Connect with us
48 birthday
top banner (1)

Featured

‘ആരും എവിടെ വെച്ചും ആക്രമിക്കപ്പെടാം എന്ന സ്ഥിതിയാണ്’; രൂക്ഷ വിമർശനവുമായി കെ സുധാകരൻ

Avatar

Published

on

തിരുവനന്തപുരം: കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വനിതാ ഡോക്ടർ കുത്തേറ്റ് മരിച്ച സംഭവത്തിൽ സർക്കാരിനെതിരെ രൂക്ഷ പ്രതികരണവുമായി കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ. ആരും എവിടെവച്ചും ഏതു സമയം വേണമെങ്കിലും ആക്രമണത്തിന് ഇരയാകാം എന്ന സ്ഥിതിയാണ് കേരളത്തിൽ എന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

Advertisement
inner ad

മനസ്സ് മരവിപ്പിക്കുന്ന വാർത്തകളാണ് ഓരോ ദിവസവും മുന്നിലേക്ക് വരുന്നത്. താനൂരിൽ സർക്കാർ സംവിധാനങ്ങളുടെ അനാസ്ഥ 22 ജീവനുകൾ കവർന്നെടുത്തതിന്റെ ആഘാതം ഇതുവരെ മാറിയിട്ടില്ല. ഇപ്പോൾ ഇതാ 23 വയസ്സ് മാത്രം പ്രായമുള്ള ഒരു വനിതാ ഡോക്ടർ ആശുപത്രിയിൽ രോഗിയുടെ കുത്തേറ്റ് കൊല്ലപ്പെട്ടിരിക്കുന്നു.കേരളം എങ്ങോട്ടാണ് പോകുന്നത് ?

ലഹരി മാഫിയയും ഗുണ്ടാ സംഘങ്ങളും കേരളത്തെ വരിഞ്ഞുമുറുക്കുകയാണ് .ഇവരെ നിയന്ത്രിക്കുവാൻ കഴിയാതെ വെറുമൊരു നോക്കുകുത്തിയായി ഏഴു വർഷങ്ങളായി ആഭ്യന്തര മന്ത്രിക്കസേരയിൽ പിണറായി വിജയൻ ഇരിക്കുന്നു.ഈ കുറ്റകൃത്യത്തിലെ പ്രതി സാധാരണക്കാരനല്ല. അയാൾ ഒരു അദ്ധ്യാപകൻ കൂടിയാണ് .നമ്മുടെ കുട്ടികളെ പഠിപ്പിക്കുന്നവരിലേക്ക് വരെ ലഹരി മാഫിയ പടർന്നു കയറിയിരിക്കുന്നു എന്ന സത്യം ആശങ്കാജനകമാണ്. ലഹരി -ഗുണ്ടാ സംഘങ്ങളെ വളർത്തിയതിൽ സിപിഎമ്മിനും പിണറായി വിജയന്റെ ഭരണത്തിനുമുള്ള പങ്ക് കണ്ടില്ലെന്ന് നടിക്കരുത്.യുഡിഎഫ് ഭരണകാലത്ത് അടിച്ചമർത്തപ്പെട്ടിരുന്ന ഗുണ്ടാ സംഘങ്ങളാണ് പിണറായി വിജയന്റെ ഭരണത്തിലൂടെ കേരളത്തിൽ വീണ്ടും അഴിഞ്ഞാടുന്നത്. സ്ത്രീ സുരക്ഷയെന്നു മൈക്ക് കിട്ടുമ്പോൾ തള്ളി മറിച്ചാൽ മാത്രം പോരാ വിജയൻ , അതിനുവേണ്ടി പ്രവർത്തിക്കുകയും വേണം.ആരും എവിടെ വെച്ചും ആക്രമിക്കപ്പെടാം എന്ന സ്ഥിതിയാണ് കേരളത്തിലുള്ളത് സ്ത്രീകൾക്കെതിരെയുള്ള ആക്രമണങ്ങളും പെരുകുന്നു .ഒട്ടുമിക്ക അക്രമങ്ങളിലും പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്.സംസ്ഥാനത്തുടനീളം ലഹരി മരുന്നു വ്യാപാരത്തിൽ സിപിഎമ്മിന്റെ പ്രവർത്തകരും നേതാക്കളും പിടിക്കപ്പെടുന്നുണ്ട്.

