‘ജീവനാണ് വലുത്, പരീക്ഷകള്‍ മാറ്റിവയ്ക്കണം’ ; കെ.സുധാകരന്‍ എം.പി

തിരുവനന്തപുരം : സംസ്ഥാനത്തെ പരീക്ഷകള്‍ മാറ്റിവെക്കണമെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ എം.പി. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ മനുഷ്യത്വം കാണിക്കണം. പരീക്ഷയാണോ കുട്ടികളുടെ ജീവനാണോ വലുതെന്ന് മനസിലാക്കണം. കൊവിഡ് നിയന്ത്രണ നടപടികള്‍ ഫലപ്രദമല്ല. സര്‍ക്കാരിന്റേത് ഏകാധിപത്യ നിലപാടെന്നും അദ്ദേഹം വിമര്‍ശിച്ചു. കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ധനസഹായം നൽകണമെന്ന സുപ്രീംകോടതി വിധി സ്വാഗതാർഹമാണെന്നും കെപിസിസി അധ്യക്ഷന്‍ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Related posts

Leave a Comment