മുഖ്യമന്ത്രിയെ തിരുത്താൻ ഡിവൈഎഫ്ഐയ്ക്ക് തന്റേടമില്ല : കെ സുധാകരൻ

നാർക്കോട്ടിക്ക് ജിഹാദ് വിഷയത്തിൽ സർവ്വകക്ഷി യോഗം വിളിക്കാത്ത മുഖ്യമന്ത്രിയുടെ ധാർഷ്ട്യത്തെ തിരുത്താനുള്ള ആർജ്ജവം ഡിവൈഎഫ്ഐക്കില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. ആദ്യം സർവ്വകക്ഷിയോഗം നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്ന ഡിവൈഎഫ്ഐയും മറ്റു സംഘടനകളും മുഖ്യമന്ത്രിയെ പേടിച്ച് അദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിച്ചു. ആളിക്കത്താൻ സാധ്യതയുള്ള ഒരു പ്രശ്നമുണ്ടായാൽ ഏറ്റവും വേഗത്തിൽ പരിഹരിക്കുക എന്നുള്ളതാണ് നല്ല തീരുമാനം. എന്നാൽ അത് നടപ്പിലാക്കുന്നതിൽ മുഖ്യമന്ത്രി പരാജയപ്പെട്ടു എന്നും അദ്ദേഹം പറഞ്ഞു. ശാശ്വതമായ ഒരു പരിഹാരമാണ് കോൺഗ്രസിന്റെ ലക്ഷ്യം. അതിന് ഒരു മേശക്ക് ചുറ്റുമിരുന്ന് ഉള്ളു തുറന്നു സംസാരിച്ചു മറക്കേണ്ടതെല്ലാം മറന്നും പൊറുക്കേണ്ടതെല്ലാം പൊറുത്തും പ്രശങ്ങൾ അവസാനിപ്പിക്കണമെന്നതാണ് കോൺഗ്രസിന്റെ ആവശ്യം എന്നും കെ.സുധാകരൻ കൂട്ടിച്ചേർത്തു.

Related posts

Leave a Comment