Advertisement
inner ad

സുരക്ഷിതമായി ജോലി ചെയ്യാൻ പോലുമുള്ള സാഹചര്യം സംസ്ഥാന സർക്കാർ ഇല്ലാതാക്കിയിരിക്കുന്നു.ഇത്രയേറെ പരാജയപ്പെട്ടിട്ടും അധികാരത്തിൽ കടിച്ചു തൂങ്ങുന്ന പിണറായി വിജയന്റെ തൊലിക്കട്ടി കാണ്ടാമൃഗത്തിന് പോലും ഉണ്ടാകില്ല.അച്ഛനമ്മമാരുടെ ഏക മകളാണ് കൊല്ലപ്പെട്ട വന്ദന ദാസ്. പോലീസിന്റെ സാന്നിദ്ധ്യത്തിലാണ് ആ പെൺകുട്ടിക്ക് കുത്തേറ്റത്.വന്ദനയ്ക്ക് “അക്രമത്തെ തടയാനുള്ള എക്സ്പീരിയൻസ് ” ഇല്ല എന്ന് സംസ്ഥാനത്തെ ആരോഗ്യ മന്ത്രി പ്രതികരിച്ചതായി മാധ്യമങ്ങൾ പറയുന്നു.അത് ശരിയെങ്കിൽ അത്തരം വിവരക്കേടുകൾക്ക് രാഷ്ട്രീയ കേരളം ആരോഗ്യമന്ത്രിക്ക് ഉചിതമായ മറുപടി കൊടുക്കണം.അടിമുടി പരാജയപ്പെടുന്ന ആഭ്യന്തര മന്ത്രിയെ ന്യായീകരിക്കാൻ നിൽക്കാതെ എത്രയും പെട്ടെന്ന് തൽസ്ഥാനത്തുനിന്നും നീക്കം ചെയ്യാനുള്ള രാഷ്ട്രീയ മാന്യത സിപിഎമ്മിന്റെ ദേശീയ നേതൃത്വം കാണിക്കണം.

Advertisement
inner ad

Featured

രാജ്യത്തെ ജനാധിപത്യം സംരക്ഷിക്കാൻ രാഹുൽ ഗാന്ധിയുടെ നേതൃത്വം സജ്ജം: അഡ്വ. അനിൽ ബോസ്

