറിച്ച് ആക്ഷേപമുള്ളവർ പരാതി നൽകണമെന്ന നിർദേശം ക്രൂരതയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കുന്നത്ത്നാട് എം.എൽ.എ പി.വി.ശ്രീനിജൻ ട്വൻ്റി ട്വൻ്റിയുടെ ഉത്പന്നമാണെന്നും പരിശോദനകളുടെ പേരിൽ കിറ്റക്സ് അടക്കം
ഒരു കമ്പനിയും കേരളത്തിൽ നിന്ന് പോകരുതെന്നാണ് പ്രതിപക്ഷ നയമമെന്നും വി.ഡി സതീശൻ വ്യക്തമാക്കി.രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നതോടെ ജയിൽ സൂപ്രണ്ടിൻ്റെ ജോലി ചെയ്യുന്നത് കൊടി സുനി അടക്കമുള്ളവരാണ്.ക്രിമിനൽ പ്രവർത്തനം നടത്തുന്നവരെ ഉപയോഗപ്പെടുത്തി സി.പി.എം പണം സമ്പാദിക്കുന്നത് ലജ്ജാകരമാണ്.ഡി.വൈ.എഫ്.ഐയിൽ ട്രെയിനിംഗ് നൽകുന്നത് ക്രിമിനൽ പ്രവർത്തനത്തിനാണോയെന്നും അദ്ദേഹം ചോദിച്ചു.

Related posts

Leave a Comment