Published

on

ഷാർജ: ഇന്ത്യാ രാജ്യത്തിൻ്റെ ജനാധിപത്യവും, മതേതരത്വവും സംരക്ഷിക്കാൻ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷം സജ്ജമാണെന്ന് കെ.പി.സി.സി വക്താവ് അഡ്വ.അനിൽ ബോസ് പറഞ്ഞു. ഇൻകാസ് ഷാർജയുടെ പുതുതായി തെരെഞ്ഞടുക്കപ്പെട്ട കമ്മിറ്റിയുടെ സ്ഥാനാരോഹണ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.കോൺഗ്രസും ഇന്ത്യ സഖ്യവും വലിയ രീതിയിലുള്ള തിരിച്ചു വരവിൻ്റെ പാതയിലാണ്, വരാനിരിക്കുന്ന ഹരിയാണ,ജാർഖണ്ഡ്, മഹാരാഷ്ട്ര നിയമസഭ തെരെഞ്ഞെടുപ്പ് ഫലം അത് തെളിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ പ്രത്യയ ശാസ്ത്രച്യുതി സംഭവിച്ച അഴിമതിക്കാരുടെ കൂടാരമായി സി.പി.എമ്മും, അവർ നേതൃത്വം നൽകുന്ന സർക്കാറും മാറിയിരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇൻകാസ് നമ്മുടെ നാടിനായി നടത്തുന്ന സേവന പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു.ഇൻകാസ് ഷാർജ പ്രസിഡണ്ട് കെ.എം അബ്ദുൽ മനാഫ് അദ്ധ്യക്ഷത വഹിച്ചു. ഇൻകാസ് ഷാർജ മുൻ പ്രസിഡണ്ട് അഡ്വ.വൈ.എ റഹീം, യു.എ.ഇ കമ്മിറ്റി വർക്കിംഗ് പ്രസിഡണ്ട് ടി.എ രവീന്ദ്രൻ, ജന. സെകട്ടറി എസ്.എം ജാബിൽ, ട്രഷറർ ബിജു എബ്രഹാം, മുൻ ജന.സെക്രട്ടറി വി.നാരായണൻ നായർ, ഇന്ത്യൻ അസോസിയേഷൻ ഷാർജ വൈ.പ്രസിഡണ്ട് പ്രദീപ് നെന്മാറ,ഷാർജ കമ്മിറ്റി വർക്കിംഗ് പ്രസിഡണ്ട് രജ്ഞൻ ജേക്കബ് , ജന.സെക്രട്ടറിമാരായ നവാസ് തേക്കട, പി.ഷാജി ലാൽ, ട്രഷറർ റോയി മാത്യു എന്നിവർ സംസാരിച്ചു. ഇൻകാസിൻ്റെ ഷാർജയിൽ നിന്നുള്ള മറ്റു കേന്ദ്ര-സംസ്ഥാന ഭാരവാഹികളും ചടങ്ങിൽ പങ്കെടുത്തു.

Continue Reading

Featured

ആര്‍എസ്എസ് നേതാവുമായുള്ള എഡിജിപിയുടെ കൂടിക്കാഴ്ച ദുരൂഹമെന്ന് ബിനോയ് വിശ്വം; കൂടിക്കാഴ്ച നടത്തിയതിനെന്തെന്ന് എം.വി ഗോവിന്ദൻ

Published

on

തിരുവനന്തപുരം: എഡിജിപി എം ആര്‍ അജിത്കുമാര്‍ ആര്‍എസ്എസ് നേതാവ് ദത്താത്രേയ ഹൊസബലയുമായി കൂടിക്കാഴ്ച നടത്തിയെന്നതു അംഗീകരിച്ചതിന് പിന്നാലെ, ശക്തമായ പ്രതികരണവുമായി സിപിഐ. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച ദുരൂഹമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു. ആര്‍എസ്എസിനും എല്‍ഡിഎഫിനും ഇടയില്‍ പൊതുവില്‍ ഒന്നുമില്ല. അങ്ങനെയിരിക്കെ എല്‍ഡിഎഫിന്റെ ചിലവില്‍ ഒരു ഉദ്യോഗസ്ഥനും അങ്ങനെ ചര്‍ച്ച നടത്തേണ്ട. കൂടിക്കാഴ്ചയുടെ വിവരങ്ങള്‍ ജനങ്ങള്‍ക്ക് മുമ്പില്‍ വിശദീകരിക്കണമെന്നും അദ്ദേഹം ആവശ്യപെട്ടു.

എന്നാൽ ഇതിനെ മറികടക്കുന്ന നിലപാടാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ഉയര്‍ത്തിയത്. ഈ വിഷയത്തില്‍ സിപിഎമ്മിന് യാതൊരു ഉത്തരവാദിത്തവുമില്ലെന്നാണ് എം വി ഗോവിന്ദന്‍ പറയുന്നത്. എഡിജിപി ആര്‍എസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയതില്‍ ഇപ്പോള്‍ എന്താണ്? എഡിജിപി എവിടെയെങ്കിലും പോയാല്‍ നമുക്ക് എന്ത് ഉത്തരവാദിത്തം എന്നും അദ്ദേഹം ചോദിച്ചു.

Advertisement
inner ad

ആര്‍എസ്എസ് ദേശീയ നേതാവായ ദത്താത്രേയ ഹൊസബലയെ കാണാന്‍ മുഖ്യമന്ത്രി എഡിജിപി അജിത് കുമാറിനെ അയച്ചെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആരോപിച്ചിരുന്നു. പൂരം കലക്കാനായിരുന്നു കൂടിക്കാഴ്ച എന്നായിരുന്നു പ്രതിപക്ഷനേതാവിന്റെ ആരോപണം. ഇതിന് പിന്നാലെ ആര്‍എസ്എസ് നേതാവ് ദത്താത്രേയ ഹൊസബലയുമായി കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ച് എഡിജിപി എം.ആര്‍. അജിത്കുമാര്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് വിശദീകരണം നല്‍കിയിരുന്നു.

Advertisement
inner ad
Continue Reading

Featured

അജിത്കുമാര്‍ ആര്‍എസ്എസ് നേതാവിനെ കണ്ടത് മുഖ്യമന്ത്രിയുടെ അറിവോടെ: കെ മുരളീധരൻ

Published

on

തിരുവനന്തപുരം: എഡിജിപി എം ആര്‍ അജിത് കുമാര്‍ ആര്‍എസ്എസ് നേതാവ് ദത്താത്രേയ ഹൊസബെലയുമായി കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ചതിന് പിന്നാലെ രൂക്ഷ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം അജിത് കുമാര്‍ ഹൊസബെലയുമായി കൂടിക്കാഴ്ച നടത്തിയെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണത്തിന് പിണറായി വിജയൻ മറുപടി പറയാതിരുന്നപ്പോൾ തന്നെ ഇത് നിദ്ദേശിക്കാൻ പറ്റാത്ത സാഹചര്യമാണ് ഉള്ളതെന്ന് അറിയാമായിരുന്നു, പ്രതിപക്ഷം ഉന്നയിച്ചത് ഇപ്പോൾ സത്യമാണെന്ന് പൂർണമായി തെളിഞ്ഞിരിക്കുകയാണ്.

രഹസ്യപദ്ധതിയുടെ ഫലമാണ് പിന്നീട് തൃശൂരില്‍ ബിജെപിക്ക് ലഭിച്ചത്. ആര്‍എസ്എസ് നേതാവിനെ അജിത് കുമാര്‍ സന്ദര്‍ശിച്ചപ്പോള്‍ മുഖ്യമന്ത്രിയേയോ ഡിജിപിയെയോ അറിയിക്കണ്ടേയെന്നും മുരളീധരന്‍ ചോദിച്ചു. തൃശ്ശൂര്‍ പൂരം അട്ടിമറിക്കാൻ ഗൂഢാലോചന നടന്നതായി വ്യക്തമായിട്ടുണ്ട്. ആര്‍എസ്എസ് നേതാവിനെ കാണാന്‍ അജിത്ത് കുമാറിനെ പറഞ്ഞുവിട്ടത് മുഖ്യമന്ത്രിയാണ്. തൃശ്ശൂരില്‍ ബിജെപിയെ ജയിപ്പിക്കാനും മുഖ്യമന്ത്രി എതിരായ കേസുകളിൽ രക്ഷപെടാനുമാണ് അജിത്ത് കുമാറിനെ പറഞ്ഞയച്ചത്. കേരളം കിട്ടിയില്ലെങ്കിലും മോഡി സംരക്ഷിക്കുമെന്ന വിശ്വാസമാണ് അജിത്ത് കുമാറിനെന്നും കെ മുരളീധരന്‍ പറഞ്ഞു.

Advertisement
inner ad
Continue Reading

Featured